പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 7

“നീ എന്നോടും ക്ഷേമിക്ക്… അങ്ങനെ ദേഷ്യം പിടിച്ച് വരാൻ മാത്രം ഉള്ളത് ഒന്നും നീ പറഞ്ഞിട്ടില്ല… ഞാൻ ഇങ്ങനെ ആണ്, എങ്ങനെ പെരുമാറണം എന്നോ എന്ത് ചെയ്യണം എന്നോ ചില സമയങ്ങളിൽ ഒരു ബോധവും ഉണ്ടാവാർ ഇല്ല” ഹൃതിക് മറുപടി കൊടുത്തു. അവന്റെ കൈകൾ അവളുടെ അരക്കെട്ടിലേക്ക് പോയി തുടങ്ങി, അവിടെ പിടിച്ച് അവൻ ആഷികയെ തന്റെ അടുത്തേക്ക് വെളിച്ച് അടുപ്പിച്ചു. രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം പ്രണയാർദ്രമായി നോക്കി ചിമ്മി…

അവൻ തന്റെ ചുണ്ടുകൾ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു, അവൾ ഇരുമിഴികളും മൂടി അവന്റെ ആദരങ്ങൾ സ്വീകരിക്കാൻ തയ്യാറായി നിന്നു.

പെട്ടന് ആയിരുന്നു ആരോ കാളിങ് ബെൽ അടിച്ചത്…

“അയ്യോ… സാം” ഹൃതിക് അവളിൽ നിന്നും മാറി നിന്ന് കൊണ്ട് പറഞ്ഞു.

“ഇവിടെ മിണ്ടാതെ നിൽക്ക് കേട്ടോ, ഞാൻ എന്തേലും പറഞ്ഞ് അവനെ ഒഴിവാക്കട്ടെ” അവൻ തുടർന്നു. ആഷികയും ഒരു മൂലയിൽ പോയി നിന്നു. ഹൃതിക് വാതിൽ പൂർണമായും തുറക്കാതെ അതിന്റെ മുന്നിൽ തന്നെ നിന്നു തല പുറത്തേക്ക് ഇട്ടു.

“നീ ഇതുവരെ റെഡി ആയിലെ മൈരേ… വേഗം വാ” സമീർ പറഞ്ഞു.

“എടാ അതെ… അത്… അമ്മ വിളിച്ചിട്ട് ഉണ്ടായി, ചേട്ടന്റെ അടുത്തേക്ക് പോവാന് വീട്ടിൽ ആരും ഉണ്ടാവില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ ഇല്ലടാ നീ വിട്ടോ” ഹൃതിക് മറുപടി കൊടുത്തു.

“അത് നന്നായി, അപ്പൊ വീട്ടിൽ നമ്മൾ രണ്ടാളും മാത്രമല്ലേ ഉണ്ടാവുള്ളു. അവിടെയും പൊളിച്ചടുക്കുന്നു…”

“ഏയ്യ്… അത് വേണ്ടടാ നീ വിട്ടോ. ഇങ്ങനെ പെട്ടന് പറഞ്ഞത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത് കേട്ടോ”

“അതൊന്നുമില്ല… പക്ഷെ നീ എന്താണ് ഇങ്ങനെ ഞാൻ ഉള്ളിൽ കേറാൻ പാടില്ല എന്ന പോലെ ഒരു നിൽപ്പ് നിൽക്കുന്നത്…” സമീർ ചോദിച്ചു. അത് കേട്ട ഹൃതിക് ഒന്ന് ഞെട്ടി പരുങ്ങാൻ തുടങ്ങി. ഹൃതിക് അപ്പൊ തന്നെ ഉള്ളിൽ നോക്കി അവളോട് കണ്ണ് കൊണ്ട് ബാത്റൂമിന്റെ അങ്ങോട്ട് കാണിച്ചു, അവൾ മെല്ലെ ശബ്ദം ഉണ്ടാകാതെ ഉള്ളിലേക്ക് കേറാൻ തുടങ്ങി.

“അത് ഇങ്ങനെ നിന്ന് പോയതാടാ… നീ കേറി വാടാ” ഹൃതിക് അവനെ ഉള്ളിലേക്ക് ക്ഷെണിച്ചു. സമീർ വെറുതെ എന്തോ തിരയുന്നത് പോലെ അഭിനയിച്ചു.

