പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 7

വരും ദിവസങ്ങളിലും ആഷിക അവന് കൂറേ മെസ്സേജുകൾ അയച്ചെങ്കിലും എല്ലാത്തിനും അവൾക്ക് ആകെ കിട്ടിയത് കൂറേ തണുത്ത മറുപടികൾ ആയിരുന്നു. ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാം എന്ന വെച്ച അവൻ ഓരോ തിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞു മാറി, കോളേജിന്റെ അവസാന നാളുകൾ ആയതിനാൽ അവളും കുറച്ച് തിരക്കുകളിൽ പെട്ടുപോയി. രണ്ട് പേരും തമ്മിൽ ഉള്ള സംസാരങ്ങൾ ഒരു പരിധി വരെ കുറഞ്ഞ് തുടങ്ങി.

(ഹൃതിക് — ആഷിക ചാറ്റ്…)

ഹൃതിക് : നാളെ തൊട്ട് ജോയിൻ ചെയ്യണം. ഇന്ന് തന്നെ അങ്ങോട്ടേക്ക് പോവാന്

ആഷിക : എന്താടാ ഇത്ര ലേറ്റ് ആയിട്ട് പറഞ്ഞത്, കുറച്ച് മുന്നേ പറഞ്ഞ ഒന്ന് കാണാമായിരുന്നാലോ 🥺🥺

ഹൃതിക് : അതിന്റെ ആവിശ്യം ഒന്നും ഇല്ലാ

ആഷിക : ദേഷ്യം ആണോ എന്നോട് 😞

ആഷിക അവൻ അയക്കുന്ന മെസ്സേജുകൾക്ക് പെട്ടന് മറുപടി കൊടുത്തുകൊണ്ട് ഇരുന്നപ്പോ ഹൃതിക് എല്ലാം ഒരല്പം വൈകി ആണ് കൊടുത്തത്.

ആഷിക : അപ്പൊ ജോലിക്ക് കേരുവല്ലേ… ഓൾ ദി ബെസ്റ് 🥰😘🫂

അവൾ അവസാനം അയച്ച മെസ്സേജിന് അവൻ ഒരു 👍 റീക്ഷൻ മാത്രം ഇട്ട് കൊടുത്തു.

(ലോഹിതിന്ടെയും സമീറിന്റെയും ഫോൺ കാൾ…”)

സമീർ : നീ പറഞ്ഞ പോലെ ഞാൻ അവനുമായി ഒരു ബന്ധം ഉണ്ടാക്കി എടുത്തിട്ട് ഉണ്ട്.

ലോഹിത് : ഇനി ചെയ്യണ്ടത് ഈ സമീറിനെയും ശ്രീഹരിയേയും റാഷികയെയും എങ്ങനെയെങ്കിലും തെറ്റിക്കുക എന്നത് ആണ്. നീ റാഷികയെ കണ്ടിരുന്നോ ?

സമീർ : ഇല്ലടാ… ഇത് ഇപ്പൊ എങ്ങനെ ചെയ്യും എന്നാണ് അറിയാത്തത്. ഹൃതിക് അടുത്ത ആഴ്ചകുളിൽ ഇവിടെ ജോയിൻ ചെയ്യും അതിന് മുന്നേ…

ലോഹിത് : അതിന് മുന്നേ നീ എങ്ങനെയെകിലും ഹൃതിക്കിനെയും രാശികയെയും ഒന്നിപ്പിക്കണം. പറ്റുകയാണെങ്കിൽ മറ്റേ താടക ഉണ്ടാലോ, ആഷിക… അവൾക്ക് ഒരു പണിയും കൊടുക്കണം. അല്ല ഈ ശ്രീഹരി ആൾ എങ്ങനെയാ

സമീർ : ഒരു പാവം പയ്യൻ ആണ്, സംസാരിച്ചടുത്തോളം പറഞ്ഞ പറ്റിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ല.

