പത്തുമണിപ്പൂവ് 1അടിപൊളി  

അവൾക്ക് അത് സഹിച്ചില്ല…. തന്റെ അടികൊണ്ടിട്ടും ചോര വന്നിട്ടും ചിരിച്ചു തന്നോട് സോറി പറയുന്ന ഗോകുൽ….
പെട്ടന്ന് അവൾ അവനെ കെട്ടിപിടിച്ചു…. അവൻ പോലും പ്രതീക്ഷിച്ചില്ല…. അവൾ അവന്റെ നെഞ്ചിൽ തല ചേർത്തുകൊണ്ട് ഏതാനും നിമിഷം നിന്നു….

ഗോകുൽ അവളുടെ തല പിടിച്ചു അകത്താൻ ശ്രമിച്ചിട്ടു കൂടി ചിണുങ്ങി കൊണ്ട് അവൾ അവനോട് ചേർന്നു നിന്ന് ചോദിച്ചു….

“വല്ലാണ്ട് വേദന ഇണ്ടാഡാ…”

“ഇല്ല്യ പെണ്ണേ…. ഇച്ചിരി… ഉറുമ്പ് കടിക്കണ അത്രേം….”

“ന്നാ ചെക്കാ കണ്ണടച്ചേ….”

അവനൂഹിച്ചു എന്തിനാണ് കണ്ണടക്കാൻ പറയുന്നത് എന്ന്… എങ്കിലും കുസൃതിയോടെ അവന്റെ ചോദിച്ചു

“ന്തിനാ???”

“കണ്ണടക്ക് പൊട്ടാ….”

അവൻ കണ്ണടച്ചപ്പോൾ അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിൽ നിന്ന് മെല്ലെ ഉയർന്ന് അവന്റെ താടിയിൽ മൃദുവായി സ്പർശിച്ചു….

“സ്സ്… ശ്ശ്…”

ചെറിയൊരു മൂളൽ അവനിൽ നിന്ന് ഉയർന്നു… അതോടൊപ്പം അവളുടെ ചുണ്ടുകൾ മെല്ലെ അവന്റെ കീഴ്ച്ചുണ്ടിൽ സ്പർശിച്ചു… മൃദുവായ ഒരു തൂവൽസ്പർശം പോലെ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിലെ രക്തത്തിന്റെ അംശം ഒപ്പിയെടുത്തു….

മെല്ലെ അവൾ ചുണ്ട് അകറ്റിയപ്പോൾ അവൻ കണ്ണു തുറന്നു അവളെ നോക്കി… അവളുടെ കരിമഷി എഴുതിയ കണ്ണുകളും അവന്റെ മുഖത്ത് തന്നെയായിരുന്നു… ആ കണ്ണുകൾ സാധാരണയിലേറെ വിടർന്നു കണ്ണിണകൾ പരിഭ്രമിച്ചെന്ന വണ്ണം അനങ്ങി കൊണ്ടിരുന്നു….

“ഇങ്ങനെ നോക്കല്ലേ പെണ്ണേ….”

പതിയെ അവളുടെ കണ്ണുകൾ താഴ്ന്നു…

പക്ഷേ അവൻ തന്റെ കൈവിരലുകൾ കൊണ്ട് അവളുടെ താടിയിൽ പിടിച്ചു അവളുടെ മുഖം പൊന്തിച്ചു…. തൊട്ടു താഴെ അവളുടെ കഴുത്തിൽ തൊട്ട ചുവന്ന കുങ്കുമകുറി അവൾ ഉമിനീർ ഇറക്കുന്നതിന് അനുസരിച്ചു ഉയർന്ന് താഴുന്നത് നോക്കികൊണ്ട് അവൻ വീണ്ടും അവളുടെ ചുണ്ടിലേക്ക് മുഖം അടുപ്പിച്ചു….

അവൾ എതിർത്തില്ല എന്ന് മാത്രമല്ല അവളുടെ ചുണ്ടുകളും അവനോട് അടുത്തത് പോലെ….

അവന്റെ ചുണ്ടുകൾ അടുക്കുമ്പോൾ മീരയുടെ ചുണ്ടുകൾ ചെമ്പനീർപ്പൂവ് വിടരും പോലെ ചെറുതായി വിടർന്നു പരസ്പരം തെല്ലകന്നു…. ഈർപ്പം കലർന്ന അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ട് മെല്ലെ സ്പർശിച്ചു… പതിയെ അവനും തന്റെ ചുണ്ട് വിടർത്തി അവളുടെ കീഴ്ച്ചുണ്ട് അവന്റെ ചുണ്ടുകൾക്ക് ഇടയിൽ കയറി….

ഗോകുൽ ഒട്ടും തിരക്ക് കൂട്ടിയില്ല… മൃദുവായി മാത്രം അവളെ ചുംബിച്ചു കൊണ്ട് അവൻ മീരയെ ചേർത്തു പിടിച്ചു…. മെല്ലെ അവന്റെ കൈകൾ ചുരിദാർ ടോപ്പിന് ഉള്ളിലേക്കു കടന്നുവെങ്കിലും ഷെമ്മിയുടെ ഉള്ളിലേക്ക് കടക്കാൻ നേരം അവൾ മെല്ലെ അകന്നുകൊണ്ട് പരിഭവം കലർന്ന കണ്ണുകളോടെ അവനെ നോക്കി….
എന്തോ അവനവളെ നിർബന്ധിക്കാൻ തോന്നിയില്ല…. ആ നിമിഷങ്ങളിൽ അവൻ അത്രയേറെ അവളെ പ്രണയിക്കുന്നതുപോലെ… അവൾ തിരിച്ചും….

“നടന്നേ പെണ്ണേ…. മനുഷ്യന്റെ കൺട്രോൾ കളയാണ്ട്….”

“നീ പോടാ വികാരജീവീ….”

അതും പറഞ്ഞു അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി അവൾ മുന്നോട്ട് ഓടി…. അവൻ ചിരിച്ചു കൊണ്ട് പതിയെ നടന്നതേയൊള്ളു…. വഴി അറിയാത്തത് കൊണ്ട് അവൾ എവിടെ വരെ പോകുമെന്ന് അവനു ഊഹമുണ്ടല്ലോ….

അല്പം മുൻപിലുള്ള വാഴക്കൂട്ടത്തിന് ഇടയിൽ ചെറിയ അനക്കം കണ്ടപ്പോൾ തന്നെ അവനു കാര്യം മനസിലായി…. പക്ഷേ അവനത് ശ്രദ്ധിക്കാത്തത് പോലെ മുൻപോട്ട് നടന്നു….

“ട്ടേ!!!!!”

അവൻ അടുത്തെത്തിയതും അവൾ ഉണങ്ങിയ വാഴയിലകൾ ഇളക്കി ശബ്ദമുണ്ടാക്കുന്നതിന് ഒപ്പം അവനെ പേടിപ്പിക്കാൻ ഉറക്കെ ശബ്ദമുണ്ടാക്കി….

അവൻ അത് പ്രതീക്ഷിച്ചത് ആയിരുന്നു… എങ്കിൽ കൂടി അവളുടെ ശബ്ദം കേട്ട് അവൻ പേടിക്കുന്നത് പോലെ കാണിച്ചു…

“അച്ചോടാ ചക്കര മുത്ത് പേടിച്ചാ…”

അതും പറഞ്ഞു അവൾ അവനെ തന്റെ നെഞ്ചോട് ചേർത്തു…

“ഇങ്ങനെ ആണേ എന്നെ എപ്ളും പേടിപ്പിച്ചോട്ടോ..”

“എങ്ങനെ ആണങ്ങേ???”

അവനെ അകറ്റാതെ മുഖം കുനിച്ചു അവനെ നോക്കി അവൾ ചോദിച്ചു…

“അല്ലാ ഇങ്ങനെ ഇവടെ ചേർത്ത് പിടിക്കുംങ്കീ….”

“തെണ്ടീ… ശവീ….”

അവൾ അങ്ങനെ പറഞ്ഞെങ്കിലും അവനെ പിടിച്ചു അകറ്റാൻ നോക്കിയില്ല… അവനാണെങ്കിൽ അവളോട് കൂടുതൽ ചേർന്നു ആ മാറിൽ തല ചേർത്തു അവളെ കെട്ടിപിടിച്ചു നിന്നു….

Leave a Reply

Your email address will not be published. Required fields are marked *