“അവളെ ഒന്ന് കാണാൻ പോവാൻ ഉണ്ടായിരുന്നു. ഇനിയിപ്പോ പോയില്ലെങ്കിൽ അത് മതി”
“ഇത് എത്ര വലിയ മീറ്റിംഗ് ആണ് എന്ന് അറിയോ ശ്രീഹരി. കുറച്ച് എങ്കിലും ആത്മാർത്ഥത കാണിക്കണം… പേർസണൽ കാര്യങ്ങൾ ഒന്നും ചെയ്യണ്ട എന്നല്ല, ബട്ട് പ്ലീസ്” അല്പം ഗൗരവത്തിൽ തന്നെ സമീർ പറഞ്ഞു.
“ഇതൊക്കെ കഴിഞ്ഞിട്ടേ ഉള്ളു സർ… ഞാൻ ജസ്റ്റ് ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു എന്ന് മാത്രം” ശ്രീഹരി മറുപടി കൊടുത്തു. ആദ്യമായി കിട്ടിയ വർക്ക് ആണ്, അതും അത്യാവിശ്യം വലിയ പ്രൊജക്റ്റ് തന്നെ. തന്റെ ഇതേ ഫീൽഡിൽ ഉള്ള അധികം ആർക്കും കിട്ടാത്ത ഈ ഭാഗ്യം എന്തായാലും നന്നായി തന്നെ ഉപയോഗപ്പെടുത്തും.
അധികം വൈകിക്കാതെ തന്നെ സമീറും ശ്രീഹരിയും പ്രസന്റേഷനിൻ പോവാൻ ആയി വണ്ടി തിരിച്ചു. ഇപ്പോഴ് അവർ പോയികൊണ്ടിരിക്കുന്നത് ശ്രേയയുടെ അടുത്തേക്ക് ആണ്, കമ്പനിയുടെ ഫൈനാൻഷ്യൽസ് എല്ലാം ഡീൽ ചെയ്യുന്ന ആൾ ആണ്, ആളോട് പ്രോജക്ടിന്റെ ഡീറ്റൈൽസും എസ്റ്റിമേറ്റും എല്ലാം കാണിച്ചിട്ട് വേണം ഇതിനിടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ.
അങ്ങനെ അവർ ആ ഓഫീസിന്റെ മുന്നിൽ എത്തി, പി.ഡബ്ള്യു.എസ് കോൺസുലേറ്റാന്റ്‌സ്. രണ്ട് പേരും ഉള്ളിലേക്ക് കേറുന്നതിന് മുന്നേ ഒരു ഫോൺ ചെയ്യാൻ ആയി സമീർ അങ്ങോട്ട് മാറി നിന്നു, ശ്രീഹരിയോട് കേറി പോവാനും ആവിശ്യപെട്ടു.
ശ്രേയ : ഹലോ സാം… ഓർമ ഉണ്ട് അല്ലെ. കൂറേ ആയാലോ
സമീർ : അന്ന് ഒരു പ്രോജക്ടിന്റെ കാര്യം പറഞ്ഞില്ലേ, അതിന് പാട്ടി സംസാരിക്കാൻ ഞാൻ ഒരാളെ അങ്ങോട്ട് വിടുന്നുണ്ട്
ശ്രേയ : നിന്ടെ സ്വന്തം കമ്പനി അല്ലേടാ, പോരാത്തതിന് നിനക്ക് ഇതൊക്കെ അറിയുകയും ചെയ്യാം, എന്റെ ആവിശ്യം ഉണ്ടോ.
സമീർ : ആവിശ്യം ഉണ്ട്. നീ മാക്സിമം അവനെ അവിടെ തന്നെ പിടിച്ച് ഇരുത്തണം. ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും.
ശ്രേയ : അതൊക്കെ ചെയ്യാം, എന്താണ് കാര്യം പറ.
സമീർ : തീരെ ഉത്തരവാദിത്തം ഇല്ല എന്നെ. നീ കുറച്ച് റഫ് ആയിട്ട് നിലക്ക്. പിന്നെ ഉള്ളിലേക്ക് കേറുന്നതിന് മുന്നേ അവന്റെ ഫോണും സാധങ്ങളും എല്ലാം പുറത്ത് വെപ്പിക്കുകയും വേണം.
