പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 18അടിപൊളി 

“നമുക്കെന്നാ ഇറങ്ങിയാലും” പൂളിലേക്ക് നോക്കി ശ്രുതിക ചോദിച്ചു. പൂളിലേക്ക് വരുമ്പോഴെങ്കിലും ഇവൾക്ക് അതിനൊത്ത് ഡ്രസ്സ് ചെയ്തൂടെ, ഇവിടെയും എല്ലാം മൂടിക്കെട്ടി വന്നിട്ടുണ്ട് എന്ന് ഹൃതിക് മനസ്സിൽ വിചാരിച്ചു. അവരെ രണ്ടുപേരും പൂളിലേക്ക് ഇറങ്ങി നീന്താൻ തുടങ്ങി. ഓരോ റൗണ്ട് നീന്തിയതിന് ശേഷം, അവർ രണ്ടാമത്തെ റൗണ്ടും തുടങ്ങി…

“എടാ… ഞാൻ അന്ന് പറഞ്ഞാലോ, ബ്രേക്ക്‌ അപ്പ്‌ ആയി പക്ഷെ കുറച്ച് കഴിഞ്ഞ ശെരി ആവും എന്നൊക്കെ. പക്ഷെ ഇതുവരെ ആയില്ല, ഇനി ആവും എന്നും തോന്നുന്നില്ല. ഇനി എന്ത് ചെയ്യണം എന്നും അറിയില്ല” നീന്തി കൊണ്ടിരിക്കുന്നതിന് ഇടയിൽ പറഞ്ഞു.

“അങ്ങനെ ഇപ്പൊ… നിന്റെ അവസ്ഥ എന്ത, ദേഷ്യം, സങ്കടം” ഹൃതിക് ചോദിച്ചു.

“നീ ഒന്ന് നിന്നെ, എങ്ങോട്ടാ ഈ നീന്തി പോവുന്നെ” എന്നും പറഞ്ഞ് അവൾ അവനെയും കൂട്ടി പോളിന്റെ നടുക്ക് നിന്നു. അങ്ങനെ നിന്നതും ഹൃതിക്കിന് വല്ലാത്ത ഒരു അസവസ്ഥ അനുഭവപ്പെട്ടു, പല ഓർമകളും തിരിച്ച് വന്നു.

(

“അത് ഇപ്പൊ പറഞ്ഞ ശെരി ആവില്ല, നിന്റെ പരിക്ഷ അല്ലെ നീ ഡിസ്ട്രാക്ട് ആവും, അതുകൊണ്ട് പരിക്ഷ ഒക്കെ കഴിഞ്ഞിട്ട്, ഞാൻ തിരിച്ച എത്തിട്ട് ഞാൻ ആ രഹസ്യം പറയാം.”

)

“ഞാൻ അങ്ങനെ സങ്കടപ്പെട്ട് ഇരിക്കാൻ പോവുന്നൊന്നുമില്ല… പക്ഷെ എനിക്ക് ഇതിന് പറ്റി നിന്റെ അഭിപ്രായം അറിയണം. യു നോ, ഒരു ബോയ്സ് കാഴ്ചപ്പാട്” അവൾ പറഞ്ഞു. പതിവിലും കൂടുതൽ അവളുടെ കണ്ണുകൾ തുടിച്ചു, കൃഷ്ണമണി ചെറുതായി. ഇതെല്ലാം കണ്ടതും അവൻ കൂടുതൽ ടെൻഷനിലേക്ക് ആയി.

“എന്ന… എന്ന നോക്കാം. നമക്ക് പോയാലോ… എനിക്ക് തല… വേദന” എന്നും പറഞ്ഞ് ഹൃതിക് തിരിച്ച് നീന്തി. അവൾ പുറകിൽ നിന്നും വിളിച്ചെങ്കിലും ചുറ്റും ഉള്ള ശബ്ദങ്ങൾ അവന് വ്യക്തമാവുന്നുണ്ടായിരുന്നില്ല. പൂളിൽ നിന്നും കേറിയതും വീണ്ടും അവന്റെ കണ്ണിൽ ഇരുട്ട് കേറിയത് പോലെ തോന്നി, പഴയ ഓർമ്മകൾ വീണ്ടും അവന്റെ ഉള്ളിൽ വന്നു.

