പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 18അടിപൊളി 

ഒരു അത്ഭുതത്തോടു കൂടി ഹൃതിക് തിരിച്ച് ക്ലാസ്സിലേക്ക് നടന്നു. അവിടെ അവന്മാർ നിൽക്കുന്നുണ്ട് എന്ന് ഓർമ്മ വന്ന ഹൃതിക് പെട്ടെന്ന് തന്നെ തന്റെ കൈയെടുത്ത് ഷർട്ടിന്റെ കോളർ ശരിയാക്കിക്കൊണ്ട് ക്ലാസിലേക്ക് കയറി.

” നിങ്ങൾ എന്താണ് ഇത്രയും നേരം സംസാരിച്ചത് നീ നിന്ന് പരുങ്ങുന്നുണ്ടായിരുന്നല്ലോ” രോഹിത് അവനോട് ചോദിച്ചു.

“എടാ ഇന്ന് വൈകുന്നേരം നിങ്ങൾ ഹോസ്റ്റലിലേക്ക് വിട്ടു ഞാൻ അവളെയും കൂട്ടി ഒരു ചായ കുടിച്ചിട്ട് മെല്ലെ വരാം…” അവരുടെ മറുപടി ഒന്നും കേൾക്കാൻ നിൽക്കാതെ അവൻ ബെഞ്ചിലേക്ക് പോയി ഇരുന്നു.

” അവന്റെ ഒരു ഒടുക്കത്തെ കണ്ടുപിടുത്തം… നീ വെറുതെ എന്നെയും കൂടി സംശയത്തിൽ ആക്കിയല്ലോടാ” എന്നും പറഞ്ഞ് പുച്ഛിച് കൊണ്ട് സമീറും ക്ലാസ്സിലേക്ക് പോയി.

വൈകുന്നേരം ആയതും ഹൃതിക്കും ശ്രുതികയും കൂടി കോളേജ് കാന്റീനിലേക്ക് പോയി.

“ഭായ്… 2 ടീ, 2 പരോട്ട റോൾ” അവൾ കാന്റീനിൽ ഉണ്ടായിരുന്ന ആളോട് പറഞ്ഞു.

“എന്റെ പേര് ഹൃതിക്”

“ഓ സോറി ചോദിക്കാൻ മറന്നു പോയി… ഇവിടെ ഫുഡ് ഒക്കെ എങ്ങനെയുണ്ട് പൊതുവേ കേരളത്തിൽ നിന്നും പുറത്തേക്ക് വന്ന ആൾക്കാർ എന്ത് കഴിച്ചാലും അവിടുത്തെ അത്ര പോരാ എന്നാണല്ലോ പറയാറ്”

“നാട്ടിൽ ഉള്ള അത്ര പോരാ എന്നാലും അഡ്ജസ്റ്റ് ചെയാം” അവൻ പറഞ്ഞു.

“അല്ല എന്താണ് ഇവിടെ അഡ്മിഷൻ എടുക്കാൻ ഇത്ര ലേറ്റ് ആവാൻ കാരണം”

” എന്റെ കോളേജ് കഴിഞ്ഞ് ഞാൻ കുറച്ചു കാലം വർക്ക് ചെയ്തിട്ടുണ്ടായിരുന്നു, അപ്പോഴാണ് എന്റെ ബോയ്ഫ്രണ്ട് പറഞ്ഞത് ഇവിടെ വന്ന് അഡ്മിഷൻ എടുക്കാൻ ആവുമ്പോൾ ഞങ്ങൾക്ക് കുറച്ച് ടൈം സ്പെൻഡ്‌ ആയാലും പക്ഷേ കമ്പനിയിൽ ബോണ്ട് ഉള്ളതുകൊണ്ട് അവിടെനിന്നും ഇറങ്ങാൻ പറ്റിയില്ല ഇവിടെയാണെങ്കിൽ അഡ്മിഷൻ എടുത്ത് പോവുകയും ചെയ്തു. അതുകൊണ്ടാണ് ഡിസ്റ്റൻസ് ആയിട്ട് പഠിക്കാം എന്ന് കരുതിയത്. ഇപ്പോ അവൻ സെക്കൻഡറി കഴിഞ്ഞ് പോവുകയും ചെയ്തു ഞാനാണെങ്കിൽ ഇവിടെ വന്ന് പെട്ടു… ” അവൾ പറഞ്ഞു. ഓഹ് ഓണർ ഉള്ള വണ്ടി ആയിരുന്നു അല്ലെ. ഒരു ചായ വേസ്റ്റ് ആയി.

