വേണിയോട് കാര്യങ്ങളെല്ലാം പറഞ്ഞ് അവർക്കുള്ള ട്രെയിൻ ടിക്കറ്റുൾപ്പെടെ ബുക്ക് ചെയ്ത് അയച്ചു കൊടുത്തിരുന്നു ചേച്ചിക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി…
“ഇതിപ്പോ നീ മാത്രാ എനിക്ക് സർപ്രൈസ് തരണേ..” എന്റെകൈ തട്ടി മാറ്റികൊണ്ട് ചേച്ചി പറഞ്ഞു
“ഏഹ് പിന്നെ വേറാരെലും തരണോ?” ഞാൻ എണീറ്റിരുന്നു
“അതല്ലാ!!.. എനിക്കൊരു സർപ്രൈസും നിനക്കായിട്ട് തരാൻ പറ്റണില്ലല്ലോ!!” ചിണുങ്ങിക്കൊണ്ട് അത് പറയുമ്പോ ചേച്ചി വീണ്ടും കൊച്ചുകുട്ടിയായി മാറി
“അയ്യേ അതാണാ പ്രശ്നം?!”
“ആണ് അത് പ്രശ്നാണ്!”
“എന്റെ പൊന്ന് പെണ്ണേ..” ചേച്ചിയുടെ അടുത്തേക്ക് ചേർന്നിരുന്നിട്ട് ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു
“..നമ്മള് നമ്മടെ ലൈഫ് തുടങ്ങീട്ടില്ലല്ലോ.. ഇനിയെത്രയെത്ര സർപ്രൈസ് തരാൻ പറ്റുമെന്റേച്ചിക്ക്?”
ഞാനത് പറഞ്ഞു തീർന്നപ്പോ ചേച്ചിയുടെ മുഖമൊന്നു തെളിഞ്ഞു.. ഒരു പുഞ്ചിരിയാ മുഖത്ത് വിടർന്നു.. ചേച്ചി എന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു
“എപ്പളാ നീ വേണിക്ക് ട്രെയിൻ ബുക്കെയ്തേ?”
“അതിന്നലെ..!”
“അപ്പൊ എന്റെ കുട്ടൂസിന് എന്നെ പറ്റിക്കാനറിയാല്ലേ?”
“ദേ ചേച്ചി ഒരുമാതിരി സാധാരണ പെണ്ണുങ്ങളെ പോലെ സംസാരിക്കല്ലേ!!”
“ചൂടാവല്ലേ വാവേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ!!”
“ഓഹോ..”
“അയ്യയ്യേ.. ന്റെ കുട്ടൂസിനെ എനിക്കറിഞ്ഞൂടേ…” എന്നെ ചുറ്റിവരിഞ്ഞിരുന്നുകൊണ്ട് ചേച്ചി പറഞ്ഞപ്പോ ഞാൻ ചിരിച്ചു..
.
.
.
.
“കുട്ടൂസെ..” മടിയിലിരുന്ന റൈറ്റിങ് പാട് മാറ്റി കയ്യിലിരുന്ന പേനയിൽ കടിച്ചുകൊണ്ട് ഫോണിൽ തോണ്ടികൊണ്ടിരുന്ന എന്നെ ചേച്ചി വിളിച്ചു
“ആഹ്മ്..?” ഫോണിൽത്തന്നെ നോക്കിയിരുന്നു ഞാൻ മൂളി
എന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി മാറ്റിവെച്ചു..
“ഹ ചേച്ചീ!!”
“ഊഹും.. ഇങ്ങട് ശ്രെദ്ധിക്കെടാ!!” ഞാൻ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോ ചേച്ചി ഫോൺ മാറ്റി പിടിച്ചുകൊണ്ടെന്റെ ശ്രമം തടുത്തു..
“ആഹ് പറ!!” ഫോൺ കൈക്കലാക്കാനുള്ള എന്റെ ശ്രമം ഞാനുപേക്ഷച്ചിട്ട് ഞാൻ പറഞ്ഞു
“ദേ കുട്ടൂസെ.. മുഖം ഒരു കൊട്ടയാക്കി വെച്ചാ എനിക്ക് ചോദിക്കാൻ പറ്റത്തില്ലേ!!” എന്റെ മുഖം കണ്ടുകൊണ്ട് ചേച്ചി പറഞ്ഞു
ഞാനൊന്നു കണ്ണടച്ച് ശ്വാസമെടുത്തു വിട്ടിട്ട് കണ്ണുതുറന്നു..
