പത്തുമണിപ്പൂവ് 1അടിപൊളി  

ബ്രില്ല്യന്റ് പെൺകുട്ടി… പക്ഷേ വന്യമായ ചിന്താഗതി…. അതായിരുന്നു അവൾ…. മീര….

ബീടെക്ക് എന്നാ സങ്കല്പം മലയാളമനസിൽ കുടിയേറുന്ന സമയം…. അവളുടെ മനസിലേക്കും കുത്തിവയ്ക്കപെട്ടിട്ടുണ്ടായിരുന്നു ആ ചിന്ത… അധ്യാപകരും സഹപാഠികളും ഒക്കെ കാരണമാവാം…

അത്രക്കായിരുന്നു വാഴ്ത്തുപാട്ടുകൾ…

‘മീരേ നീ ബീടെക്കിന് തന്നെ പോണംട്ടാ… അതിനൊള്ള ബ്രെയിന്ണ്ട്…..’

പലരിൽ നിന്നും ലഭിച്ച പ്രശംസ അവളിൽ തെല്ലും അഹങ്കാരം സൃഷ്ടിച്ചു എന്നതാണ് സത്യം….. എന്തായാലും മെറിറ്റിൽ പ്രവേശനം കിട്ടും എന്ന അവളുടെ അമിതവിശ്വാസത്തിൽ ആദ്യത്തെ ആണി തറച്ചത് എൻട്രൻസ് എക്സാമിലെ കെമിസ്ട്രി ആയിരുന്നു….

എന്തോ അവൾക്ക് അന്ന് പിഴച്ചു…. അങ്ങിനെ ഗവണ്മെന്റ് കോളേജിലെ മെറിറ്റ് സീറ്റ് അവൾക്ക് അപ്രാപ്യമായി…. പ്രൈവറ്റ് കോളേജിൽ ഫീസ് കൊടുക്കാൻ കഴിയില്ലെന്ന് അപ്പോളത്തെ അവളുടെ രക്ഷധികാരിയായ ചേട്ടൻ പറഞ്ഞതോടെ ബിടെക് മോഹങ്ങൾ കണ്മുന്നിൽ വീണുടഞ്ഞു…..
അങ്ങനെ പ്ലസ് റ്റു മാർക്കിന്റെ ബലത്തിൽ ഫിസിക്സ് ഡിഗ്രിക്ക്…. പ്ലസ് റ്റു വിലെ സഹപാഠികൾ പലരും എൻജിനീയറിങ് കോളേജിലെ യൂണിഫോം അണിഞ്ഞു കോളേജ് ബസിൽ പോകുമ്പോൾ നിരാശ കലർന്ന നെടുവീർപ്പോടെ അവൾ തന്റെ കോളേജ് ലക്ഷ്യമാക്കി യാത്ര തുടങ്ങി…. KSRTC ബസിൽ…. അതും വീട്ടിൽ നിന്ന് കുറെയേറെ അകലെ….

KSRTC യിലെ തിക്കിലും തിരക്കിലും ശരീരത്തിലേക്ക് മനപ്പൂർവമായും അല്ലാതെയും അമരുന്ന പുരുഷ ശരീരങ്ങളോട് ആദ്യമവൾക്ക് അറപ്പായിരുന്നു…. പിന്നെയത് അവജ്ഞയായി…..

പതിയെയാ അവജ്ഞ നിർവികാരതയിലേക്ക് മാറി… അപ്പോളേക്കും പല മുഖങ്ങളും അതിലേറെ തന്നെ തഴുകുന്ന പല കൈവിരലുകളും അവൾക്ക് പരിചിതമായി….

അങ്ങനെയുള്ള അഞ്ചോ ആറോ പേരുകളിൽ ഒരാൾ മാത്രമായിരുന്നു അവൻ….

അവൾ കയറുന്ന സ്റ്റോപ്പ് കഴിഞ്ഞു രണ്ട് സ്റ്റോപ്പ് കൂടി കഴിഞ്ഞു കയറുന്ന അവൻ എത്ര തിരക്കുണ്ടെങ്കിലും അവൾക്ക് അരികിലേക്ക് തന്നെ എത്തി കൊണ്ടിരുന്നു….

അപ്പോളേക്കും അവളുടെ വീക്ക് പോയിന്റ്റുകൾ അവനും അവന്റെ ആവശ്യം അവൾക്കും മനസിലായി കഴിഞ്ഞിട്ടുണ്ട്…. പരസ്പരം പേര് പോലും അറിയില്ലെങ്കിൽ കൂടി…

അങ്ങനെ ഒരിക്കൽ…. അതൊരു തിങ്കളാഴ്ച ആയിരുന്നു… പതിവിലേറെ തിരക്കുണ്ടാവുമല്ലോ തിങ്കളാഴ്ചകളിൽ…. ഒപ്പം നല്ലൊരു മഴ ദിവസവും…. എന്നത്തേയും പോലെ അവൾ തന്റെ സ്ഥിരം സ്ഥലത്ത് നിലയുറപ്പിച്ചു….

അപ്പുറത്ത് നിൽക്കുന്ന ആർദ്രയുടെ വയറിനു ഉള്ളിലേക്ക് ഒരു കൈ കയറുന്നത് അവളുടെ സൂക്ഷ്മ നിരീക്ഷണം കണ്ടെത്തി… ആർദ്ര ചുറ്റിലും നോക്കുന്നുമുണ്ട്.. എല്ലാം സേഫ് ആണെന്ന് ഉറപ്പ് വരുത്തുന്നതാണ്….

പക്ഷേ മീരക്ക് അന്ന് പതിവില്ലാതെ വല്ലാത്ത അസ്വസ്ഥത… വയറുവേദന പോലെ…. ഈശ്വരാ ഡേറ്റ് ആവുന്നേ ഒള്ളു എന്നത് കൊണ്ട് പാഡ് വച്ചിട്ടുമില്ല…

അപ്പോളേക്കും അവൻ കയറുന്ന സ്റ്റോപ്പ് ആയിട്ടുണ്ട്… കക്ഷി ബസിന്റെ ഏറ്റവും താഴെയുള്ള പടിയിൽ നിന്ന് തിക്കി തിരക്കി തല നീട്ടി അവളെ നോക്കുന്നുണ്ട്….

പക്ഷേ അതൊന്നും ശ്രദ്ധിക്കാൻ അവൾക്കിന്ന് തോന്നിയില്ല… അവളുടെ വേദന അത്രയേറെ അസഹ്യമാവും പോലെ…. ഒന്നിരിക്കാൻ കഴിഞ്ഞുവെങ്കിൽ…. പക്ഷേ അടുത്ത് നിൽക്കുന്ന സ്ത്രീയുടെ അപ്പുറമാണ് തൊട്ടടുത്തുള്ള സീറ്റ്… ഒന്ന് അനങ്ങാൻ കൂടി വയ്യ അവൾക്ക്…

പെട്ടന്ന് തന്റെ വയറ്റിലേക്ക് ഒരു കൈ നൂഴ്ന്ന് കയറും പോലെ… സാധാരണ ദിവസങ്ങളിൽ അവൾ ഗൗനിക്കാതെ നിന്നേനെ…. പക്ഷേ ഇന്ന് അവൾക്ക് ഒന്നിനും കഴിയുന്നില്ല…. അവളാ കൈ തടയാൻ നോക്കി… പിന്നെ അൽപനേരം ശല്യം ഒന്നുമുണ്ടായില്ല…
പക്ഷേ പെട്ടന്ന് ആ കൈ അവളുടെ മാറിൽ അമർന്നു… അതിശക്തമായി….

“ആ….”

വേദന കൊണ്ട് അവൾ കരഞ്ഞു പോയി… പെട്ടന്ന് അവളുടെ പുറകിൽ ഒരു അനക്കം…. എന്തെന്ന് നോക്കുമ്പോൾ അവൾക്ക് അരികിലേക്ക് ആ പയ്യൻ കയറി വന്നിട്ടുണ്ട്…. അവൻ അവളെ ഉപദ്രവിച്ച ആ അന്യസംസ്ഥാനക്കാരന്റെ ഇടയിലേക്ക് കയറി നിന്നു അവളെ നോക്കി പുഞ്ചിരിച്ചു… അവൾക്കൊരു പ്രൊട്ടക്ഷൻ പോലെ…

Leave a Reply

Your email address will not be published. Required fields are marked *