“നിനക്കിതിന്റെ ഇടയിൽ കൂടെ ഇപ്പോൾ തന്നെ ഫോൺ നോക്കണം അല്ലേ” സാനിയ അവനിൽ നിന്നും വിട്ടു മാറി കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.
“എടി ഫോൺ എടുക്കാൻ ഒന്നുമല്ല അത് സൈലന്റ് ആക്കാൻ വേണ്ടിയിട്ട് ചെയ്തതാണ് നീ ഇങ്ങോട്ട് വന്നേ”
“അല്ല വേണ്ട നീ ഫോൺ എടുക്കുക ആരാണെന്ന് ഞാനും കൂടി ഒന്നും കാണട്ടെ” സാനിയ പറഞ്ഞു. സമീർ ഫോൺ പുറത്തേക്ക് എടുത്തു നോക്കിയപ്പോൾ ഹൃതിക് ആയിരുന്നു വിളിച്ചുകൊണ്ടിരുന്നു. ഇത് കണ്ടതും കൂടുതൽ ദേഷ്യം പിടിച്ച അവൾ നടന്നു പോയി.
“ഡി നീ ഇതിപ്പോ എന്തിനാ എന്നോട് ദേഷ്യം പിടിക്കുന്നത്… ഞാൻ പറഞ്ഞിട്ട് ഒന്നും അല്ലല്ലോ അവൻ വിളിക്കുന്നത്”
“നിനക്ക് അവരൊക്കെയല്ലേ വലിയ കാര്യം നിങ്ങളുമായി നിങ്ങളുടെ പാട് ആയി അവന്റെ ഫോൺ എടുത്ത് അവൻ എന്താ വേണ്ടത് എന്ന് വച്ചാൽ ചെയ്തു കൊടുത്തേക്ക് ഞാൻ പോവുന്നു” സാനിയ ഇതും പറഞ്ഞ് നടന്നു.
സമീർ അവളുടെ പുറകെ കുറച്ചു നേരം നടന്നു, അപ്പോ തന്നെ അവന്റെ ഫോണിൽ അടുത്ത കോൾ വന്നപ്പോൾ അവൻ അത് എടുക്കാൻ തീരുമാനിച്ചു.
ഹൃതിക് : ഹലോ അളിയാ എവിടെയാണ്
സമീർ : എന്താ നായിന്റെ മോനെ നിനക്ക് വേണ്ടത്
ഹൃതിക് : എടാ… ഏഹ്… ഞാൻ വണ്ടി
സമീർ : കാര്യം തെളിച്ചു പറയടാ
ഹൃതിക് : അല്ല നിന്റെ വണ്ടി ഒന്ന് കിട്ടോ എന്ന് അറിയാൻ വേണ്ടി വിളിച്ചതായിരുന്നു
സമീർ : നീ എന്തെങ്കിലും ചെയ്യും ഫോൺ വച്ചിട്ട് പോടാ മൈരേ.
അവന്റെ മൂഡ് ശെരിയല്ല എന്ന് തോന്നുന്നു എന്ന് മനസ്സിൽ കരുതിക്കൊണ്ട് ഹൃതിക് അവളെയും കൂട്ടി പുറത്തേക്ക് ചായ കുടിക്കാൻ ആയി പോയി.
അന്ന് രാത്രി ഹോസ്റ്റലിൽ സമീറും ലോഹിത് ഇന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“നീ ഒരിക്കലും മെസ്സേജ് അയക്കണം അയക്കരുത് എന്ന് പറയാൻ പാടില്ല അതൊക്കെ അവരുടെ പ്രൈവസിയാണ് നീ അതിൽ കയറി ഇടപ്പെട്ടത് വളരെ മോശമായിപ്പോയി. അവളിപ്പോൾ നിന്റെ ആരൊക്കെയാണെന്ന് പറഞ്ഞാലും ശരി” ലോഹിത് പറഞ്ഞു.
