പെണ്ണൊരുത്തി – 4 66അടിപൊളി 

“ചേച്ചി…. എനിക്കെന്താ പറയേണ്ടതെന്നറിയത്തില്ല… ചേച്ചി പ്രതീക്ഷിക്കുന്നൊരുത്തരം എനിക്ക് തരാൻ പറ്റുമോന്നും അറിയത്തില്ല… പക്ഷെ ഈ വയറ്റിൽ വളരുന്നയെന്റെ കുഞ്ഞിനെ പറ്റി ഒരുവാക്ക് എന്നോട് പറയാതെ മറച്ചു വെച്ചത് എന്നെയൊരുപാട് വിഷമിപ്പിച്ചു……”

ഞാൻ പറയുമ്പോൾ എന്റെ കണ്ണുകളിലേക്ക് ഈറനണിഞ്ഞ കണ്ണുകളുമായി നോക്കിനിന്ന ചേച്ചിയുടെ മുഖം ജീവിതത്തിലൊരിക്കലും എനിക്ക് മറക്കാൻ കഴിയില്ല…

“…. ചേച്ചി തന്നെ തീരുമാനിക്ക് എന്താ ചെയ്യേണ്ടതെന്ന്… കൂടെയുണ്ടാവും എന്റെ ഉയിരുപോണവരെ… പക്ഷെ ഒന്ന് ഞാൻ പറയാം ചേച്ചിയല്ലാതെ വേറൊരുത്തിയുമെന്റെ ജീവിതത്തിലുണ്ടാവൻ പോണില്ല.. അതോണ്ട് ചേച്ചിയെ എന്റെ ആവിശ്യങ്ങൾക്കുപയോഗിച്ച് കളയുന്നവനായി മാത്രമെന്നെ കാണരുത്!!”

പറഞ്ഞു തീർന്നപ്പോൾ ചേച്ചിയിലൊരുതരം ഞെട്ടൽ ഞാൻ കണ്ടിരുന്നു.. ഞാനങ്ങനെ പറയുമെന്ന് ചേച്ചി ചിന്തിച്ചിട്ടുണ്ടാവില്ല.. വിഷമത്താൽ ചേച്ചിയൊന്നു കണ്ണടച്ചു നെടുവീർപ്പിട്ടിരുന്നു

ഇത് ചേച്ചിയുടെ മാത്രമല്ല എന്റെകൂടി ഉത്തരവാദിത്തമാണെന്ന് ഞാൻ ചേച്ചിക്ക് വ്യക്തമാക്കികൊടുക്കുകയായിരുന്നു

അന്നേരം ചേച്ചിയുടെ നോട്ടം പോയത് അവിടെയിതൊക്കെ നോക്കി നിന്ന വേണിയിലേക്കാണ്…

വിഷാദം തളംകെട്ടി കിടക്കുന്നുണ്ടെങ്കിലും മുഖത്തൊരു ഒരു നേർത്ത പുഞ്ചിരിയോടെ നിന്ന വേണി, ചേച്ചിയെ നോക്കി ചെറുതായൊന്നു തലയാട്ടി…

ഏഴ് ജന്മം തപസ്സിലാരുന്നാലും അവളെപ്പോലൊരുത്തിയെ ഫ്രെണ്ട് ആയിട്ട് ഇനി എന്റെ ലൈഫിൽ കിട്ടാൻ പോണില്ല..!!

“വാവേ…”

അല്പം കഴിഞ്ഞപ്പോൾ ചേച്ചിയെന്നെ വിളിച്ചു… ഞാൻ ചേച്ചിയെ നോക്കി

“.. എന്റെയേത് തീരുമാനത്തിനുമൊപ്പം നിക്കോ നീ?”