രാത്രി ഹോസ്റ്റലിൽ

അന്ന് രാത്രി ലോഹിത്തിന് കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവനു പോലും അറിയാത്ത എന്തൊക്കെയോ ചിന്തകൾ അവന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഇതുവരെ തോന്നാത്ത ഓരോ വികാരങ്ങൾ അവന്റെ മനസ്സിൽ ഉണ്ടാവുന്നതുപോലെ അവന് തോന്നി. ഉറങ്ങാൻ വേണ്ടി പല സൈഡിലേക്കും ചെരിഞ്ഞു നോക്കി, അപ്പോഴാണ് അവൻ സമീറും ഉറങ്ങിയിട്ടില്ല എന്ന് കണ്ടത്. പക്ഷേ അവൻ നോക്കിയപ്പോൾ ഹൃതിക് അവിടെ കാണാൻ ഉണ്ടായിരുന്നില്ല.

“എന്തു പറ്റിയെടാ നിനക്ക് ഉറക്കം വരുന്നില്ലേ” രോഹിത് സമീറിനോട് താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു.

“ഈ സാനിയ മനുഷ്യനെ ആകെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുകയാണ്. അവൾക്കിപ്പോൾ പഴയതുപോലെ എന്നോട് ഫീലിംഗ്സ് ഇല്ല ബ്രേക്ക് അപ്പ് ആവണം എന്നൊക്കെയാണ് അവൾ പറയുന്നത്. അവളുടെ പ്രധാന പ്രശ്നം ഞാൻ അവളെക്കാൾ കൂടുതൽ നിങ്ങളുടെ കൂടെ സമയം ചിലവാക്കുന്നുണ്ട് എന്നാണ്”

“ഞാനൊരു കാര്യം പറഞ്ഞാൽ നീ വേറെ രീതിയിൽ ഒന്നും എടുക്കരുത്… നിങ്ങൾ സെറ്റ് ആയതിനുശേഷം ഞാൻ ശ്രദ്ധിച്ച ഒരു കാര്യമാണ്, നിങ്ങള് തമ്മിൽ ഒരു…”

“അവളുടെ ക്യാരക്ടർ അങ്ങനെതന്നെയാണ്, അതെനിക്ക് വലിയ പ്രശ്നമുള്ള കാര്യമൊന്നുമല്ലായിരുന്നു പക്ഷേ ഇപ്പോൾ. ഞാൻ അവളോട് എന്താണ് പറയേണ്ടത്… നീ പറ” സമീർ കട്ടിൽ നിന്നും എണീറ്റ് അവനോട് ചോദിച്ചു.

“അവൾ ആയിട്ട് റിലേഷൻഷിപ്പ് ആയതിനുശേഷം നീ എപ്പോഴെങ്കിലും നീ ആയിരുന്നു”

“അങ്ങനെ ഒക്കെ ചോദിച്ച… അല്ല”

“അവൾ പറയുന്ന എല്ലാ കാര്യങ്ങളും നിനക്ക് അംഗീകരിക്കാൻ പറ്റുന്നതായിരുന്നു”

“അല്ല…”

“ഈ ഇടയായിട്ട് നീ അവളുടെ കൂടെ ഹാപ്പി ആണോ”

“അല്ല…”

“നിനക്ക് അവളെ ഇഷ്ടം ആണോ”

“അല്ല… അല്ല, അങ്ങനെ അല്ല”

“ഇത്രെയും മതി… നീ നാളെ തന്നെ പോയി പറയുന്നു. ഇവിടെ വന്നപ്പോ ഞാൻ പരിചയപ്പെട്ട സാം ആവുന്നു”

“അപ്പൊ ഒന്നും നോക്കാൻ ഇല്ല, നാളെത്തന്നെ അവളുടെ അടുത്ത് പോയി കാര്യങ്ങൾ പറയുന്നു, രണ്ടു മാസ്സ് ഡയലോഗ് അടിച്ചു തിരിച്ചു വരുന്നു ലൈഫ് എൻജോയ് ചെയുന്നു” സമീർ ആവേശത്തോട് കൂടി പറയുന്നു. അപ്പൊ തന്നെ അവൻ തലയണ എടുത്തു മുഖത്ത് വെച്ചു. ഹു ഹു ഹു… എന്ന് ഒച്ചയും കേട്ടു അവൻ കുലുങ്ങുകയും ചെയ്യുന്നുണ്ടായിറുന്നു.

Leave a Reply

Your email address will not be published. Required fields are marked *