“മൈ…” എന്നും പറഞ്ഞ് അവൻ തുടങ്ങിയപ്പോഴാണ് അവനെ അവൾ അവിടെ ഇരിക്കുന്ന കാര്യം ഓർമ്മ വന്നു. പിന്നെ ഒന്നും മിണ്ടാതെ അവൻ ചായ കുടിച്ചു.

“ഈ ചായ അത്ര രസം ഇല്ലാലോ, പിന്നെ ഈ കടിയും. നമുക്ക് പുറത്ത് എവിടേലും പോയാലോ” ശ്രുതികാ ചോദിച്ചു.

“അത് വേണോ… ആരെങ്കിലുമൊക്കെ അറിഞ്ഞാൽ അത്…” അവൻ നിർത്തി.

“അതാണോ… ഞങ്ങൾ ബ്രേക്ക് അപ്പ് ആയി” ഇത് കേട്ടതും ഹൃതിക് മുഖത്ത് ഒരു ചിരി വിടർന്നു.

“കുഴപ്പമില്ല ഒരു മാസം കഴിഞ്ഞാൽ ശരിയായിക്കോളും… ഞങ്ങൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ബ്രേക്ക് അപ്പ് ആവാർ ഉള്ളതാണ്” അത് പറഞ്ഞതും അവൻ പിന്നെയും പഴയ പോലെ ആയി.

“എന്നാൽ ഞാനെന്റെ ഫ്രണ്ടിനെ ഒന്ന് വിളിച്ചു നോക്കട്ടെ അവന്റെ കയ്യിലാണ് ബൈക്ക് ഉള്ളത്… ബൈക്കിൽ പോകുന്നത് കൊണ്ട് പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ” ചോദിച്ചതിന് അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി.

ഇതേ സമയം ലോഹിത്…

അവൻ തിരിച്ച് ക്യാമ്പസിൽ നിന്നും ഹോസ്റ്റലിലേക്ക് നടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവൻ ലേഡീസ് ഹോസ്റ്റലിന്റെ മുന്നിൽ നിന്നും താഴെ വീണ ചാർട്ട് പേപ്പറുകൾ എല്ലാം എടുക്കുന്ന ഒരു സ്ത്രീയെ കണ്ടത്. അവരുടെ തൊട്ടടുത്തുതന്നെ രണ്ടുമൂന്ന് ലഗേജുകളും ഉണ്ടായിരുന്നു. ഒരു 35-40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു അത്. അവൻ അവിടേക്ക് പോയി അവരെ ചാർട്ട് പേപ്പർ എടുക്കാൻ സഹായിച്ചു.

“ഹോസ്റ്റൽ ഫോർ സ്റ്റാഫ്‌ ഈസ്‌ ഓൺ ദാറ്റ്‌ സൈഡ്” അവൻ അവരോട് പറഞ്ഞു. അവർ ഇവനെ അടിമുടി ഒന്നു നോക്കി.

“ഐ ജസ്റ്റ്‌ വാറ്റഡ് ട്ടൂ ഹെല്പ്” അവൻ പറഞ്ഞു. ഇത് സ്റ്റുഡൻസിന് മാത്രമുള്ള ലേഡീസ് ഹോസ്റ്റൽ ആണെന്നും വെറുതെ ഇത്രയും ബാഗുമായി കയറണ്ടല്ലോ എന്ന് കരുതിയായിരുന്നു അവൻ അങ്ങനെ പറഞ്ഞത്.

“ഞാനിവിടെ പഠിക്കുന്നതാണ് നമ്മളൊക്കെ ഒരു കൊല്ലം ഒരുമിച്ച് പഠിച്ച ആൾക്കാരാണ്. കൂടെ ആരാ ഉള്ളത് എന്ന് പോലും തനിക്കൊന്നും അറിയില്ല, കഷ്ടം തന്നെ”

Leave a Reply

Your email address will not be published. Required fields are marked *