പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 18അടിപൊളി 

“പേടിയോ എനിക്കോ… ഡാ സമീറെ ഇവന് ഇത് എന്ത് പറ്റി” ഹൃതിക് പറഞ്ഞു.

“നിനക്കു പേടി ഇല്ലെങ്കിൽ പോടാ. പോയി സംസാരിച്ചിട്ട് വാടാ” സമീർ കുറച്ച് ഗൗരവത്തിൽ പറഞ്ഞു.

“നിനക്ക് ഒക്കെ… ശെരി ഇപ്പൊ തന്നെ പോയേക്കാം” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്ന് എണീറ്റ് അവളുടെ അടുത്തേക്ക് പോയി. ഇതേ സമയം അവൾ ക്ലാസ്സിന്റെ പുറത്തേക്ക് പോയി. ഹൃതിക് അവളുടെ പിന്നാലെ നടന്നു പോയി. അവളെ വിളിക്കണം എന്ന് ഉണ്ടായിരുന്നെകിലും പെട്ടന്ന് സംസാരിക്കാൻ പറ്റാത്തത് പോലെ അവന് തോന്നി. നെഞ്ച് ഇടിക്കുന്നത് അവൻ വല്ലാതെ അറിഞ്ഞു തുടങ്ങി…

“ഇവൻ ഇത് എന്ത് പറ്റി” നെഞ്ചിൽ കൈ വെച്ച് നിൽക്കുന്ന അവനെ കണ്ട് സമീർ ചോദിച്ചു. അതെ സമയം തന്നെ അവൻ തിരിഞ്ഞ് നോക്കിയപ്പോ അവനെ നോക്കി നിൽക്കുന്ന കൂട്ടുകാരെ കണ്ടത്. നെഞ്ചിൽ കൈ വെച്ചത് പോക്കറ്റിൽ നിന്നും ചുയിങ് ഗം എടുക്കാൻ വേണ്ടി ആണ് എന്ന് അവൻ കാണിച്ചു.

ആ ഒരു സമയത്ത് അവനെ മനസ്സിലായി, ഇത്രയൊക്കെ വേറെ ഒരാളെ പോലെ അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിൽ എപ്പോഴും ആ പഴയ നമ്മൾ ഉണ്ടാവും എന്ന സത്യം.

സ്റ്റെപ്പിന്റെ അവിടെ അവൾ നിന്നു, ഇടത്തോട്ടും വലത്തോട്ടും അവൾ നോക്കി. അവൻ വേറെ എങ്ങോട്ടോ നടന്ന് പോവുന്നത് പോലെ അവളുടെ മുൻപിലുടെ നടന്ന് പോയി.

“Excuse me, HOD ഓഫീസ് എങ്കെ ഇരുക്ക്… സോറി… Do you…”

“പറവഇല്ലൈ, തമിഴ് കൊഞ്ചം പുരിയം” അവൾ ചോദിച്ച് തീരും മുന്നേ ഹൃതിക് പറഞ്ഞു.

“ഓഹ്… നിങ്ങെ എന്ത ഊര്, കോയമ്പത്തൂർ…”

“ഇല്ലൈ, ഞാൻ വന്ത് കേരള”

“ഓക്കേ… ഹ്മ്മ്… ഇന്ത HOD റൂം…”

“അത് എല്ലാം സൊല്ലി തരേ, ആണ എന്നക് ഒരു ഹെല്പ് പണ്ണണം”

“നാനെ എത്തുവും തെറിയാമേ ഇങ്ങേ നികിരേ… സെരി സൊള്, എന്ന ഹെല്പ് വേണും”

“അത് വന്ത്, നീ എന്നെ തപ്പ എടുക്ക കൂടാത്. ഞാൻ വന്ത് യെന്ന് ഫ്രണ്ട്‌സ് കിട്ടേ ഒരു ബെറ്റിലെ തൊട്ടിട്ടേൻ, അപ്പൊ പണിഷ്‌മെന്റ ഉന്ന പ്രൊപ്പോസ് പണ്ണനും സോനെ” (അത് പിന്നെ, നീ ഇത് വേറെ രീതിയിൽ എടുക്കരുത്. എന്റെ ഫ്രണ്ട്‌സ് ആയിട്ട് ഞാൻ ഒരു ബെറ്റിൽ തൊട്ടു, അപ്പൊ നിന്നെ വന്ന് പ്രൊപ്പോസ് ചെയ്യണം എന്ന് അവർ പറഞ്ഞു) അത് കേട്ടതും അവൾക്ക് ചിരിച്ച് കൊണ്ട് വേണ്ടാ വേണ്ടാ എന്ന രീതിയിൽ തലയാട്ടി മെല്ലെ പിന്നിലോട്ട് നടക്കാൻ തുടങ്ങി.

“ഏയ്യ്, ഞാൻ അപ്പടി ഒന്നുമേ സൊള്ളപൊറത് ഇല്ലൈ. അവർ പ്രൊപ്പോസ് പണ്ണനും താ സോനെ, അക്‌സെപ്റ് ആണോ റിജക്റ്റ് ആണോ എന്ന് സൊല്ലലെ. സുമ്മ ഇങ്ങേ നിന്ന പോത്തും 2 മിനിറ്റ്സ്. നീ റിജക്റ്റ് പന്നിട്ടേ സൊള്ളിടുവേ. കേസ് ഫിനിഷ്” (എടോ, ഞാൻ അങ്ങനെ ഒന്നും പറയുന്നില്ല, അവർ പറയണം എന്ന് മാത്രെ പറഞ്ഞുള്ളു, അക്‌സെപ്റ് ചെയ്യിപ്പിക്കണം എന്നല്ല. ഇവിടെ വെറുതെ കൂടെ നിന്ന മതി, നീ റിജക്റ്റ് ചെയ്ത് എന്ന് ഞാൻ അവരോട് പറഞ്ഞോളാം) ഒറ്റ ശ്വാസത്തിൽ ഹൃതിക് പറഞ്ഞു. കുറച്ച് നേരം അവിടെ ആകെ നിശബ്ദധ ആയിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും അവൾ അവിടെ തന്നെ നിന്നു, ഭാഗ്യം കുഴപ്പം ഇല്ല എന്ന് തോന്നുന്നു. അവൾക്ക് ഇടത്തോട്ട് കൈ ചൂണ്ടി അതാണ് റൂം എന്ന് കാണിച്ച് കൊടുത്തു.

“നാൻ പോകട്ടുമ, 2 മിനിറ്റ് ആയിട്ടേണ്” അവൾ പറഞ്ഞു. ഹൃതിക് ശെരി എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന് പോയി.

(ഇനി അങ്ങോട്ട് തമിഴ് ