“ഓഹ് അപ്പൊ ഇന്നലെ സമീർ സർ പറഞ്ഞ ആൾ തന്നെ… സർ അത് പറഞ്ഞ് കഴിഞ്ഞപ്പോ തന്നെ നിനക്ക് അത് എന്നോട് പറയണം എന്ന് തോന്നി അല്ലെ” അവൻ ചോദിച്ചു.
“നീ വെറുതെ അറിയാത്ത കാര്യങ്ങൾ പറയല്ലേ ശ്രീ. ഞാൻ ഇത് പറയാൻ വേണ്ടി തന്നെ ആണ് നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്, അപ്പൊ നിനക്ക് അതെ സമയം വേറെ ഏതോ പെണ്ണിന്റെ കൂടെ പോണം അല്ലെ” വേറെ ഒന്നും പറഞ്ഞ് പിടിച്ച് നിൽക്കാൻ ഇല്ലാത്ത കൊണ്ട് അവന്റെ മേലെ കുറ്റം ചാർത്തി റാഷിക ചോദിച്ചു.
“ഞാൻ പറഞ്ഞു നിന്നോട് മീറ്റിംഗിൽ ആയിരുന്നു പക്ഷെ വിചാരിച്ചതിനെ കാലും കൂടുതൽ സമയം എടുത്തു എന്ന്, ഇനി എന്റെ അടുത്തേക്ക് ചാടി കളിക്കാൻ വാ“
“എന്ന പിന്നെ ആദ്യമേ പറഞ്ഞ പോരെ ഇന്ന് പറ്റില്ല എന്നൊക്കെ…”
“അത് തന്നെ അല്ലെടി കോപ്പേ നിന്നോട് ഞാൻ ഇന്നലെ പറഞ്ഞത്, അപ്പൊ ഞാൻ എവിടേലും കുറച്ച് സമയം ഒപ്പിച്ച് വരണം എന്നൊക്കെ പറഞ്ഞത് നീ തന്നെ അല്ലെ” ദേഷ്യത്തിൽ ശ്രീഹരി പറഞ്ഞു.
“ഇനി എന്നോട് ദേഷ്യം പിടിച്ചോ, ഒരു കാര്യം പറയാൻ വന്നപ്പോഴേക്കും അവൻ അവിടെ ഇരുന്ന് എഴുതാ പുറം വായിക്കണം. എന്നോട് പറയാതെ നിനക്ക് തോന്നിയത് എന്തും ചെയ്യാം, ഞാൻ ചെയ്ത ഒരു കാര്യം നിന്നോട് പറഞ്ഞപ്പോ അത് പറ്റില്ല, നിന്നോട് പറയാതെ ഇരുന്ന മതിയാരുന്നു…” മുഖം ചുളിച്ച് കൊണ്ട് അവൻ കണ്ണ് കൊടുക്കാതെ റാഷിക പറഞ്ഞു.
“എനിക്ക് എന്റെ ഉള്ളിൽ വരുന്നത് ഒന്നും പ്രകടിപ്പിക്കാനും പാടിലെ… ഇനി നീ വെറുതെ നാവിന് ലൈസൻസ് ഇല്ലാതെ ഓരോന്ന് വിളിച്ച് പറഞ്ഞ ഉണ്ടാലോ” അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ട് ശ്രീഹരി പറഞ്ഞു.
“ഇതൊന്നും കേട്ടിരിക്കണ്ട ആവിശ്യം എനിക്ക് ഇല്ല, ഞാൻ പോവാന്” എന്നും പറഞ്ഞ് റാഷിക പുറത്തേക്ക് നടന്ന തുടങ്ങി.
“ആ പൊടി പോ, പുറത്ത് നിന്റെ ആ മറ്റവൻ കാത്തുനിൽപ് ഉണ്ടാവും അല്ലെ. ഇനിയിപ്പോ സൗകര്യം ആയാലോ…” ശ്രീഹരി ഉറക്കണേ വിളിച്ച് പറയാൻ തടുങ്ങി, അവിടെ ഉണ്ടായിരുന്ന ആൾക്കാരുടെ എല്ലാം ശ്രെദ്ധ അങ്ങിട്ടേക്ക് തിരിഞ്ഞു. ശ്രീഹരി ഓരോന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും റാഷിക രണ്ട് ചെവിയും പൊത്തിപ്പിടിച്ച് കൊണ്ട് മുന്നോട്ടേക്ക് തന്നെ നടന്ന നീങ്ങി.
******************************************************************************************************
“ഒരൊപ്പാനോ സാരി ഉടുക്കണം എന്ന്…” ആഷിക സാരിയുടെ തുമ്പ് കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
“നീയും കൂടി സമടിച്ച ശേഷം അല്ലെ നമ്മൾ പോയി വാങ്ങാൻ വന്നത്…” ഹൃതിക് ചോദിച്ചു.
“നീ ഇന്നലെ രാത്രി വടക്കുംനാഥനിൽ പോവാം എന്നൊക്കെ പറഞ്ഞപ്പോ അങ്ങനെ തോന്നി, പക്ഷെ ഇതിപ്പോ ഉടുക്കാൻ ഉള്ള പണി ഒക്കെ ആലോചിക്കുമ്പോ ആണ് എനിക്ക്…” അവൾ പറഞ്ഞു.
“പിന്നല്ലാതെ തൃശൂർ വന്നിട്ട് ഇവിടെ കേറാതെ ആരും പോവില്ല ഗടിയെ… കൂറേ സിനിമ കാണുന്ന ഒരാൾ ആണെകിൽ രാഗം തീയേറ്ററിലും കേറാതെ ആരും പോവില്ല” ഹൃതിക് പറഞ്ഞു. അത് കേട്ടതും അവൾ അവന് നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“രാത്രി വീട്ടിൽ നിന്നും കഴിച്ച മതിയോ അതോ…” ഹൃതിക് ചോദിച്ച് തുടങ്ങി.
“പുറത്ത് നിന്നും കഴിക്കാം… എന്തിനാ നീ വെറുതെ, അല്ലെ” അവൾ ഒരു ആക്കിയ ചിരിയുമായി അവനോട് പറഞ്ഞു. ഇന്നലെ രാത്രി തന്നെ കഴിച്ച ഭക്ഷണം കുറ്റം പ്രണയണ്ടാലോ എന്ന് കരുതി അവൾ കഴിച്ചത് ആയിരുന്നു, അത് അത്ര നാനായിട്ടില്ല എന്ന് ഹൃതിക്കിനും അറിയാമായിരുന്നു, പരസ്യമായ ഒരു രഹസ്യം.
സന്ധ്യ സമയം ആയപ്പോഴേക്കും ഹൃതിക്കും ആഷികയും വടക്കുംനാഥനിൽ എത്തി, ഓരോരോ ഇടങ്ങളിലായി പോയി പ്രാർത്ഥിക്കാൻ തുടങ്ങി. ഒരു പച്ച കളർ ഷർട്ടും അതെ കര മുണ്ടും ഉടുത്ത് ആയിരുന്നു ഹൃതിക് വന്നത്, ആഷിക ഒരു പിങ്ക് സാരിയും. എല്ലാ ദൈവങ്ങളുടെയും മുന്നിൽ വെച്ച് അവർ മനസ്സുരുകി പ്രാർത്ഥിച്ചു, ഓരോ തവണ പ്രാർത്ഥിച്ച് കഴിയുമ്പോഴും അവർ പര്സപരം നോക്കി നിന്നു. അവിടെ മൊത്തം ഉള്ള കാറ്റും പച്ചപ്പും എല്ലാം ഒന്ന് അനുഭവിച്ച് കഴിഞ്ഞ തന്നെ പിന്നെ അവിടം വിട്ട് വരാൻ തോന്നില്ല. രണ്ട് പേരും കൈകൾ കോർത്ത് കൊണ്ട് അമ്പലത്തിന്റെ ചുറ്റും നടന്നു.
