പത്തുമണിപ്പൂവ് 1അടിപൊളി  

“അതല്ലഡാ വിശ്വാസം ഇണ്ട്… എന്നാലും വേണ്ടടാ… പ്ലീസ്….”

“മനസിലായി…. ശരി തിരിച്ചു പോവാ… വാ….”

അവൻ പെട്ടെന്ന് തിരിച്ചു നടന്നു…. അവളെയും കടന്നു അവൻ മുന്പോട്ട് നടക്കുന്നത് കണ്ടപ്പോൾ അവൻ പിണങ്ങി എന്നവൾക്ക് തോന്നി…. അധികം ഡെപ്ത്തുള്ള റിലേഷൻ ഒന്നും ആയിട്ടില്ല എങ്കിലും അവനെ വിഷമിപ്പിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല….

“ഡാ പിണങ്ങി പോവല്ലേഡാ….”

അവൾ പിറകിൽ നിന്ന് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“ഏയ്‌ സാരമില്ലഡീ… വാ…”

അവൻ അവളെ തിരിഞ്ഞു നോക്കാതെ മുൻപോട്ട് പോകാനാഞ്ഞു….

“ഞാൻ വരാടാ നമുക്കു പോവാ… പക്ഷേ വേം തിരിച്ച് പോരണംട്ടോ….”

“ഉച്ച ആവുമ്പള്ക്കും വരാം പെണ്ണേ…. അല്ലാണ്ട് എന്റേൽ ഫുഡ് ഒന്നും ഇല്ല…”

അവൻ മുൻപോട്ട് നടന്നു കമ്പിവേലി കെട്ടിയിട്ടുള്ള ഇരുന്നു പോസ്റ്റിന് അരികിൽ ചെന്നു അതിനു ചുറ്റുമുള്ള കുറ്റി ചെടികൾക്ക് ഇടയിലൂടെ ഉള്ളിലേക്കു കയറി…. അവിടെ കമ്പിവേലി ക്ക് ഇടയിൽ ഒരു ഗ്യാപ് ഉണ്ട്.. ഒരാൾക്ക് കുനിഞ്ഞു കടക്കാനാവും വിധം…

“വാ ഉള്ളീക്ക്…..”

അവൾ ചുറ്റും നോക്കി…. ചെറിയ ഭയമൊക്കെ ആ മുഖത്തുണ്ട്.. എങ്കിലും അവനെ വിഷമിപ്പിക്കാൻ കഴിയാതെ അവളും കുനിഞ്ഞു ഉള്ളിലേക്ക് കടന്നു….

അധികം ഫലമൊന്നും നൽകാത്ത കുറെയേറെ തല പോയതും അല്ലാത്തതുമായ തെങ്ങുകളും കവുങ്ങുകളും…. പരിചരണം ഒട്ടും ഇല്ലാത്തത്കൊണ്ട് കൊച്ചു വാഴക്കുലകൾ നിറഞ്ഞ വാഴക്കൂട്ടങ്ങൾ.. ചിലവയിലൊക്കെ പഴുത്തതും പാതി അണ്ണാനും കിളികളും തിന്നതും ആയ പഴ കുലകൾ….

എന്നാൽ അതിലേറെ കുട്ടിച്ചെടികളും കാട് പിടിച്ചു വളർന്ന പുല്ലും… അവ ഒരു ഭീകരമായ ശാന്തത നൽകുന്നത് പോലെ അവൾക്ക് തോന്നി….

ഇടയിലൂടെ അവർക്ക് മുൻപിൽ ആരൊക്കെയോ നടന്നു പോവുന്ന വഴിച്ചാലുകൂടി കാണാം. അവർ അതിലൂടെ നടന്നു തുടങ്ങി…

പെട്ടന്ന് ഒരു അരണ അവർ പോകുന്നതിന് അടുത്ത് കിടന്ന പഴയ ഉണങ്ങിയ ഓലയിൽ നിന്നും ഓടിപോയി…. ഓലയിലും ഉണങ്ങിയ പുല്ലിലും കൂടി അത് ഇഴഞ്ഞത് കണ്ടപ്പോൾ അവൾ പേടിച്ചു അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു….
“എനിക്ക് പേടി ആവണ് ഇണ്ട്ട്ടോ…. നമ്ക്ക്….”

“തിരിച്ചു പോയാലോ അല്ലേ…”

“മ്മ്….”

അവൻ അവളെ നോക്കി കളിയാക്കി ചിരിക്കുമ്പോൾ അവൾ ഫുൾ ദയനീയത മുഖത്ത് വരുത്തി അവനെ നോക്കി….

“ഒരു കാര്യം ചെയ്യ്… നീ മുന്നീ നടക്ക്…. ഞാൻ പിന്നീ നടക്കാം അതാ നല്ലത്….”

അതും പറഞ്ഞു അവൻ അവളെ പിടിച്ചു മുന്പിലോട്ട് കയറ്റിനടന്നു…

അല്പം നടന്നു ഒരു വളവ് കഴിഞ്ഞതും അവളുടെ മുന്പിലെ വാഴ കൂട്ടത്തിലേക്ക് എന്തോ വന്നു വീണു…. ഞെട്ടി പേടിച്ചു അവൾ പുറകിലോട്ട് തിരിഞ്ഞെങ്കിലും ഗോകുൽ ഒപ്പം ഉണ്ടായിരുന്നില്ല….

അവൾ ഭയന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ ഇങ്ങോട്ട് വരാൻ സമ്മതിച്ച നിമിഷത്തെ ശപിച്ചു കൊണ്ട് നിന്നു…

പെട്ടന്ന് പിന്നിൽ ചെറിയ അനക്കം…. തന്റെ പിന്നിൽ ആരോ ഉള്ളത് പോലെ….

ഗോ….

അവനെ വിളിക്കാൻ ശ്രമിച്ചിട്ടും അവളുടെ ശബ്ദം പുറത്തു വന്നില്ല….

വീണ്ടും പുറകിൽ ഒരു അനക്കം പോലെ… അവൾ ധൈര്യം സംഭരിച്ചു തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കാണാനില്ല….

അവൾ പതുക്കെ രണ്ട് കാലടികൾ അങ്ങോട്ട് വച്ചു… പിറകിലും അനക്കം പോലെ… അവൾ വിറച്ചു വിറച്ചു നിന്നപോളേക്കും അവളുടെ കഴുത്തിൽ എന്തോ ഇഴയും പോലെ….

“അമ്!!!!!”

വിളിച്ചു പൂർത്തിയാക്കും മുൻപെ അവളുടെ ചുണ്ടുകളെ ഒരു കൈ പൊതിഞ്ഞു…..

“പേടിച്ചാ പെണ്ണെ????”

ഗോകുലിന്റെ ശബ്ദം കേട്ട് അവൾക്ക് സമാധാനമായി…. അവൾ തിരിഞ്ഞു അവനെ നോക്കി…. മനോഹരമായ പുഞ്ചിരിയോടെ നിൽപ്പാണ് കക്ഷി….

മുഖമടച്ച് ഒരെണ്ണം അങ്ങ് കൊടുത്തു മീര!!!!

“ഡീ….”

അവന്റെ മുഖം ഒരു വശത്തേക്ക് തിരിഞ്ഞു പോയി… അവനു നന്നായി നൊന്തു… മാത്രമല്ല അവളുടെ കയ്യിലെ മോതിരം അവന്റെ ചുണ്ടിൽ കൊണ്ടു ചെറുതായി ചോര പൊടിഞ്ഞു

അവളോ അവനോ അത്ര പ്രതീക്ഷിച്ചില്ല…. അടി കൊണ്ട് ചോര വന്നിട്ടും അവന്റെ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

“സോറിഡീ… തമാശക്ക് പേടിച്ചതാ… വല്ലാണ്ട് പേടിച്ചോ ന്റെ പെണ്ണ്???”

Leave a Reply

Your email address will not be published. Required fields are marked *