ലോഹിത് : ഞാൻ അവിടെ ഇല്ലാതെ പോയലോ ഡാ… നീ എന്തായാലും അവന്റെ ഓരോ ഇല്ല കഥകൾ അവളുടെ അടുത്ത് എത്തിക്കണം. പിന്നെ റാഷികയും ഹൃതിക്കിനെയും പറ്റി കുറച്ച് ഈ ശ്രീഹരിയുടെയും അടുത്ത് പറയ്… ഒരു സംശയത്തിന്റെ കനൽ രണ്ട് പേരുടെയും ഇടയിൽ വീണ പിന്നെ തന്നെ താനേ ആളി കത്തിക്കോളും…

ലോഹിതും സമീറും പിന്നെയും കുറച്ച് നേരം സംസാരിച്ച് ഇരുന്ന ശേഷം കാൾ വെച്ചു. എല്ലാം കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോ ആയിരുന്നു ആ രാത്രി ഹൃതിക് അവന്റെ വീട്ടിലേക്ക് വരുന്നത്, നാളെ ആണ് ജോയിൻ ചെയാൻ പറഞ്ഞ തീയതി.

സമീർ അവനോട് തന്ടെ കൂടെ തന്നെ നിൽക്കാൻ ആവിശ്യ പെട്ടെങ്കിലും അത് ശെരിയാവില്ല എന്ന് തോന്നിയ ഹൃതിക് അവനോട് വേറെ എവിടേലും ഒരു സ്റ്റേ റെഡി ആക്കി കൊടുക്കാൻ പറഞ്ഞു. ഹൃതിക്കിന് വേണ്ട സ്റ്റായും കാര്യങ്ങളും എല്ലാം ടൗണിൽ സമീർ ശെരിയാക്കി വെച്ചു. പക്ഷെ ഇന്നൊരു ദിവസം മാത്രം ഹൃതിക് അവന്റെ കൂടെ താമസിക്കാൻ തീരുമാനിച്ചു.

“ഇവിടെ സൗകര്യ കുറവ് ഒന്നും ഇല്ലാലോ അല്ലെ…” സമീറിന്റെ ഉമ്മ ഹൃതികിനോട് ചോദിച്ചു.

“ഇല്ല ഉമ്മ” ഹൃതിക് മറുപടി കൊടുത്തു, ശേഷം ഉമ്മ റൂമിൽ നിന്നും പുറത്തേക്ക് പോയി.

“നിനക്ക് റെഡി ആക്കി വെച്ച വീട്ടിലും ഇത് പോലെ ഒക്കെ തന്നെയേ ഉണ്ടാവു… ഒരു ലിവിങ് റൂം, ഒരു കിച്ചൻ, ഒരു ബാത്‌റൂം” സമീർ അവനോട് പറഞ്ഞു.

“ഒറ്റക് താമസിക്കുന്ന എനിക്ക് ഇതൊക്കെ തന്നെ വളരെ കൂടുതൽ അല്ലേടാ” ഹൃതിക് പറഞ്ഞു.

“അതൊക്കെ ശെരിയാകാട… നീ കുറച്ച് സമയം എനിക്ക് താ…” സമീർ പറഞ്ഞു.

“അതൊന്നും ഭയങ്കര പ്രെശ്നം ഇല്ലടാ… ബോറടിക്കുമ്പോ ഞാൻ നിന്നെ വിളിക്കാം, നമ്മുക് വല്ല ഷട്ടിൽ ഒക്കെ കളിച്ച് ഇരിക്കാലോ…” ഹൃതിക് അവനോട് പറഞ്ഞു. അത് കേട്ടതും സാം ഒരു ഞെട്ടലോഡ് കൂടി അവനെ നോക്കി നിന്നു. എന്നാലും സമീർ അവനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.

“ലോഹിത് വിളിക്കാർ ഇല്ലേ…” ഹൃതിക് ചോദിച്ചു.

“കുറച്ച് മുന്നേ കൂടി വിളിച്ച് വെച്ചതേ ഉള്ളു“

“അവൻ ഒന്ന് നാട്ടിലേക്ക് വരട്ടെ, എന്നിട്ട് വേണം രണ്ടാളോടും കാര്യങ്ങൾ ഒക്കെ പറയാൻ” ഹൃതിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *