“എന്താടാ ഇതിലും മാത്രം ചിരിക്കാൻ ഉള്ളത്” ലോഹിത് ചോദിച്ചു.
“ഞാൻ കരയുവാടാ…” സാം പറഞ്ഞു. ഇത് കേട്ട് ചിരിച്ചു.
“നിനക്ക് ഒന്നും ഉറക്കവും ഇല്ലേ” ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന് ഹൃതിക് ചോദിച്ചു. ഇവൻ ഇവിടെ ഉണ്ടായിരുന്നോ ലോഹിത് ചിന്തിച്ചു, അവനോട് കാര്യങ്ങൾ പറയുകയും ചെയ്തു.
“എനിക്കും മനസ്സിന് വല്ലാത്തൊരു മനപ്രയാസം, എന്ത സംഭവിക്കുന്നത് എന്നോ, എന്ത ചെയേണ്ടത് എന്നോ എനിക്ക് അറിയില്ല” ലോഹിത് പറഞ്ഞു.
“എന്റെയും കാര്യം ഇങ്ങനെ തന്നെ… ഒരു കാര്യം ചെയ്യ് നീ നാളെ സാനിയയോട് പോയി കാര്യം പറ, അത് കഴിഞ്ഞ് എന്റെ ഒരു പ്ലാൻ പറയാം” ഹൃതിക് പറഞ്ഞു.
“ഒന്ന് വേഗം പറയടാ, ഇനി അതിന് വേണ്ടി നാളെ വരെ ഇരിക്കണോ” ലോഹിത് ചോദിച്ചു.
“ഞാൻ വളരെ കഷ്ടപ്പെട്ടാടാ വളച്ചെടുത്തത് ഇങ്ങനെ ഒരു ഒറ്റ വാക്ക് കൊണ്ട് വേണ്ടാന്ന് എനിക്ക് നല്ല സങ്കടം ഉണ്ട്” സാം പറഞ്ഞു.
“ഇതാണ് കാരണം നാളെ അവളോട് പോയി പറഞ്ഞിട്ട് മനസ്സ് മാറുവോ എന്ന് എനിക്ക് സംശയമുണ്ട്” ഹൃതിക്ക് പറഞ്ഞു.
അടുത്ത ദിവസം കോളേജിന്റെ പുറകിൽ ഉള്ള പാർക്കിൽ…
“ഇതെങ്ങനെ നീട്ടി കൊണ്ടുവന്ന അർത്ഥമില്ല. നമുക്ക് ബ്രേക്ക് അപ്പ് ആവാം” സാനിയ സമീറിനോട് പറഞ്ഞു. താൻ പറയുന്നതിനേക്കാളും മുന്നേ അവൾ അങ്ങനെ പറയുന്നത് കേട്ട് അവൻ ചെറുതായി ഒന്ന് ഞെട്ടി. ഇവൾക്ക് മെല്ലെ മെല്ലെ കാര്യങ്ങൾ അവതരിപ്പിച്ച പോരെ ഇങ്ങനെ ഒറ്റയടിക്ക് വിളിച്ചു പറയണോ.
“സന്തോഷം… നിനക്ക് ഇതുപോലത്തെ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുണ്ടെന്ന് ഞാൻ അറിഞ്ഞില്ല”
“ഞാൻ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ല ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് ചോദിച്ചു അവൻ പറഞ്ഞപ്പോഴാണ് അതായിരിക്കും നല്ലത് എന്ന് തോന്നുന്നു” സാനിയ ഒരു പുച്ഛഭാവത്തിൽ പറഞ്ഞു. അവനോ ഏത് ലവൻ, എന്ന് ചിന്തിച്ചതും അവൾ പുറകിലേക്ക് വിരൽ ചൂണ്ടി ഒരാളെ കാണിച്ചു തന്നു. അവൾക്ക് മെസ്സേജ് അയച്ച് പ്രൊപ്പോസ് ചെയ്ത അമൽ.
അമലും സാനിയയും ഒരുമിച്ച് സ്കൂളിൽ പഠിച്ചത് ആണ്, ഒരേ നാട്ടുകാർ. അപ്പൊ ഈ പുണ്ട ആണ് എരിതീയിൽ പെട്രോൾ ഒഴിച്ചിട്ട് ഉണ്ടാവുക. ഇവിടെ എന്തേലും ഉണ്ടാവുമ്പോഴേക്ക് അവനോട് പറഞ്ഞ ഇവളെ പറഞ്ഞ മതിയലോ…
“എനിക്ക് ഒരു പ്രശ്നം ഉണ്ട് എന്ന് പറഞ്ഞപ്പോഴേക്കും അവൻ നാട്ടിൽ നിന്നും വന്നു. ഇഷ്ടമുള്ളവർ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് എനിക്ക് അറിയില്ലലോ” വീണ്ടും അവൾ പുച്ഛിച്ചു.
‘മൈര്… മെസ്സേജ് അയച്ച് ഇട്ട മതിയാർന്നു. ഇതിപ്പോ എന്തൊക്കെ കേൾക്കണം’ എന്നും മനസ്സിൽ വിചാരിച്ച് തല ചൊറിഞ്ഞ് സമീർ അവിടെ നിന്നു.
“ഹായ്, ഐ ആം അമൽ…” എന്നും പറഞ്ഞ് അവൻ സാമിന് നേരെ കൈ നീട്ടി. കൂടുതൽ ഒന്നും ചിന്തിക്കാതെ സാം അവന്ടെ മൂക്കിൽ ഒരു ഇടി കൊടുത്തു. അപ്പൊ തന്നെ അവൻ മൂക്കും പൊത്തി നിലത്തേക്ക് ഇരുന്നു, അവളും അവന്ടെ അടുത്തേക്ക് ഓടി വന്നു. അവിടെ എന്ത് നടന്നാലും ഇനി കേൾക്കാനും അറിയാനും താല്പര്യം ഇല്ലാത്ത കൊണ്ടും സമീർ തിരിച്ച് നടന്ന് പോയി.
വൈകുനേരം ഹോസ്റ്റലിൽ
“നീ ഇങ്ങനെ വിഷമിക്കാതെ” ലോഹിത് പറഞ്ഞു.
“പിന്നെ വിഷമം വരാതെ. എന്റെ ഒരു അവസ്ഥ പറഞ്ഞ നിനക്ക് ഒക്കെ മനസ്സിലാവുമോ…” സമീർ മറുപടി കൊടുത്തു.
“പിന്നെ ഞാൻ നിന്നെ പ്രോത്സാഹിപ്പിക്കണോ… നിന്നോട് എന്തേലും ഒക്കെ പറയണ്ടേ എന്ന് കരുതി കഷ്ടപെടുമ്പോ നീ ഒരുമാതിരി… ആാാാഹ്…” ലോഹിത് പറഞ്ഞു.
“അപ്പൊ ശെരി എല്ലാരും ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തോ… നാളെ രാത്രി നമ്മൾ പോവുന്നു” അലമാര തുറന്ന് കൊണ്ട് ഹൃതിക് പറഞ്ഞു.
“നിങ്ങള്ടെ മുഖഭാവം കാണാതെ തന്നെ നിങ്ങളുടെ സംശയങ്ങൾ ഞാൻ തീർത്തു തരാം” എന്നും പറഞ്ഞ് അവൻ അവരുടെ കൂടെ കട്ടിലിൽ വന്ന് ഇരുന്നു കൊണ്ട് ബാക്കി തുടർന്നു.
“നിനക്കും ഇവനും എനിക്കും എന്തകയോ പ്രേശ്നങ്ങൾ ആണലോ കുറച്ച് ആയിട്ട്, അതുകൊണ്ട് നമ്മൾ ഒരു ട്രിപ്പ് പോവുന്നു” ഹൃതിക് രണ്ട് പേരോടായിട്ടും പറഞ്ഞു. രണ്ട് പേരുടെയും മുഖത്ത് വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല
