“കുറച്ച് അങ്ങോട്ട് നീങ്ങി ഇരിക്കട”
“എന്താണാവോ ഈ വഴി ഒക്കെ…” സമീർ അവനോട് ചോദിച്ചു.
“അവളുടെ കൊന്നയാടി കേട്ട് കേട്ട് തല ഒക്കെ… എടാ കുറച്ചും കൂടി നീങ്ങി ഇരിക്കട” ഹൃതിക് പറഞ്ഞു.
“അങ്ങോട്ട് നീങ്ങി ഇരിക്കട കുട്ടി പിശാശ്ശെ…” സമീർ ലോഹിതനോട് പറഞ്ഞു. ഇത് പറഞ്ഞതും മൂന്ന് പേരും പെട്ടന്ന് ചിരിച്ച് പോയി.
“മെയ് ഐ കം ഇൻ സർ” വാതിൽക്കൽ ചുരിദാർ ഇട്ട് ഒരു കുട്ടി വന്ന ചോദിച്ചു. അന്ന് പബ്ബിൽ വെച്ച് കണ്ട് കുട്ടി ആയിരുന്നു അത്. ഇവൾ കൊള്ളാം എന്ന അർത്ഥത്തിൽ സമീർ സ്പ്രെഷൻ ഇട്ട് ഹൃതികിനെ നോക്കി, പക്ഷെ അവൻ ഇതൊന്നും ശ്രേധികാതെ ജനൽ വഴി പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു.
“ഈ ഹയർ കഴിഞ്ഞാലോ, ഇയാൾ ആദ്യമായിട്ടാണ് അല്ലെ ക്യാമ്പസ്സിൽ. ഫസ്റ്റ് ഇയർ ഡിസ്റ്റൻസ് ആയിട്ട് പഠിച്ചിട്ട്… പേര് എന്താണ്” സർ ചോദിച്ചു.
“സർ, ഐ ആം ശ്രുതികാ ഫ്രം തമിഴ്നാട്” അവൾ പറഞ്ഞു.
“എന്ത്, അമേരിക്ക ഫ്രം തമിഴ്നാട് ഓ…” എന്നും പറഞ്ഞ് സർ തന്നെ ചിരിക്കാൻ തുടങ്ങി. ഇത് കേട്ട് ക്ലാസ്സിൽ എല്ലാവരും ചിരിച്ചു, സമീറും ഹൃതിക്കും ഒഴിക്കെ ബാക്കി എല്ലാവരും ചിരിച്ചു.
“ഇതിനും മാത്രം എന്താടാ കിനികാന് ഉള്ളത്” സമീർ ലോഹിതിനോട് ചോദിച്ചു.
“ചിരി വന്നിട്ട് ഒന്നും അല്ല, പിന്നെ നമ്മളുടെ സർ അല്ലെ”
“ഈ വക്കാ പ്രോത്സാഹനം ഒന്നും ഞാൻ എന്തേലും പറയുമ്പോ നിന്ടെ ഭാഗ്യത്തിന് ഞാൻ കണ്ടിട്ട് ഇല്ലാലോ. ഉണ്ടോടാ ഹൃതികെ… ഡാ ഹൃതികെ… ഡാ” സമീർ അവനെ കൂറേ വിളിച്ചു . പക്ഷെ യാതൊരു പ്രേതികരണവും ഇല്ലാതെ അവൻ പുറത്തേക്ക് നോക്കി ഇരുന്നു.
“ഇവൻ ഇത് എന്ത് പറ്റി..” സമീർ തുടർന്ന്.
“നമ്മൾ തിരിച്ച് വന്നപ്പോ ഞാൻ ശ്രേധികാൻ തുടങ്ങിയതാ, ഇവന്ടെ സ്വഭാവത്തിൽ ഒക്കെ മൊത്തത്തിൽ ഒരു മാറ്റം സംഭവിച്ചത് പോലെ. ഞാൻ ഒക്കെ പൊതുവെ ആൾക്കാരോട് സംസാരിക്കാത്ത കൂട്ടത്തിൽ ആണലോ, അപ്പൊ പതിവ് കൂടുതൽ പതിവ് ഇല്ലാത്തതൊരു കാര്യം ചെയ്ത ഞാൻ ഇങ്ങനെ ഔട്ട് ഓഫ് ഫോക്കസ് ആയിപോവാർ ഉണ്ട്” ലോഹിത് പറഞ്ഞു.