“വാക്ക് തന്നില്ലേ ഞാൻ..?” മറുപടിയായൊരു ചോദ്യം ഞാൻ ചോദിച്ചു

“നമുക്ക്…നമുക്കിപ്പോ ഈ കുഞ്ഞ് വേണ്ട കുട്ടൂസെ…”

ആ പറഞ്ഞതെന്റെ അച്ചുവേച്ചി തന്നെയാണോ എന്ന് ഞാനൊരു നിമിഷം ചിന്തിച്ചു പോയി… തിരിഞ്ഞു നടന്നു സോഫയിൽ ഇരിക്കുമ്പോ എനിക്കൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല…

“വാവേ… ഇപ്പൊ ഈ കുഞ്ഞ്… നമ്മളെകൊണ്ട് പറ്റില്ലടാ… അന്ന് എന്റെയൊരു കൈപ്പിഴവ്… നീ വാങ്ങി വന്ന പിൽസ്സ് കഴിക്കാൻ ഞാൻ മറന്നു… പിന്നെ സേഫ്ടൈം ആണെന്ന കണക്കുകൂട്ടലുകളിൽ എനിക്ക് തെറ്റുപറ്റി… എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോഴാ ദാ ഇങ്ങനെയൊക്കെ…”

അന്നേരവും ഞാനൊന്നും മിണ്ടാതെ കൈകൂപ്പി അതിലേക്ക് മുഖവും ചേർത്ത് എന്ത് പറയുമെന്നറിയാതെയിരിക്കുകയായിരുന്നു..

“കുട്ടൂ എന്തെങ്കിലും പറയടാ ഇങ്ങനെ ഇരിക്കല്ലേ…”

ഇരുന്നുകൊണ്ട് തന്നെ എന്റെ മുന്നിൽ നിൽക്കുന്ന ചേച്ചിയെ എന്റെയടുക്കലേക്ക് പിടിച്ചടുപ്പിച്ചു ആ സമയം ചേച്ചിയുടുത്തിരുന്ന സ്കൂൾ സാരി വയറിൽ നിന്നും നീക്കിയൊതുക്കി എന്റെ കുഞ്ഞിനെ പേറുന്നയാ വയറ്റിലേക്ക് മുഖമടുപ്പിച്ചുമ്മ വെച്ചതും ഞാനറിയാതെ കരഞ്ഞുപോയി…

“വാവേ… പ്ലീസ്… എന്നെകൂടി തളർത്തല്ലേ നീ… നിന്നെക്കാൾ വിഷമമുണ്ടാവില്ലേ അമ്മയാവേണ്ടിയിരുന്ന എനിക്ക്.. ഇപ്പോഴിതേ പറ്റുള്ളൂ വാവേ… പ്ലീസ്..!!”

ആ വയറിൽ ഉമ്മവെച്ചിരുന്ന എന്റെ മുഖം മുകളിലേക്ക് ഉയർത്തിപ്പിടിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.. എന്നെക്കാളേറെ വിഷമത്തോടെയാണ് ചേച്ചി ഇതിന് തയ്യാറായത് എന്നെനിക്കന്നേരം മനസ്സിലായി…

ചേച്ചിയെന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു..

“പേടിക്കണ്ട… കുഞ്ഞിനെ ഒഴിവാക്കി നിനക്ക് വേറൊരു പെൺകുട്ടിയെ കണ്ടെത്താനുള്ള അടവൊന്നുമല്ല…” അത് പറയുമ്പോൾ ചേച്ചിയുടെ സ്വരം നേർത്തിരുന്നു..

ഞാൻ ചേച്ചിയെ പിടിച്ചടുപ്പിച്ചു നെറ്റിയിൽ ചുണ്ടുചേർത്തുമ്മ വെച്ചു…

“അതേ രണ്ടുപേരും ഇത് കുടിച്ചേ… ഒന്ന് തണുക്കട്ടെ…” അടുക്കളയുടെ വാതിൽക്കൽ നിന്നും വേണിയുടെ സ്വരം കേട്ടതും ഞങ്ങൾ രണ്ടുപേരും ഒരുമിച്ചവളെ നോക്കി… ഒരു ട്രേയിൽ മൂന്ന് ഗ്ലാസുകളിലായി ഏതോ ജ്യൂസുമായി നിൽക്കുന്ന വേണിയാണ്… ഞാൻ സോഫയിലേക്ക് വന്നിരിക്കുമ്പോ അവൾ അടുക്കളയിലേക്ക് പോയിരുന്നു..

അവൾ ജ്യൂസ്‌ കൊണ്ടന്നു നീട്ടി ഞാനും ചേച്ചിയും തമ്മിൽ തമ്മിൽ നോക്കിയിട്ട് ഓരോ ഗ്ലാസ്സ് എടുത്തു…

Updated: May 6, 2025 — 3:37 pm

Leave a Reply

Your email address will not be published. Required fields are marked *