“എന്ന അങ്ങനെ ആവട്ടെ… അപ്പൊ തിങ്കളാഴ്ച കാണാം, ശെരി എന്ന” സമീർ പറഞ്ഞു, അവൻ വീട്ടിൽ നിന്നും ഇറങ്ങി.

“ആടാ ബൈ… അവിടെ എത്തിയ ഒരു മെസ്സേജ് ഇഡ്” ഹൃതിക് പറഞ്ഞു. സമീർ വണ്ടി എടുത്ത് പുറത്ത് പോവുന്നതിന് മുന്നേ തന്നെ ഹൃതിക് വാതിൽ അടച്ച് ഉള്ളിലേക്ക് കേറി, അവൻ നേരെ ബാത്‌റൂമിലേക്ക് പോയി ചുണ്ടിൽ കൈ വെച്ച് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. ആ ബാത്‌റൂമിൽ നിന്നു തന്നെ അവൻ ബൈക്കിന്റെ ഒച്ച ശ്രേദ്ധിച്ചു, സമീർ പോയി എന്ന് അവൻ ഉറപ്പ് വരുത്തി.

ആശ്വാസത്തിന്റെ ഒരു ദീർക്കാനിശ്വാസം അവനിൽ നിന്നും വന്നു, അവൻ തല അവൾക്ക് നേരെ തിരിച്ചു, ആഷിക അവനെ തന്നെ നോക്കി ചുണ്ടുകൾ മുറുകെ മൂടി വെച്ചിരുന്നു, ഒന്നും മിണ്ടാതെ ഇരിക്കാൻ.

ഹൃതിക് അവളുടെ ഇരുവശങ്ങളിലായി രണ്ട് കൈക്കലും വെച്ചു, അവൾക്ക് ഇനി ഇങ്ങോട്ടും പോവാം പറ്റില്ല.

“നമ്മൾ എന്തായിരുന്നു പറഞ്ഞ് നിർത്തിയത്” ഹൃതിക് അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ച് കൊണ്ട് പറഞ്ഞു. ആഷിക അവന്റെ നെഞ്ചിൽ കൈ വെച്ച് അടുക്കുകയാണ് സമ്മതിച്ചില്ല.

“എന്തോ ആയിക്കോട്ടെ അതൊക്കെ കഴിഞ്ഞാലോ… അല്ല എന്നെ നിന്ടെ ഫ്രണ്ട്സിന് ഒന്നും പരിചയപ്പെടുത്തി കൊടുക്കില്ല, കുറച്ചിൽ ആണോ നിനക്ക്” ആഷിക ചോദിച്ചു.

“ഐ ലൗ യു…” ഹൃതിക് പറഞ്ഞു. അവളുടെ കൃഷ്ണമണി വിടർന്നു, ആ ഇരുട്ടിലും അവളുടെ കണ്ണിലെ തിളക്കം അവൻ കണ്ടു, അവന്റെ കണ്ണുകൾ ഉണ്ടായിരുന്ന ധൈര്യവും പ്രേമവും അവളും കണ്ടു.

“ഇനി പരിചയപെടുത്താലോ ഞാൻ കല്യാണം കഴിക്കാൻ പോവുന്ന കുട്ടി ആണ് എന്നും പറഞ്ഞ്… അല്ല നീ ഇഷ്ടം ആണ് എന്ന് തിരിച്ച് പറയാനെകിൽ മാത്രം കേട്ടോ” ഹൃതിക് പറഞ്ഞു. ആഷിക ചുറ്റും നോക്കാൻ തുടങ്ങി.

“നിനക്ക് എന്നെയും കൂട്ടി ബാത്‌റൂമിൽ കേറുമ്പോ മാത്രമേ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ പറയാൻ തോന്നാറുള്ളു അല്ലെ” ആഷിക പറഞ്ഞു. അപ്പോഴും ഹൃതിക് അവളെ നോക്കി നിൽക്കുക ആയിരുന്നു, എന്തിനോ വേണ്ടി കാത്തിരിക്കുന്നത് പോലെ. അവൾ പുരികം ഉയർത്തി, അവനും തിരിച്ച് അത് പോലെ തന്നെ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *