കൂറേ കൊല്ലങ്ങൾക്ക് ശേഷം അതാ ഹൃതിക് അവളുടെ മുന്നിൽ, അവനെ കണ്ടതും ഇന്നേ വരെ അനുഭവിക്കാത്ത തരത്തിൽ ഉള്ള ഒരു ഞെട്ടൽ അവളിൽ ഉണ്ടായി, ചുറ്റും ഉള്ളതൊന്നും കാണാൻ കേൾക്കാനോ അവൾ പറ്റാതെ ആയി… അവൻ എന്തോ പറയുന്നുണ്ടോ, ഇത്രെയും കാലം അവളുടെ മുമ്പിൽ വരാത്തതിന്റെ കാരണം ആണോ, അല്ല അവൻ തന്നെ ഞെട്ടിക്കുക്ക എന്ന ഉദ്ദേശത്തോടെ തന്നെ വന്നത് ആണ്, പക്ഷെ 3 കൊല്ലം കഴിഞ്ഞ് ഇപ്പൊ എന്തിനാ വന്നത്.
ഇങ്ങനെ പല ചിന്തകളുമായി നിൽക്കുന്ന അവളെ അവൻ പെട്ടന് അടുത്തേക്ക് വലിച്ചു, ശേഷം ചുണ്ടുകൾ നുണഞ്ഞു… ഒരേ സമയം തള്ളി മാറാനും അവനെ കൂടുതൽ വാശിയോടെ ചുംബിക്കാനും അവളുടെ മനസ്സ് പറഞ്ഞു. അവൻ റാഷിക്കയിൽ നിന്നും അകന്ന് മാറി പോയി, ഇപ്പോഴും അത്ഭുതം വിട്ട് മാറാതെ അവൾ അവിടെ തന്നെ നിന്നു… ഇങ്ങനെ പല ചിന്തകളും പ്രവർത്തികളും തന്റെ കാമുകനോട് താൻ കാണിച്ചത് ചതിയാണോ എന്ന ചോദ്യം അവളുടെ കണ്ണുകളെ നനച്ചു…
(ആഴ്ചകൾക്ക് ശേഷം…)
ഹൃതിക്കും ആഷികയും പല തവണ കണ്ടുമുട്ടി… രണ്ട് പേരും കൂടുതൽ അടുത്തു, പര്സപരം മനസ്സിലാക്കി, ഇഷ്ടങ്ങങ്ങളും അനിഷ്ടങ്ങളും തിരിച്ചറിഞ്ഞു…
“ഞാൻ ഒരു അത്യാവിശ്യ കാര്യം പറയാൻ വേണ്ടി ആയിരുന്നു നിന്നോട് വരാൻ പറഞ്ഞത്…” ഹൃതിക് പറഞ്ഞു. രണ്ടുപെരും ബീച്ചിലൂടെ നടക്കുക ആയിരുന്നു, ആഷിക അവന്റെ കൈയിൽ തൂങ്ങി അവന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു…
“പറയാൻ ഉണ്ട് എന്നൊക്കെ പറഞ്ഞ് അപ്പോയ്ന്റ്മെന്റ് എടുക്കണോ നിനക്ക് അങ്ങ് പറഞ്ഞ പോരെ…” ആഷിക പറഞ്ഞു.
“എന്താണ് ഇന്ദുചൂഡൻ‘ണ്ടെ ഫ്യുച്ചർ പ്ലാൻസ്” ഹൃതിക് ചോദിച്ചു.
“അച്ഛൻ കൂടെ ചേരുന്നോ എന്ന് ചോദിച്ചു“
“ആരാ ചോദിച്ചത്“
“അച്ഛൻ തന്നെ എടാ അല്ലാതെ വേറെ ആരാ അച്ഛന്റെ കൂടെ ചേരുന്നോ എന്ന് ചോദിക്ക… നീ ഒരു പൊട്ടൻ തന്നെ” കാറ്റിൽ പാറികളിക്കുന്ന മുടിയിഴകൾ മുഖത്ത് നിന്നും മാറ്റി കൊണ്ട് അവൾ പറഞ്ഞു. അവനിൽ നിന്നും പ്രതികരണം ഒന്നും അവൾ കണ്ടില്ല
“നീ എന്തിനാ ഇപ്പൊ അത് ചോദിച്ചത്” അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു.
“സാം വിളിച്ചിരുന്നു ജോലിയുടെ കാര്യം പറഞ്ഞ്, അടുത്ത ആഴ്ച തൊട്ട് പോയി തുടങ്ങും ഞാൻ. ഇനി ഇത് പോലെ ഇപ്പോഴും ഒന്നും കാണാൻ പറ്റി എന്ന് വരില്ല” ഹൃതിക് പറഞ്ഞു. അവളുടെ മുഖത്ത് ഉള്ള ചിരി മെല്ലെ മാഞ്ഞ് തുടങ്ങി. അത് കണ്ടതും ഹൃതിക് അവളുടെ മുഖം വാരി തന്റെ കൈകളിൽ വെച്ചു.
“ഹേയ്… കാണാനേ പറ്റില്ല എന്നൊന്നും അല്ലാ. ഇവിടുന്ന് രണ്ട് മണിക്കൂർ, ഞാൻ ആണെകിൽ മിക്കവാറും എല്ലാ ആഴ്ചയും വരുകയും ചെയ്യും. ചിരിച്ചേ പെണ്ണെ…” അവൻ ആഷികയെ നോക്കി പറഞ്ഞു, പക്ഷെ ഇപ്പോഴും ആ ചിരി വന്നിട്ടില്ല.
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… നീ എന്നോട് ദേഷ്യം പിടിക്കരുത്” അവൾ അവനോട് ഒരു അപേക്ഷ പോലെ പറഞ്ഞു. അവളുടെ മുഖത്ത് ഉണ്ടായിരുന്ന ഹൃതികിന്റെ ബലം കുറഞ്ഞ് തുടങ്ങി.
“എന്റെ അച്ഛന്റെ പേര് കാളിദാസ്. ഞാൻ ആണ്…” ആഷിക പറഞ്ഞ് തുടങ്ങി. അവന്റെ കൈ പൂർണമായും അവളുടെ മുഖത്ത് നിന്നും താഴത്തേക്ക് വീണു.
“അപ്പൊ നീ ഡയറക്റ്റ് ആയിട്ട് എല്ലാം ചെയ്യുന്നുണ്ടായിരുന്നു അല്ലെ. നീ കാരണം ജോലി പോയി, പക്ഷെ അത് വ്യക്തമായി പ്ലാൻ ചെയ്ത് ഒപ്പിച്ചത് ആയിരുന്നു അല്ലെ…” അവൻ പറഞ്ഞു. ഹൃതിക് മെല്ലെ അവളിൽ നിന്നും അകന്ന് നീങ്ങി.
“എടാ സംസാരിച്ച് തീർക്കാവുന്നതേ ഉള്ളു നീ എങ്ങോട്ടാ ഈ പോവുന്നത്…” അവൾ പറഞ്ഞു. അതും കൂടി കേട്ടപ്പോ അവൻ തിരിഞ്ഞ് നടന്ന പോവാൻ തുടങ്ങി. അവൾ അവന്റെ പുറക്കെ നടന്ന് പോയി.
“എന്താടാ ഈ കാണിക്കുന്നേ. എന്ത് പറഞ്ഞാലും അങ്ങോട്ട് മിണ്ടാതെ പോയ പ്രെശ്നം തീരുവോ…” അവൾ പറഞ്ഞു. നടത്തം നിർത്തി അവിടെ തന്നെ നിന്ന് ഒരു രോക്ഷമായ നോട്ടം മാത്രം ആയിരുന്നു അവന്റെ മറുപടി.
“എടാ ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… എനിക്ക് ഇതൊന്നും അല്ലാതെ വേറെ എന്താ പറയേണ്ടത് എന്നും അറിയില്ല” അവനെ അവിടെ തന്നെ ഒന്ന് നിർത്താൻ വേണ്ടി അവൾ പിന്നെയും ഓരോന്ന് പറഞ്ഞ് തുടങ്ങി, പക്ഷെ എല്ലാം വിഫലമായിപ്പോയി. ഹൃതിക് നേരെ അവന്റെ ബൈക്ക് നിർത്തിയെടുത്തേക്ക് എത്തി, അതുമായി അവളോട് ഒന്നും മിണ്ടാതെ അങ്ങ് പോയി.
