“ഓഹ് അതിന് എന്താ സർ…” ശ്രീഹരി പറഞ്ഞു. അപ്പൊ തന്നെ ആയിരുന്നു അവന്റെ ഫോണിൽ ഒരു വീഡിയോ കാൾ വന്നു, റാഷിക ആയിരുന്നു അത്.
ശ്രീഹരി : എന്താടി പതിവില്ലാതെ വീഡിയോ കാൾ ഒക്കെ… കുറച്ച് ആയാലോ വല്ല വിവരവും അറിഞ്ഞിട്ട്.
റാഷിക : നിന്നെ ഒന്ന് നേരിട്ട് കാണണം, അത്യാവിശ്യമായിട്ട് ഒരു കാര്യം പറയണം.
ശ്രീഹരി : എന്ത് പറ്റി… ഞാൻ കുറച്ച് തിരക്കിൽ ആയിരുന്നു, ഞാൻ പറഞ്ഞില്ലേ മറ്റേ ബിസിനസ്സിന്റെ ഒക്കെ കാര്യം. സമീർ സർ ഇതാ ഇപ്പൊ ഇവിടെ എന്റെ കൂടെ ഉണ്ട്.
റാഷിക : അതൊക്കെ നീ ചെയ്തോ, ഒരു അറ മണിക്കൂർ വന്ന് കാണാതെ ഇരിക്കാൻ മാത്രം ഉള്ള തിരക്ക് ഒന്നും അല്ലാലോ ലെ
ശ്രീഹരി : ആ ആ വരാം ഞാൻ
“തിരക്കിൽ ആണോടാ…” സമീർ ഫോൺ പിടിച്ച് നിൽക്കുന്ന ശ്രീഹരിയോട് ചോദിച്ചു.
“ഏയ് അങ്ങനെ ഒന്നും ഇല്ല സർ… സർ ഇതാണ് ഞാൻ അന്ന് പറഞ്ഞ എന്റെ…” ശ്രീഹരി പറഞ്ഞു. ശേഷം അവൻ റാഷികയെ കാണിക്കാൻ വേണ്ടി ഫോൺ സമീറിന് നേരെ തിരിച്ചു, അവൾ അപ്പൊ ക്യാമെറയിലുടെ വേണ്ട എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുനെകിലും അപ്പോഴും ഫോൺ സമീറിന്റെ കൈയിൽ എത്തി. രണ്ട് പേരും പരസപരം അങ്ങോട്ടും ഇങ്ങോട്ടും ഹി പറഞ്ഞ് ചെറുതായി ഒന്ന് പരിചയ പെട്ടു.
സമീർ : നമ്മൾ ഇതിന് മുന്നേ എവിടേലും വെച്ച് കണ്ടിട്ട് ഉണ്ടോ, നല്ല പരിചയം ഉള്ളത് പോലെ. ഇവാൻ അന്ന് ഫോട്ടോ കാണിച്ച് തന്നപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പൊ എവിടെയോ കണ്ട പോലെ
റാഷിക : ആണോ, എനിക്ക് ഓർമ കിട്ടുന്നില്ല കേട്ടോ. കണ്ടിട്ടില്ല എന്ന എനിക്ക് തോന്നുന്നത്.
സമീർ : അല്ല… ഹ്മ്മ്മ്. ഒരു ഹൃതിക്കിന് അറിയോ, എന്റെ ഫ്രണ്ട് ആണ് ഒരുമിച്ച് MBA അവന്റെ കൂടെ എങ്ങാനും കണ്ടത് പോലെ ഒരു ഓർമ. കൂടെ കണ്ടതാണോ അവൻ കാണിച്ച് തന്നതാണോ എന്ന് ഉറപ്പില്ല എന്നാലും…
അത് കേട്ടതും അവളുടേ മുഖം പേടി കൊണ്ട് വിളറി തുടങ്ങി, എന്ത് മറുപടി കൊടുക്കണം എന്നോ അറിയാതെ അവൾ അവിടെ അനങ്ങാൻ പറ്റാതെ നിന്ന് പോയി.
