പാവാടത്തുമ്പികൾ – 1 2

 

ചേച്ചി….” ഓ അതാണോ ?…അതൊക്കെ ദേഷ്യം വരുമ്പോൾ അയാൾ സ്‌ഥിരം പറയുന്ന കാര്യങ്ങളാ . ഞാനതിനൊന്നും ഒരു ചെവിയും…ഒരു വിലയും കൊടുക്കാറില്ല. അയാൾ അങ്ങനൊക്കെ പലതും വന്നുപറഞ്ഞിട്ടു പോകും. നമ്മുടെയൊക്കെ മനസ്സൊന്നും അയാളെപ്പോലെ വിഷം നിറഞ്ഞതല്ല…നമ്മുടെ മനസ്സിലൊന്നും അത്തരം ഒരു ചിന്തയും കടന്നുകൂടിയിട്ടുമില്ല…പിന്നെന്തിനാ നമ്മൾ അത്തരം കാര്യങ്ങളോർത്തു വെറുതെ ആശങ്കപ്പെടുന്നത് ?. അല്ലേൽത്തന്നെ നമ്മളിവിടെ, നമുക്കിഷ്‌ടപ്പെടുന്നപോലെ ജീവിക്കും, അയാളാരാ അതൊക്കെ ചോദ്യം ചെയ്യാൻ ?…പോകാൻ പറയെടാ…..”

 

അല്പസമയ നിശ്ശബ്ദതക്ക്ശേഷം…മുഖത്തെ പുഞ്ചിരി മാഞ്ഞു, തികഞ്ഞ ഗൗരവത്തോടെ അവർ…..” എന്തായാലും ഇത്രയൊക്കെ ആയസ്‌ഥിതിക്ക് കാര്യങ്ങളൊക്ക അച്ഛനെ വിളിച്ചു പറയണം. അച്ഛനും കൂടി നിശ്ചയിക്കട്ടെ ഇനിയുള്ള കാര്യങ്ങൾ എങ്ങനെ വേണമെന്ന്. ”

 

ലേശമൊരു സംശയത്തോടെ അവരെ നോക്കി ഞാൻ….” അത് വേണോ ചേച്ചീ…” ” ഉം…” ചേച്ചീടെ മറുപടി .

” അല്ല, ദീപ്‌തീടെ കല്യാണകാര്യത്തിൽ അളിയനൊപ്പമായിരുന്നു അച്ഛൻ. അളിയനൊപ്പം ചേർന്നാ അച്ഛൻ അവളെ എന്നിൽനിന്നും തട്ടിയകറ്റാൻ ശ്രമിച്ചത്. അന്നച്ചൻ അയാൾക്കൊപ്പം ചേർന്ന്, അയാൾക്കൊപ്പം നിന്നില്ലായിരുന്നെങ്കിൽ, എന്നെകെട്ടുന്നത് പോകട്ടെ…ഇവളെ അയാളുടെ ബന്ധു, ആ വൃത്തികെട്ടവനെകൊണ്ട് കല്യാണംകഴിപ്പിക്കുന്നതിൽ നിന്നെങ്കിലും തടയാമായിരുന്നു. അച്ഛൻ അയാളുടെ പക്ഷം ചേർന്നതാ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാവാൻ തന്നെ കാരണം. ആ അച്ഛനെ ഇനിയും നമ്മൾ വിശ്വസിച്ചു കൂടെ കൂട്ടണമോ ?. ”

 

” അങ്ങനൊന്നുമല്ലെടാ കുട്ടാ കാര്യങ്ങൾ !. അദ്ദേഹത്തിൻറെ ബന്ധുവിനെകൊണ്ട് ഇവളെ കല്യാണംകഴിപ്പിക്കാൻ അച്ഛൻ കൂട്ടുനിന്നു എന്നുള്ളത് ശരിയാ, ഞാനും സമ്മതിക്കുന്നു. പക്ഷെ, അവൻ വിപിൻ…ഇങ്ങനെയുള്ള ഒരുത്തൻ ആണെന്ന് നമ്മളെപ്പോലെ അച്ഛനും അറിയുന്നുണ്ടോ ?. അച്ഛൻ മാത്രമല്ല, നമ്മളെല്ലാം അതിന് കൂട്ടുനിന്നില്ലേ ?. ഇവൻ ഇത്രക്ക് വൃത്തികെട്ടവൻ ആണെന്ന് എല്ലാവരും കല്യാണംകഴിഞ്ഞു, ഇവൾ പറഞ്ഞപ്പോഴല്ലേ…അറിയുന്നത് ?. ”