ശ്രേയ : ഓഹോ, ഒരു ട്രെയിനിങ്. അത് ഞാൻ എട്ടു. ഇപ്പൊ മൂന്ന് ആര ആവാൻ പോവുന്നു, 5 അഞ്ചര വരെ ഇവിടെ തന്നെ ഇരുത്തികാം പോരെ.
സമീർ : അത് മതി. താങ്ക് യൂ.
എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു, ശേഷം ഉള്ളിലേക്ക് കേറി. പ്രസന്റേഷൻ വേണ്ടി ശ്രീഹരിയോട് മാത്രം കേറാൻ ആയിരുന്നു ശ്രേയ ആവിശ്യ പെട്ടത്. സമീറിനോട് കൂടെ വരാൻ ശ്രീഹരി കൂറേ അപേക്ഷിച്ച് നോക്കിയെങ്ങളും ഒന്നും നടന്നില്ല.
ഉള്ളിലേക്ക് കേറാൻ വേണ്ടി അല്പം ധൈര്യം എല്ലാം കൊടുത്തു, ശ്രീഹരി ശ്രേയ ഇരിക്കുന്ന മീറ്റിങ് റൂമിലേക്ക് കേറി, പുറകിൽ നിന്നും സമീർ അവന് ഒരു ഓൾ ദി ബെസ്റ്റും കൊടുത്തു. റൂമിലേക്ക് കേറുന്നതിന് മുന്നേ അവന്റെ കൈയിൽ ഉണ്ടായിരുന്ന വെട്ടിച്ചും ഫോണും എല്ലാം ഊറി വെപ്പിച്ചു, ഉള്ളിലേക്ക് അതൊന്നും അലോവ്ഡ് അല്ല എന്ന് പറഞ്ഞു.
ശ്രീഹരി കേറി, മീറ്റിങ് തുടങ്ങി. ഏകദേശം ഒരു 10 മിനിറ്റ് ആവുമ്പോഴേക്കും ശ്രേയ കൊണ്ടുവന്ന പ്രേസേന്റ്റേഷനിൽ ഉണ്ടായിരുന്ന ഓരോ തെറ്റുകൾ ചൂണ്ടി കാണിച്ചു തുടങ്ങി, ഓരോ തെറ്റുകൾ കാണുമ്പോഴും അവന്റെ ആത്മവിശ്വാസം കുറഞ്ഞ് കുറഞ്ഞ് വന്നു, അത് വീണ്ടും മറ്റു പല തെറ്റുകളിലേക്കും വഴി തിരിച്ചു. അവൻ ആവശ്യത്തിൽ അധികം ചീത്ത കേൾക്കാൻ തുടങ്ങി, എന്നാലും ഒരുവിധത്തിൽ ഓരോന്ന് പറഞ്ഞ് ഒപ്പിച്ചു.
ഇടക്ക് ഇടക്ക് അവൻ ലാപ്ടോപ്പിൽ സമയം നോക്കുന്നുണ്ടായിരുന്നു, സമയം ഇപ്പൊ 4 മണി കഴിഞ്ഞു.
“ഇയാൾ എന്തിനാണ് ഇങ്ങനെ സമയം നോക്കുന്നത്. ഞാൻ ഇവിടെ ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്തിയിട്ടില്ല. ഇയാൾക്ക് മതിയായെങ്കിൽ നിർത്തിയിട്ട പോവാം” ശ്രേയ പറഞ്ഞു.
“ഇല്ല മാം… ഞാൻ അറിയാതെ…” അവൻ ചെറുതായി ഒന്ന് പേടിച്ച് കൊണ്ട് പറഞ്ഞു. ആ എ/സി റൂമിൽ അവൻ വിയർത്തി തുടങ്ങി. പുറത്ത് ഇരുന്ന് സമയം പോവുന്നത് നോക്കിയിരിക്കുക ആയിരുന്നു സമീർ. ഏകദേശം ഒരു 4:15 ആയപ്പോ തൊട്ട് ശ്രീഹരിയുടെ ഫോണിൽ റാഷികയുടെ കാൾ വന്ന് തുടങ്ങി, എല്ലാം അവൻ കട്ട് ചെയ്ത് വിട്ടു.
