പെണ്ണൊരുത്തി – 4 66അടിപൊളി 

“എന്തുപറ്റി?” ഞാൻ കണ്ണാടിയിലേക്ക് ചേച്ചിയുടെ പ്രതിബിംബത്തെ നോക്കി ചോദിച്ചു

മറുപടി പറയാതെ ചേച്ചി തന്റെ കഴുത്തിൽ കിടക്കുന്ന മാലയിലിലെ ലോക്കറ്റിൽ പിടിച്ചിട്ട് എന്റെ മുഖത്ത് നോക്കി

“എപ്പോഴാന്ന് മാത്രം പറഞ്ഞാൽ മതി..”

ചേച്ചിയുടെ മുഖത്തൊരു സംശയമുദിച്ചു

“ഈ കഴുത്തിലൊരു താലിയല്ലേയിപ്പോ ആഗ്രഹിച്ചത്?”

അതെങ്ങനെ മനസ്സിലായി എന്നതരത്തിൽ ചേച്ചിയുടെ മുഖത്തെ ഭാവങ്ങൾ വന്നപ്പോ

“അതുപിന്നെ എന്റെ അച്ചൂസിന്റെ മനസിലിപ്പോ ഇതല്ലാതെ വേറെന്ത് ചിന്ത വരാനാ.. അതും ഇതിലിങ്ങനെ പിടിച്ചുകൊണ്ട് നിന്നാ ആർക്കാ മനസ്സിലാവാത്തെ?!” പറഞ്ഞിട്ട് ഞാൻ ചിരിച്ചു

ചേച്ചി മുഖം ചുളിച്ച് എന്നെയൊന്ന് തല്ലി..

“ഹ അടങ്ങു പെണ്ണേ.. തമാശയല്ല.. കാര്യായി പറഞ്ഞതാ.. ചേച്ചിയ്ക്കെപ്പോ വേണന്നു തോന്നുന്നോ അപ്പൊ അടുത്തുള്ളയാ കോവിലിൽ വെച്ച് ഒരു താലി അങ്ങോട്ട് ഞാനങ്ങു കെട്ടും.. പോരെ?”

“ഹ്മ്..” അങ്ങനെ മൂളിക്കൊണ്ട് തലയാട്ടുമ്പോൾ ചേച്ചിയുടെ കണ്ണുകൾ ചെറുതായൊന്നു നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു

.

.

.

.

അങ്ങനെ ചേച്ചിയുടെ ആഗ്രഹ പ്രകാരം ഒരു ദിവസം ഞങ്ങൾ തിരഞ്ഞെടുത്തു… ദിവസമോ നേരമോ ഒന്നും നോക്കിയില്ല രണ്ടുപേർക്കും ഇഷ്ടപെട്ട ഒരുനാൾ ഞങ്ങളുടെ കല്യാണ ദിവസമായി ഞങ്ങൾ തിരഞ്ഞെടുത്തു.. അതിഥിയായി വേണിയെ മാത്രം ക്ഷണിച്ചു..

“കുട്ടൂ… വേണിയെ വിളിച്ചേ..” കല്യാണവുമായി ബന്ധപ്പെട്ട് മറ്റുചില കാര്യങ്ങൾ തീരുമാനിക്കുന്നതിനിടയിലാണ് ചേച്ചിയെന്നോടത് പറഞ്ഞത്..

ഫോണെടുത്ത് ഞാനവൾക്ക് ഡയൽ ചെയ്തു.. ഒരു റിങ് അവസാനിക്കും മുന്നേ തന്നെ അവൾ കാൾ എടുത്തിരുന്നു.. ഞാനത് ചെവിയിൽ വെച്ച് ഹലോ എന്ന് പറഞ്ഞു തീരുമ്മുന്നേ ചേച്ചി ഫോണെന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി

“ഹലോ വേണീ?…… അതെ അശ്വതിയാ.. ഹഹഹ.. അതെ.. ഞാനല്ലാതെ വേറെയാരാ അവന്റെ ഫോൺ എടുക്കണെ……സുഖം.. അവിടെയോ?… ഹാ… ആ വേണീ ഒരു കാര്യം പറയാൻ വിളിച്ചതാട്ടോ….ഏഹ് എങ്ങനെ മനസ്സിലായി… അതെപ്പോ…..ഇവനോ?..”

