“എന്റെ പൊന്നു, അവൾ എന്തു മാജിക് നിന്റെ അടുത്ത് കാണിച്ചത് അപ്പോഴത്തേക്ക് നിനക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ” സമീർ ചോദിച്ചു.
“ഏയ്, അവൾക്ക് വേറെ ആളൊക്കെ ഉണ്ടെടാ. ആള് നമ്മുടെ ഒരു സീനിയർ ആയിരുന്നു. ആരാണെന്ന് ഒന്നും ഞാൻ ചോദിക്കാൻ നിന്നില്ല. എന്നാലും അങ്ങനെ ഒരാൾ ഉണ്ടായിട്ടും അവൾ വൈകുന്നേരം എന്റെ കൂടെ ഒറ്റയ്ക്ക് ചായ കുടിക്കാൻ വന്നു. അതാണ് അത് എന്നെ ഇപ്പൊ ആകെ കൺഫ്യൂഷനിൽ ആക്കിയിരിക്കുന്നത്. അവൾക്കും ഇനി വല്ല താല്പര്യം കാണുമോ ആവോ” ഹൃതിക് പറഞ്ഞു. ഇത് കേട്ടതും സമീർ ലോഹിത്തിനെ നോക്കി ഞാൻ നേരത്തേ പറഞ്ഞില്ലേ എന്ന രീതിയിൽ തലയാട്ടി. സമീറും ലോഹി പരസ്പരം നോക്കി ചിരിച്ചു, കാര്യമൊന്നും മനസ്സിലാവാതെ ഹൃതിക് അവരെ നോക്കി നിന്നു. ശ്രദ്ധിക്കുന്ന നിൽപ്പ് കണ്ട് സമീറും ലോഹിത് അവനോട് അവർ അത്രയും നേരം സംസാരിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്തു…
ആഴ്ചകൾ കടന്നുപോയി…
ഹൃതിക്കും ശ്രുതികയും ഇപ്പോൾ നല്ല കൂട്ടുകാരായി. സമീറിന്റെയും സാനിയയുടെയും ബന്ധം ഓരോ ദിവസം കഴിയുംതോറും കൂടുതൽ വഷളായി വന്നു. സാനിയ അവന് രണ്ട് ഓപ്ഷൻസ് കൊടുത്തു ഒന്നെങ്കിൽ അവൾ അല്ലെങ്കിൽ കൂട്ടുകാർ. ലോഹിതിന്റെ ജീവിതത്തിൽ പ്രേത്യേകിച് ഒന്നും നടക്കാതെ ഇങ്ങനെ പോകുന്നു.
ഒരു ദിവസം ലാബിൽ ഒറ്റക്ക് ഇരുന്ന് ഒരു പോസ്റ്റർ ഉണ്ടാകുക ആയിരുന്നു
“ഹായ് ലോഹിത്…” ഒരു സ്ത്രീ അവന്റെ അടുത്ത് വന്ന് പറഞ്ഞു. അന്ന് ഹോസ്റ്റലിന്റെ മുന്നിൽ നിന്നും കണ്ട അതെ ആൾ തന്നെ.
“സോറി… അന്ന് ഇയാൾ സഹായിക്കാൻ വന്നിട്ടും ഞാൻ എന്തകയോ പറഞ്ഞു, എന്റെ അപ്പോഴത്തെ ഒരു അവസ്ഥ വളരെ മോശം ആയിരുന്നു”
“അത് കൊഴപ്പമില്ല… I understand”
“പറയാൻ മറന്നു, ഞാൻ ത്രിവേണി” എന്നും പറഞ്ഞ് അവർ ലോഹിതിന് നേരെ കൈ നീട്ടി. അവർ പെട്ടന്ന് സ്‌ക്രീനിൽ ഇവൻ വരച്ച് കൊണ്ടിരിക്കുന്നത് നോക്കി.
“നീ അന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു ലെ… ഞാൻ ഡിഗ്രിക്ക് ഫൈൻ ആർട്സ് ആയിരുന്നു. പിന്നെ ഡിസൈനർ ആയി വർക്ക് ചെയ്തു…” അവൾ തുടർന്നു… അവർ കുറച്ച് നേരം രണ്ട് പേരുടെയും വരക്കളെ പറ്റി സംസാരിച്ചു. ലോഹിത് ഇതുവരെ ലാപ്പിൽ ചെയ്ത് വെച്ച ഡ്രോയിങ്സ് എല്ലാം അവൾക്ക് കാണിച്ച് കൊടുത്തു.