ശ്രീഹരി : ഡി പോയോ…
റാഷിക : നാളെ എന്തായാലും കാണാൻ വായോ, 4 മണിക്ക് പാർക്കിൽ വെച്ചിട്ട്.
എന്നും പറഞ്ഞ് റാഷിക ഫോൺ വെച്ചു. അവൾക്ക് ഇപ്പോഴും ടെൻഷൻ വിട്ടുമാറിയിട്ട് ഇല്ല. കുറച്ച് ദിവസമായിട്ട് ഇങ്ങനെ തന്നെ ആയിരുന്നു, പക്ഷെ ഇപ്പൊ സമീർ പറഞ്ഞതും കൂടി കേട്ടപ്പോ അവളുടെ ശക്തി എല്ലാം മാഞ്ഞ് തുടങ്ങുന്നത് പോലെ.
“പെട്ടന് അങ്ങനെ പറഞ്ഞപ്പോ അവൾക്ക് എന്തോ പോലെ തോന്നി അല്ലെ, ഐ ആം സോറി” സമീർ അവനോട് പറഞ്ഞു.
“അത് സാരമില്ല സർ, ഇതുപോലുള്ള മിസ്–ആൻഡേർസ്റ്റാന്ഡിങ്സ് ഒക്കെ എല്ലാര്ക്കും പറ്റുന്നത് അല്ലെ“
“അല്ല എന്നാലും എനിക്ക് അവളെ ഹൃതികിന്റെ കൂടെ കണ്ടത് പോലെ നല്ല ഓർമ“
“സാറിന് ആൾ മാറി പോയതാവും. അത് അവൾ അവൻ ചാൻസ് ഇല്ല, എന്നോട് ഇതുവരെ അങ്ങനെ ഒന്നും ഉള്ള ഒരു കാര്യം അവൾ പറഞ്ഞിട്ടില്ല“
“യാ യാ, ചിലപ്പോ എനിക്ക് തെറ്റിയതാവും… എന്തായാലും നിന്റെ പരിപാടി നടക്കട്ടെ, ഞാൻ ഒന്ന് ഉറങ്ങട്ടെ, യാത്ര ക്ഷീണം ഉണ്ട്” ഒരു പൊട്ടുവായ ഇട്ടു കൊണ്ട് സമീർ പറഞ്ഞു. ശ്രീഹരിയും അത് ശെരി വെച്ച് സമീറിന് റൂമിലേക്ക് കൊണ്ടുപോയി.
പക്ഷെ കുറച്ച് കഴിഞ്ഞപ്പോ അവന്റെ ഉള്ളിലും ചെറുതായി ഓരോ സംശയങ്ങൾ ഉടലെടുത് തുടങ്ങി. ശ്രീഹരിയും വേഗം തന്നെ കിടന്നു, പക്ഷെ വേഗം തന്നെ ഉറങ്ങിയില്ല. ഇതുവരെ തോന്നാത്ത ഓരോ കാര്യങ്ങൾ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു, പതിവില്ലാത്ത എഴുതാപുറവും അറിയാതെ ചിന്തിച്ചു തുടങ്ങി.
(അടുത്ത ദിവസം ഉച്ച കഴിഞ്ഞതും…)
ശ്രീഹരിയുടെ വീട്ടിൽ തന്നെ ആയിരുന്നു സമീർ അത്രയും നേരം ഉണ്ടായിരുന്നത്, കാര്യമായ ബിസിനസ് ചർച്ചകളിൽ ആയിരുന്നു ഇരുവരും. വൈകുനേരം ആവുമ്പോഴേക്കും ഡീറ്റൈൽഡ് പ്രസന്റേഷൻ കൊടുക്കണം.
“സർ 3:30 മീറ്റിംഗ് എന്ന് പറഞ്ഞ ഏകദേശം എപ്പോ തീരും” ശ്രീഹരി ചോദിച്ചു.
“കൂടി പോയ പത്ത് മിനുട്ട്. ജസ്റ്റ് കാര്യങ്ങൾ പറയുന്ന ഇറങ്ങുന്നു, എന്താടാ എന്തേലും തിരക്ക് ഉണ്ടോ” സമീർ തിരിച്ച് ചോദിച്ചു.