“എടാ എനിക്ക് അവളെ വിശ്വാസമില്ലാഞ്ഞിട്ടോ അവൾ ആർക്കെങ്കിലും മെസ്സേജ് അയക്കുന്നത് വിരോധമോ ഉണ്ടായിട്ടല്ല, ഞാനാ പയ്യന്റെ സൈഡിൽ നിന്നും ചിന്തിച്ച് പറഞ്ഞു എന്ന് മാത്രം” സമീർ മറുപടി കൊടുത്തു. ലോഹിത് പുരികം പൊക്കി എന്ത് എന്ന് ചോദിച്ചു.
“അവൾ ഇവനെ റിജക്ട് ചെയ്തു അവന് അറിയാം ഇവൾക്ക് വേറെ ഒരു കാമുകൻ ഉള്ള കാര്യം എന്നിട്ടും അവൾ അവന് മെസ്സേജ് അയക്കുന്നുണ്ടെങ്കിൽ അവന്റെ ഉള്ളിൽ വെറുതെ ഒരു ഹോപ് ഉണ്ടാവും. എന്തിനാ അവനെ വെറുതെ മെസ്സേജ് അയച്ചില്ലെങ്കിൽ ഒഴിവാക്കാമെന്ന് കൃത്യമായി മനസ്സിലാക്കി അവന് അവന്റെ അടുത്ത പണിയും നോക്കി പോവാ. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്” സമീർ പറഞ്ഞു. ഇത് കേട്ടതും രോഹിത് സമീറിന്റെ അടുത്തുപോയി കൈ കൊടുത്തു.
“ഇന്ന് ഞാനും ഒരാളെ കണ്ടു…” ലോഹിത് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു വാതിൽ തുറക്കുന്ന ശബ്ദം കേട്ടത് വേറെ ആരും അല്ല ഹൃതിക് ആയിരുന്നു. കയ്യിൽ ഒരു കവറുമായി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൻ വന്നതും കുറച്ചുനേരം സമീറിനെ ദേഷ്യത്തോടെ നോക്കി നിന്നു, സമീർ തിരിച്ചും അങ്ങനെ തന്നെ. പെട്ടെന്ന് ഹൃതിക് അവനെ നോക്കി ചിരിച്ചിട്ട് കയ്യിലുള്ള കവർ അവന് നേരെ നീട്ടി.
“കുറച്ച് മടുക്കുള ഹൽവയാണ്. നിങ്ങൾക്ക് വേണ്ടി വാങ്ങിച്ചതാ കഴിച്ചോ” ഹൃതിക് അവരോട് പറഞ്ഞു.
“സമയം രാത്രി ആവാൻ ആയല്ലോ ഇത്രയും നേരം എന്തായിരുന്നു അവളുടെ കൂടെ പരിപാടി” സമീർ ഹൃതിക്നോട് ചോദിച്ചു.
“ഇത്രനേരം ഒന്നും അവളുടെ കൂടെ അല്ലായിരുന്നു വൈകുന്നേരം ഒരു ചായ മാത്രമേ അവളുടെ കൂടെ കുടിച്ചു അതിനുശേഷം ഇത്രയും നേരം ഞാൻ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു” ഹൃതിക് പറഞ്ഞു. ഇത് കേട്ടതും ലോഹിത് സമീറിനെ നോക്കി ഞാൻ നേരത്തെ പറഞ്ഞില്ലേ എന്ന രീതിയിൽ തലയാട്ടി.
“വെറുതെ ഒറ്റയ്ക്ക് ഇരിക്കണം തോന്നി അല്ലാതെ വേറെ ഒന്നുമില്ല… ഇങ്ങനെ ഓരോ സമയം ഓരോ പെൺപിള്ളേരെ നോക്കി എനിക്ക് മതിയായി, ഞാൻ ഏതെങ്കിലും ഒരാളുടെ ഉറച്ചു നിൽക്കാൻ വേണ്ടി തീരുമാനിച്ചു” ഹൃതിക് പറഞ്ഞു.