“അതിന് ഇവാൻ അങ്ങനെ സംസാരിക്കാത്ത കൂട്ടത്തിൽ ഉള്ള ആൾ ഒന്നും അല്ലാലോ ഡാ”
“ഏത് പെണ്ണ് എത്ര കൊന്നയടിച്ചാലും അതിന്ടെ ഇരട്ടി കൊന്നായടിക്കുന്ന ഇവനെ ഇപ്പൊ അവർ കുറച്ച് കൊന്നായടിച്ചു എന്നും പറഞ്ഞ് നമ്മളുടെ അടുത് വരെ… ഇവന് ഇവിടെ ഒറ്റക് ഇരുന്ന ആ കപിൽ എന്തോ സംഭവിച്ചിട്ട് ഉണ്ട്, കൂറേ ചിന്തിച്ച് കൂട്ടി ആയത് ആണ് എന്നാണ് എന്റെ ഒരു ഇത്” ലോഹിത് പറഞ്ഞു . ഇതുവരെ രണ്ട് പേരും ഇവനെ ഇങ്ങനെ കാണാത്ത കൊണ്ട് ലോഹിത് പറഞ്ഞത് ഒക്കെ സത്യമാവാൻ സാധ്യത ഉണ്ട് എന്ന് സമീറിനും തോന്നി.
“ഇവനെ പെണ്ണുങ്ങളെ പേടി ആയി തുടങ്ങി എന്നാണോ നീ പറഞ്ഞ് വരുന്നത്… അല്ലേടാ നീ അതിന് സൈക്കോളജി ഒന്നും അല്ലാലോ പഠിച്ചത് ലെ” സമീർ ചോദിച്ചു.
“ഇതൊക്കെ കോമൺ സെൻസ് അല്ലെ. പിന്നെ അടുത്ത കാര്യം അത് ഒന്ന് പരീക്ഷിച്ച് നോക്കാതെ ഒന്നും പറയാൻ പറ്റില്ല” ലോഹിത് പറഞ്ഞു. അത് ഒന്ന് പരീക്ഷിക്കാം എന്ന തന്നെ കരുതി അവർ അവനെ വീണ്ടും വിളിച്ചു ഈ പ്രാവിശ്യം അവൻ വിളി കേട്ടു. എന്തുപറ്റി എന്ന അർത്ഥത്തിൽ രണ്ട് ആളും കൈ കൊണ്ട് അവനോട് കാണിച്ചു. ഒന്നുമില്ല എന്ന് അവനും.
“ഹ്മ്മ്, ഒന്നുല… കാണാനും ഉണ്ട്. പെൺപിള്ളേരുടെ ഇടയിൽ നിന്നും മാറാത്ത നീ, ഇപ്പൊ ഞങ്ങളുടെ കൂടെ വന്ന ഇരിക്കുന്നു” സമീർ പറഞ്ഞു.
“എന്താടാ ഒന്ന് വെറുതെ ഇരിക്കാനും പാടിലെ… ഞാൻ ജൂനിയർസിനെ ഇത് ആകാലോ എന്ന് കരുതി വെയിറ്റ് ചെയുന്നത് അല്ലെ. അതുവരെ വേറെ ആരോടും ഒന്നും വേണ്ട എന്ന് കരുതി” ഹൃതിക് പറഞ്ഞു.
“എന്ന വാ ജൂനിയർസിന്റെ അടുത്തേക്ക് പോവാം” ലോഹിത് പറഞ്ഞു. പെട്ടന്ന് ഇങ്ങനെ oru മറുപടി ഹൃതിക് പരീക്ഷിച്ചില്ല, അവൻ ഒന്ന് ഞെട്ടി.
“അല്ലടാ വൈകുനേരം ആവട്ടെ ഒന്ന്”
“എന്ന പോട്ടെ… ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നിട്ട് ഉണ്ട് അവളെ ഒന്ന് പരിചയ പെട്ടിട്ട് വരാം” ലോഹിത് പറഞ്ഞു.
“ശെടാ… എന്തിന്”
“നിനക്ക് പേടി ആണെകിൽ വേണ്ട” ലോഹിത് പറഞ്ഞു.