 

ഇടയ്ക്കുകയറി ഞാൻ ; ” അത്രക്ക് വൃത്തികെട്ടവൻ എന്നു പറഞ്ഞാൽ….ശരിക്കും എന്താ ചേച്ചീ ഇവർ തമ്മിലുള്ള പ്രശ്നം ?. ആ നാറിയുടെ കൂടെ എനിക്കിനി ജീവിക്കേണ്ടാ എന്ന് ഇവൾ പറയുന്നതല്ലാതെ, ഇവർ തമ്മിൽ ശരിക്കുള്ള പ്രശ്നം എന്തെന്ന് ഇതുവരെ ആരും പറയുന്നില്ല….”

 

അത് കേട്ടിട്ടേയില്ല എന്നമട്ടിൽ ചേച്ചി തുടർന്നു….” എന്നാൽ, നമ്മുടെ അച്ഛൻ ഇവളെ മനപ്പൂർവ്വം നിന്നെക്കൊണ്ട് കെട്ടിക്കാതെ, നിർബന്ധിച്ചു വേറെ കല്യാണം കഴിപ്പിച്ചതിന് പിന്നിൽ നിൻറെ അളിയന് യാതൊരു പങ്കുമില്ല. ഇവൾ നിൻറെ മുറപ്പെണ്ണല്ല, എന്നു സമർഥിച്ചു അച്ഛൻ നിർബന്ധബുദ്ധിയോടെ ഇവൾക്ക് വേറെ ആലോചനകൾ കൊണ്ടുവരാൻ ശ്രമിച്ചതു, ശരിക്കും ” അതും”, പിന്നെ വേറെന്തൊക്കെയോ സ്വാർത്ഥചിന്തകളുടെയും ഫലമായി ആയിരുന്നു. അങ്ങനൊരു അവസരം വന്നപ്പോൾ ഒന്നുമോർക്കാതെ, നിൻറെ അളിയൻ അയാളുടെ ബന്ധുവിനുവേണ്ടി ആ അവസരം പ്രയോജനപ്പെടുത്തി എന്നേയുള്ളൂ. ഇങ്ങനാണ് കാര്യങ്ങൾ !. എന്തൊക്കെയായാലും…അച്ഛൻ കുറ്റം ചെയ്താലും ഇല്ലേലും…ആ ആ നാറി ഇവളെ കെട്ടിയതിൻറെ പേരിൽ…കോളടിച്ചത് നിനക്കുതന്നെയല്ലേ ?. എത്രയും പെട്ടെന്ന് ”ഡൈവോഴ്സ്”നു പോയി…അത് അനുവദിച്ചുകിട്ടിയാൽ…എത്രയും വേഗം നിനക്കവളെ സ്വന്തമാക്കാമല്ലോ ?. നിനക്കവളെ കെട്ടിച്ചു തരുന്നതിൽ അച്ഛന് ഇനിയൊരു എതിർപ്പും ഉണ്ടാവില്ലെന്ന് നിനക്കറിയാമല്ലോ ?…അവൾക്കും അതിന് സമ്മതം മാത്രമേ ഉണ്ടാവാൻ തരമുള്ളൂ…പിന്നെന്തിനാ വച്ചുതാമസം ?….എത്രയും പെട്ടെന്ന് നീ അതിനുള്ള വഴികൾ നോക്കുക !.”

അച്ഛൻറെ സ്വാർഥതയെക്കുറിച്ചു ചോദിക്കണം എന്നാണ് കരുതിയതെങ്കിലും…പെട്ടെന്ന്, അതിൽ അത്ഭുതവും വലിയ സന്തോഷവും അനുഭവപ്പെട്ടു ഞാൻ; ” അതെയോ ?…എത്രയും പെട്ടെന്ന് ഡൈവോഴ്‌സിന് പോകാനാണോ അവളുടെയും തീരുമാനം ?.”

Leave a Reply

Your email address will not be published. Required fields are marked *