അപ്പോളേക്കും അവരുടെ വീടിന് ഭാഗത്തേക്ക് പോകാനുള്ള ബസ് മറുഭാത്തേക്ക് വരുന്നത് അവൾ കണ്ടു….
“ഡാ ദേ ബസ് വരണ്… വാ റോഡ് ക്രോസ്സെയ്യാം…..”
പക്ഷേ അവൻ മറുപടി നൽകുകയോ തല ഉയർത്തി നോക്കുകയോ പോലും ചെയ്തില്ല…
“ഡാ വാടാ….”
അവളവന്റെ കയ്യിൽ പിടിച്ചു എണീപ്പിക്കാൻ നോക്കി…
“നീ പൊക്കോ…”
വീണ്ടും തല ഉയർത്താതെ തന്നെയാണ് അവന്റെ മറുപടി…. പക്ഷേ ബസിന്റെ വശത്തേക്ക് അവൾ നടക്കുന്ന പാദപതനശബ്ദം അവൻ കേട്ടു…
ബസ് അനങ്ങി തുടങ്ങും വരെ തല കുനിച്ചിരുന്ന അവൻ ബസ് നീങ്ങികഴിഞ്ഞതും നിരാശയോടെ തല ഉയർത്തി നോക്കി…
അവിടെ നില്പുണ്ട് മീര!!!! ചിരി അടക്കി പിടിച്ചു കപട ദേഷ്യം മുഖത്ത് വരുത്താനും കക്ഷി ആവതു ശ്രമിക്കുന്നുണ്ട്…
സന്തോഷവും അല്പം പരിഹാസവും കലർന്ന പുഞ്ചിരിയോടെ അവനവളെ നോക്കി ചോദിച്ചു…
“ന്തേ പോവാഞ്ഞേന്ന്???”
“നല്ല തെരക്ക്…… അട്ത്ത ബസീ പോവാന്ന് വച്ചു….”
ഒരു ചമ്മിയ ചിരിയുടെ അകമ്പടിയോടെ അവൾ പറഞ്ഞു.
“അയ്യടാ,, ഇളി കണ്ടില്ലേ പെണ്ണിന്റെ….”
അതും പറഞ്ഞു ഗോകുൽ റോഡ് ക്രോസ്സ് ചെയ്തു കടന്നു അവൾക്ക് അരികിലേക്ക് ചെന്നു…
“ന്താടാ എന്റെ ചിരിക്ക് പ്രശ്നം… ഗ്ലാമറല്ലേ???”
“സത്യമ്പറഞാ ഇവ്ടെ നിറുത്തി കെട്ടിപിടിച്ചു ഒരുമ്മ തരാൻ തോന്നാ അത്രേം ഭംഗി….”
“ആക്കല്ലേ…”
“ഒള്ളതാ പെണ്ണേ….”
അതും പറഞ്ഞു അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു… അവളത് പ്രതീക്ഷിച്ചില്ല എന്ന് തോന്നി… ആദ്യം കുറച്ചു പരിഭ്രമിച്ചെങ്കിലും പിന്നെ അവൾ അവന്റെ കൂടെ റോഡ് മുറിച്ചു കടന്നു…
“എന്നാ പോവല്ലേ???”
“കൊറേ ദൂരണ്ടാ ഡാ….”
“ഇല്ല്യ പെണ്ണേ.. രണ്ട് കിലോമീറ്ററ്…”
“എന്ക്ക് വേഗം വരണംട്ടാ…. ആരേലും അറിഞ്ഞു സ്ട്രൈക്ക് ആണ് ന്ന് അറിഞ്ഞാ പേടിക്കും”
“അയ്‌ന് വിളിച്ചു പറഞ്ഞാ പോരേ…”
“എന്റേല് ഫോണില്ല പൊട്ടാ….”
“എന്റെ ഫോണിൽ നിന്ന് വിളിച്ചോടി…”
“വേണ്ടഡാ… പിന്നെ ഓരോന്ന് ചോദിക്കും… അയ്‌ലും നല്ലത് ഒന്നും മിണ്ടാത്തതാ….”