“നീ അധികം ആരോടും സംസാരിക്കുന്ന കുട്ടത്തിൽ ഉള്ളത് അല്ലാലെ” ത്രിവേണി ചോദിച്ചു.
“ഇതൊക്കെ നോക്കി അത് എങ്ങനെ കണ്ട് പിടിച്ചു…” കുറച്ച് അത്ഭുതത്തോടെ അവളെ നോക്കി ലോഹിത് ചോദിച്ചു.
“നീ കോളേജിന്റെ പടം വരച്ചു, പക്ഷെ ജനലും വാതിലും എല്ലാം അടച്ചിട്ട് ഉണ്ട്, ആൾക്കാരുടെ ഫോട്ടോ ആണെകിൽ ആരുടേയും കണ്ണ് നീ വരച്ചിട്ടില്ല, അല്ലെങ്കിൽ കണ്ണ് പൂട്ടിയ ഫോട്ടോ. ഒട്ടും ഓപ്പൺ ആവാൻ ഇന്റെരെസ്റ്റ് ഇല്ലാത്തത് പോലെ തോന്നി”
“ഞാൻ ഇത്ര ഡീപ് ആയിട്ടൊന്നും ആർട്സ് പഠിച്ചിട്ടില്ല… എന്നാലും ഇത് വെച്ച് കണ്ടുപിടിക്കാ എന്നൊക്കെ പറഞ്ഞ” ഇത് കേട്ട് അവൾ അവന് ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു.
“അടുത്ത മാസം അല്ലെങ്കിൽ അത് കഴിഞ്ഞ് ഇവിടെ അടുത്ത് ഒരു എക്സിബിഷൻ നടക്കുന്നുണ്ട്. എന്റെ രണ്ടു പെയിന്റിംഗ് അതിലേക്ക് സെലക്റ്റ് ആയിട്ടുണ്ട് നിങ്ങൾ എന്തായാലും കാണാൻ വരണം” അവൻ അവളെ ക്ഷെണിച്ചു.
“കുറച്ച് സമയം ഉണ്ടലോ, ഞാൻ നോക്കാം. എന്ന ഞാൻ പോട്ടേ മോനെ പിന്നെ കാണാം” എന്നും പറഞ്ഞ് അവൾ പോയി. മോനോ… അത്ര വയസ്സ് വ്യത്യാസം ഉണ്ടാവാൻ ചാൻസ് ഇല്ലാലോ…
കോളേജിലുള്ള സ്വിമ്മിങ് പൂളിന്റെ സൈഡിൽ ഇരിക്കുകയായിരുന്നു ശ്രുതികയും ഹൃതിക്കും.
“അവന്മാർക്ക് നീന്താൻ ഒന്നുമറിയില്ല ഞാൻ ഇവിടെ വന്ന് നീന്തും അവര് രണ്ടുപേരും ഇവിടെ വന്നിരിക്കും അങ്ങനെയാണ് ഞങ്ങളുടെ ഒരു പതിവ്” ഹൃതിക് പറഞ്ഞു.
“എന്നാപ്പിന്നെ നിനക്ക് അവന്മാർക്ക് നീന്തൽ പഠിപ്പിച്ചൂടെ” ശ്രുതികാ ചോദിച്ചു.
“പഠിപ്പിക്കാൻ ഇരുന്നിട്ട് ഒന്നുമില്ല ഒരു ശ്രമം നടന്നിട്ടുണ്ട് പക്ഷേ പാളിപ്പോയി. അവരെ പഠിപ്പിച്ചു പഠിപ്പിച്ചു ലാസ്റ്റ് ഞാൻ മുങ്ങും എന്നൊരു അവസ്ഥ വന്നതോടുകൂടി ഞങ്ങൾ അത് നിർത്തി” എന്ന് ഹൃതിക് പറയുന്നത് കേട്ട് അവൾ ചിരിച്ചു.