ചേച്ചിയെന്റെ മുഖത്തേക്ക് നോക്കി പിരികം ചുളിച്ചു ഞാൻ ചേച്ചിയെ നോക്കി ഇളിച്ചു.. കാരണം ആ പറയുന്നത് എന്തിനെപ്പറ്റിയാണെന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു

“…..എന്നിട്ടവനെന്നോട് പറഞ്ഞില്ലല്ലോ… ആഹ്‌ണോ.. അത് ശെരി അപ്പൊ രണ്ടുപേരൂടെ എനിക്ക് സർപ്രൈസ് തന്നതാണല്ലേ.. ഹ്മ്.. ഹ്മ്.. ശെരി ശെരി.. അപ്പൊ എന്തായാലും മോളിങ്ങ് പോരേട്ടോ.. പിന്നെ വരുമ്പോ കുറച്ച് കാലം ഇവിടെ നിർത്തീട്ടെ വിടൂ പറഞ്ഞത് കേട്ടല്ലോ?!… അങ്ങനെ പറഞ്ഞാൽ പറ്റില്ല അങ്കിളിനോട് ഞാൻ സംസാരിക്കണോ?.. ജോലീടെ കാര്യൊക്കെ ഇവിടെന്നും നോക്കാല്ലോ.. വേണെങ്കി ദാ ഇവന്റെ കമ്പനി തന്നെ നോക്കാല്ലോ!!”

എനിക്കതെന്തോ നല്ല ഏർപ്പാടായി തോന്നിയില്ല.. ഒരിക്കെ അവൾക്കൊരിഷ്ടം എന്നോടുണ്ടായി അതുകൂടാതെ ഒരുമിച്ച് നിക്കാ എന്നൊക്കെ പറഞ്ഞാലത് ശെരിയാവില്ലെന്നെനിക്ക് മനസ്സിൽ തോന്നിയെങ്കിലും ഞാൻ ഒന്നുമേ മിണ്ടിയില്ല..

“…. ശെരി വേണി.. അവന് കൊടുക്കാം..” പറഞ്ഞിട്ട് ചേച്ചി എനിക്ക് ഫോൺ നീട്ടുമ്പോ ചേച്ചിയുടെ മുഖത്തൊരു ഗൗരവം ഉണ്ടായിരുന്നു…

ഫോൺ വാങ്ങി അവളോടായി ഞാൻ സംസാരിച്ചു

“വേണി ചേച്ചി പറഞ്ഞതൊക്കെ കേട്ടല്ലോ..”

“ഇത്രപെട്ടെന്ന് സർപ്രൈസ് കൊടുക്കാൻ പറ്റൂന്ന് ഞാൻ കരുതീലടാ!”

“അത് ഞാനും പ്രതീക്ഷിച്ചില്ല വേണി.. എന്തായാലും ഞാൻ ടിക്കറ്റ് അയച്ചിട്ടുണ്ടല്ലോ അതിനിങ്ങ്‌ പോന്നാ മതി നീ സ്റ്റേഷൻ എത്തുമ്പോ ഞാനവിടെക്കാണും”

“പിന്നെ ഞാൻ കുറച്ചുകാലം അവടെ ഉണ്ടാവണതിൽ സാറിനെന്തെങ്കിലും കുഴപ്പൊണ്ടോ?”

“എനിക്കെന്ത് കുഴപ്പം?! നീ കൂടുതൽ ചികയാൻ നിക്കാതെ ബുക്കെയ്തന്ന ആ ട്രെയിനിനിങ്ങ്‌ പോന്നാ മതികേട്ടോ.. വെക്കടി ഫോൺ!!”

“ശെരി ശെരി..” അവൾ ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു

അപ്പോഴും മുഖം വീർപ്പിച്ചിരിക്കാണ് എന്റെ അച്ചൂസ്.. ബെഡിൽ കാലുനീട്ടി ഇരുന്ന ചേച്ചിയുടെ അടുത്തേക്ക് ഞാൻ നിരങ്ങി ചെന്നു..

“എന്റച്ചൂസ്സിനൊരു സർപ്രൈസ് തന്നതല്ലേ.. അതിനിങ്ങനെ പിണങ്ങേണ്ട കാര്യോണ്ടോ?” മടിയിലേക്ക് തലകയറ്റിവെച്ച് ഞാൻ കിടന്ന് താടിയിൽ പിടിച്ചാട്ടി…..

Updated: May 6, 2025 — 3:37 pm

Leave a Reply

Your email address will not be published. Required fields are marked *