“എന്നാലും നിന്റെ വീട്ടിലെ നമ്പർ…”
പക്ഷേ അപ്പോളേക്കും അവർക്ക് പോകാനുള്ള ബസ് വന്നു.. അതൊരു മിനി ബസ് ആയിരുന്നു…. അത്കൊണ്ട് തന്നെ അവർ രണ്ടുപേരും മുൻവശത്തു കൂടെ കയറി അഞ്ചു മിനിറ്റ് കഴിഞ്ഞു രണ്ടാമത്തെ സ്റ്റോപ്പിൽ ഇറങ്ങി….
“ഡാ പ്രശ്നാവോ എന്നേം കൊണ്ട് ചെന്നാ???”
അവൻ അവൾക്ക് മറുപടി നൽകിയില്ല… കമ്പിവേലി കൊണ്ടു തിരിച്ച ഒരു പറമ്പിലേക്ക് അവർ കടന്നു കഴിഞ്ഞപ്പോൾ അവൾ വീണ്ടും ചോദിച്ചു..
“ഞാൻ ആരാ, ന്നാഡാ പറയാ???”
“മീരാ ഐ ലവ് യൂ….”
“ഡാ….”
“പെണ്ണെ സീരിയസ് ആയിട്ട്… എനിക്ക് നിന്നെ ഇഷ്ടാടീ…”
അവൻ അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ തോളിൽ കൂടി കൈ ഇട്ട് അവളെ അവനോട് ചേർത്തു… അവളാണെങ്കിൽ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നെ അവനോട് ചേർന്നു നടന്നു….
“ഡാ…”
അങ്ങനെ വിളിച്ചെങ്കിലും അവൾ കൂടുതൽ ഒന്നും പറഞ്ഞില്ല… ആരെങ്കിലും കാണുമോ പ്രശ്നമാവുമോ എന്ന ഭയത്തിലുപരി അവളും അത് ആഗ്രഹിക്കുന്നത് കൊണ്ടാവും…
അവളുടെ മാനസികവ്യാപാരങ്ങൾ അറിഞ്ഞത് അവൻ അവളോട് പറഞ്ഞു….
“ഈ സ്ഥലം എട്ട് ഏക്കറ് ണ്ട്… ഇത്രേം സ്ഥലത്തിന്റെ ഉള്ളീ നമ്മ മാത്രേ ഒള്ളു.. പിന്നെ ആര് കാണാനാ ന്ന്.”
“ന്ത് ന്ന്???”
അവൾ അവിടെ നിന്നു…. അപ്പോളേക്കും അവർ ഗോകുലിന്റെ തറവാട്ടു സ്വത്തായ എട്ട് ഏക്കർ സ്ഥലത്തിലേക്ക് കടക്കാനുള്ള കമ്പിവേലിയിലെ രഹസ്യ ഓട്ടയ്ക്ക് അരികിൽ ചെന്നെത്തിയിരുന്നു….
“ന്തേ ഡീ…. പേടി ണ്ടാ??”
“നമ്ക്ക് തിരിച്ചു പോവാടാ… എനിക്ക് പേടി ആവണ് ണ്ട്…”
“ഒരു പേടീം വേണ്ട പെണ്ണേ… ഞാൻ ഇണ്ട്ല്ലോ ഒപ്പം…”
അത് തന്നെ ആണ് എന്റേ പേടി എന്ന് മീരയുടെ മനസ്സ് പറഞ്ഞു…. അവനും താനും മാത്രം അത്ര വലിയ ഒരു പ്ലോട്ടിനു ഉള്ളിൽ പെട്ടാൽ എന്താണ് സംഭവിക്കുക എന്ന് അവൾക്ക് നന്നായി അറിയാം…
“എന്നാലും ഡാ… നമ്ക്ക് തിരിച്ചു പോവാടാ… പ്ലീസ്…”
“നിനക്ക് എന്നെ വിശ്വാസം ഇല്ല്യാലേ…”
അവൻ തിരിഞ്ഞു നിന്ന് അവളുടെ മുഖത്തേക്ക് നോക്കിയാണ് പറഞ്ഞത്…. അവൾക്ക് അവന്റെ മുഖത്ത് നോക്കി നിഷേധിക്കാൻ കഴിയാതെ തല കുനിച്ചു കൊണ്ട് മറുപടി നൽകി….