“ആഹ്മ് ഇനിയെന്റെ അച്ചൂസ് പറഞ്ഞോ…” ഒരു ചിരിയോടെ ഞാൻ പറഞ്ഞുകൊണ്ട് നേരെയിരുന്നു ചേച്ചിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു
“എടാ വാവേ…”
“ലാഗടിപ്പിക്കാതെ കാര്യം പറയെന്റെ പെണ്ണേ..” അക്ഷമനായി ഞാൻ പറഞ്ഞു
“നിനക്കെന്തായിത്ര ധൃതി..? മനുഷ്യൻ തുണി മാറ്റണത് കാണാനായിരുന്നെങ്കി എത്രനേരം വേണേലും കുന്തം വിഴുങ്ങിയമാതിരി ഇരുന്നേനെല്ലോ..” അത് പറഞ്ഞിട്ട് ചേച്ചിയെന്നെ നുള്ളി.. ആ പറഞ്ഞത് സത്യമായ കാര്യമായതിനാൽ ഞാനിരുന്നിളിച്ചു
“എന്റെ മോളൂസ് പറ ഞാൻ കേൾക്കാം!!” ചേച്ചിയെ ഞാൻ സോപ്പിട്ടു..
“ഞാനൊരു നല്ല വൈഫാവോ കുട്ടൂസെ?!”
ചേച്ചിയുടെയാ ചോദ്യം കേട്ടപ്പോ എനിക്കാദ്യം ചിരിയാണ് വന്നത്
“സീര്യസായി ചോദിച്ചെയാ?” ഞാൻ ചേച്ചിയോട് ചോദിച്ചു
“ആഹ്മ്..!!”
“അതെന്താ ഇപ്പൊ ഒരു ഡൌട്ട്?”
“അല്ലാ കല്യാണോക്കെ പ്ലാൻ ചെയ്ത സ്ഥിതിക്ക് അങ്ങനൊക്കെ ആലോചിക്കണോല്ലോ..”
“ന്നാ ഞാനൊരു സത്യം പറയട്ടെ?”
“ചേച്ചി പണ്ടേയൊരു വൈഫ് മെറ്റീരിയലാ!!”
“ഏഹ്!!?” പറഞ്ഞതിൽ കുറച്ചൊരു അനിഷ്ടവും സംശയത്തോടെയും ചേച്ചി മൂളി
“ആഹ്മ്!!.. അതീ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കാണുമ്പോ ചില അവന്മാര് പറയണപോലല്ല…!!”
“പിന്നെ?”
“ഏതൊരാണിന്റെയും വിജയത്തിനും സന്തോഷത്തിനുമൊക്കെ പിന്നിലൊരു പെണ്ണുണ്ടെന്ന് പറയത്തില്ലേ?.. എന്റെ കാര്യത്തിലത് അന്നും ഇന്നും ഇനി കല്യാണം കഴിഞ്ഞാലുമത് ചേച്ചിയല്ലേ?! അപ്പൊ ചേച്ചിയൊരു വൈഫ് മെറ്റീരിയൽ അല്ലേ!!”
“എന്റെ കുട്ടൂസെ എവിടുന്നാടാ ഇതൊക്കെ വരണേ..!” ചേച്ചി ഞാൻ പറഞ്ഞത് കേട്ട് കിടന്ന് ചിരിച്ചു..
ഞാൻ പൊട്ടിച്ചിരിക്കുന്ന ചേച്ചിയെ നോക്കി.. ഇങ്ങനെ കിടന്നു ചിരിക്കുന്നുണ്ടെങ്കിലും അത് ചേച്ചിക്ക് എത്രമാത്രം സന്തോഷവും കോൺഫിഡൻസും കൊടുക്കും എന്നെനിക്ക് നന്നായി അറിയാമായിരുന്നു..
