ഞാൻ കിടന്നു മുരണ്ടു… മെത്തയുടെ പതുപതുപ്പും തണുപ്പും കാരണം പെട്ടെന്നെനിക്ക് ഉറക്കം പിടിച്ചിരുന്നു…
പിന്നീടെപ്പോഴോ… നല്ല മൂത്രശങ്ക കാരണം. ഉണരുമ്പോൾ ഇട്ടിരുന്ന ഷർട്ടുമില്ല പാന്റുമില്ല… ആശാട്ടി ഊരി മാറ്റിയതാണ്… ആകെയൊരു ബോക്സർ മാത്രമുണ്ട്…
ഇതൊക്കെ ഊരി മാറ്റിയിട്ടും ഞാനതറിഞ്ഞില്ലല്ലോ?… ഫോണെടുത്തു സമയം നോക്കി…നാല് മണിയാവുന്നു… എനിക്ക് പുറം തിരിഞ്ഞ് ചേച്ചി കിടപ്പുണ്ട്…
മൂത്രം ഒഴിക്കാൻ പോയി തിരികെ വരുമ്പോഴാണ് ചേച്ചിയുടെ കിടപ്പ് ഞാൻ ശ്രദ്ധിക്കുന്നത്… ഒരു ലൂസ് ഷർട്ട് ഇട്ടിട്ടുണ്ട് താഴേക്ക് എന്താണെന്ന് പുതപ്പ് കാരണം കാണാൻ കഴിഞ്ഞില്ല… പുതപ്പിനടിയിലേക്ക് ഞാൻ നുഴഞ്ഞു കയറി..
ചേച്ചിയെ പിടിച്ച് എനിക്ക് നേരെ കിടത്താം ശ്രമിച്ചു…
“ഹ്മ്മ്… ന്താ…ടാ…?!” ഉറക്കത്തിൽ കിടന്നു ചേച്ചി പിറുപിറുത്തു
“തിരിഞ്ഞ് കിടക്ക്…!!”
ചേച്ചി എനിക്ക് നേർക്ക് തിരിഞ്ഞു കിടന്നു എന്നിട്ടെന്നെ പിടിച്ച് മാറിലേക്ക് ചേർത്ത് കിടന്നു…
ആ മാറിന്റെ ചൂടുപറ്റികിടന്നപ്പോ ഇവിടുന്നു പോയിക്കഴിഞ്ഞുള്ള ജീവിതത്തെപ്പറ്റി ഞാൻ ആലോചിച്ചു… ചിലതൊക്കെ ആലോചിച്ചിട്ട് എനിക്കൊരെത്തും പിടിയും കിട്ടുന്നുണ്ടായില്ല.. പെട്ടെന്നൊരു പറിച്ചുനടൽ.. എല്ലാം ഒന്നിൽ നിന്നും തുടങ്ങണം…
അങ്ങനെ ഞാൻ വീണ്ടുമുറക്കത്തിലേക്ക് വീണു…
പിറ്റേന്ന് രാവിലെ എന്റെ മുഖത്തേക്ക് വെള്ളത്തുള്ളികൾ തെറിച്ചു വീഴുന്നതറിഞ്ഞാണ് ഞാൻ ഉണർന്നത്
കണ്ണ് തുറക്കുമ്പോൾ സുന്ദരമായ ഒരു പുഞ്ചിരിയുമായി മുന്നിൽ നിൽക്കുന്ന വേണിയെയാണ് കണികാണുന്നത്
“നീയെന്താ രാവിലെതന്നെ?” ഉറക്കച്ചടവിൽ ഞാൻ ചോദിച്ചു
“രാവിലെയോ… സമയം പത്തായി!!.. എണീക്കെടാ അങ്ങട്…” അവളെന്റെ മുഖത്തേക്ക് വീണ്ടും വെള്ളം കുടഞ്ഞു
“ഓ.. നിന്നെ വീട്ടിലൊന്നും വേണ്ടേ പെണ്ണേ!? രാവിലെ തന്നെ കുറ്റിയും പറിച്ചിങ്ങോട്ട് വന്നേക്കുവാ മനുഷ്യന്റെയൊറക്കം കളയാനായിട്ട് …”
“കുട്ടൂ അടികിട്ടുവെ!! എഴുന്നേറ്റെ അങ്ങോട്ട്… ഞാനാ അവളെ വിളിച്ചത്..!!”
വേണിക്ക് വക്കാലത്തുമായി ചേച്ചി മുറിയിലേക്ക് എത്തി..
“ഓഹ്!!”
“വീട്ടിൽ നിന്ന് ചെറുക്കന് മടിപിടിച്ചുപോയി.. ദേ നാളെമുതൽ രാവിലെ ഒണന്ന് വാർക്ഔട് ചെയ്തേക്കണം കേട്ടെ?!”
“അതിന് രാത്രി സമയത്തുറങ്ങാൻ പറ്റണ്ടേ!!”
ചേച്ചി വിളറി വെളുക്കണ കണ്ടപ്പോഴാണ് പറഞ്ഞതിലെ മറ്റൊരർത്ഥം എന്റെ മണ്ടയിലേക്ക് വരുന്നത്
വേണി ചിരിയമർത്താൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു
“അ.. അല്ല.. ഇന്നലെ പുറത്തു പോയി വന്നപ്പോ ലേറ്റ് ആയതല്ലേ…” ഞാനൊന്ന് ചിരിക്കാൻ കഷ്ടപ്പെട്ടു…
അലമാരയിൽ എന്തോ എടുക്കാനെന്നപോലെ ചേച്ചി അങ്ങോട്ട് തിരിഞ്ഞു നിൽക്കുമ്പോൾ.. ഞാനവിടന്നു സ്കൂട്ട് ആവാനായിരുന്നു ശ്രമിച്ചത്.. അന്നേരം വേണി ചേച്ചിയെ ഇക്കിളിയിട്ട് കളിയാക്കാൻ ശ്രമിക്കുന്നതും.. ചേച്ചി അവളെ തട്ടുന്നതും അടങ്ങിയിരിക്കാൻ പറയുന്നതും ഞാൻ കണ്ടിരുന്നു
കുളിയും നനയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വേണിയെ കണ്ടു… ഒരു ടവൽ മാത്രമുടുത്ത് നനഞ്ഞ കോഴിയെപ്പോലെ നിന്ന എന്നെയവളൊന്നു നോക്കി ചിരിച്ചു..
കൈ നെഞ്ചിനു കുറുകെ കെട്ടിവെച്ചുകൊണ്ട് ഞാൻ റൂമിലേക്കോടി.. ഡ്രസ്സ് മാറി വരുമ്പോൾ… വേണിയും ചേച്ചിയും എന്തോ കാര്യമായിട്ട് സംസാരിക്കുന്നുണ്ട്
“എന്താ പെണ്ണുങ്ങളെ ഞാനറിയാതെ ഒരു അടക്കം പറച്ചിൽ..?”
“അതൊരു കുരുത്തം കെട്ടവൻ കാരണം നാട് വിടേണ്ട കാര്യം സംസാരിച്ചു പോയതാടാ!” വേണി എനിക്കിട്ട് താങ്ങി
“ദേ പെണ്ണേ വീട്ടിക്കേറി എന്നെ കുറ്റം പറഞ്ഞാലൊണ്ടല്ലോ?!”
ഞാനൊന്നു കലിപ്പാക്കാൻ നോക്കി
“ഡാ ഡാ അടങ്ങിക്കെ..” ചേച്ചി എനിക്കൊരു വാണിങ് തന്നു
“ഓ തമ്പുരാട്ടി പറഞ്ഞാ പിന്നെ അപ്പീലില്ലല്ലോ… നമ്മളില്ലേ…”
അത് കേട്ടതും വേണിയും ചേച്ചിയും നിന്ന് ചിരിച്ചു
“നിന്ന് ചിരിക്കാതെ കാര്യം പറ പെണ്ണുങ്ങളെ.. ഞാനൂടെ അറിയട്ടേന്ന്!!”
“പോണ കാര്യം സംസാരിച്ചതാ കുട്ടൂ..”
“ആ അത് പറഞ്ഞപ്പോഴാ… വേണി നീയാ ജോലിക്കാര്യം റെഡി ആക്കിയതെന്ന് ചേച്ചി പറഞ്ഞല്ലോ… എപ്പിടി ഡി?”
