നെയ്യലുവ പോലുള്ള മേമ – 9 14

ഒരു മിനിറ്റോളം അതേ നിശ്ശബ്ദത കാത്തു സൂക്ഷിച്ച ശേഷം അവര്‍ മെല്ലെ എന്നില്‍ നിന്നും അടര്‍ന്നു മാറി.

കണ്ണുകള്‍ എന്റെ കണ്ണുകളിലേക്ക് തറച്ചു വച്ചശേഷം മെല്ലെ ആ മുഖത്തൊരു പുഞ്ചിരി പടര്‍ന്നു.

“മ്ഹും…മേമ ഒന്നാലോചിക്കട്ടെ..!”
നേര്‍ത്ത സ്വരത്തില്‍ ആ വാക്കുകള്‍ അവരില്‍ നിന്നും അടര്‍ന്നു വീണു. എന്റെ കവിളില്‍ മെല്ലെ കൈത്തലമമര്‍ത്തി വച്ച ശേഷം തുടര്‍ന്നു.

“…കൂടെ കിടന്നിട്ടു ഉറക്കം പോയ ആളല്ലേ..! വേണോ വേണ്ടയോ എന്ന് ശരിക്കൊന്നു ആലോചിക്കട്ടെ..!!”

ആ പുഞ്ചിരി പതിയെ ഒരു കള്ളച്ചിരിയായി മാറി.

ആഗ്രഹിച്ച മറുപടിയല്ല കിട്ടിയതെങ്കിലും എന്റെ മനസ്സ് നിറഞ്ഞുപോയി. ആ കണ്ണുകളിലെ തിളക്കം എന്നിലേക്ക് അവാച്യമായൊരു അനുഭൂതി കടത്തി വിട്ടു.

ആ മയക്കത്തിലങ്ങനെ മുഴുകി നില്‍ക്കെ പ്രതീക്ഷിക്കുകപോലും ചെയ്യാതെ മിന്നല്‍ വേഗത്തില്‍ മേമയുടെ ചുണ്ടുകള്‍ എന്റെ കവിളില്‍ ആഞ്ഞു പതിഞ്ഞു.

അപ്രതീക്ഷിതമായ ആ ചുംബനം തിരിച്ചറിയാനുള്ള സമയം പോലും എനിക്ക് കിട്ടിയില്ല. അതിന് മുമ്പേ ചുണ്ടുകള്‍ അടര്‍ത്തിയെടുത്ത് അവര്‍ തിരിഞ്ഞു വീടിനു നേരെ ഓടിക്കഴിഞ്ഞിരുന്നു.

“ദേ..ബാക്കി കൂടെ ചെയ്തിട്ട് വന്നാ മതിട്ടോ..! ഞാന്‍ അടുക്കളേലോട്ട് പോക്വാ…!!”

ആ ഓട്ടത്തിനിടയില്‍ ഒരു നിമിഷം തിരിഞ്ഞു നിന്നു വിളിച്ചു പറഞ്ഞ ശേഷം മേമ അരക്കെട്ടില്‍ വലിഞ്ഞു കിടക്കുന്ന നൈറ്റിയില്‍ ഓളങ്ങള്‍ തീര്‍ത്ത്‌ കൊണ്ട് വേഗത്തില്‍ താഴത്തെ പറമ്പിലേക്ക് ഇറങ്ങിപ്പോയി.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *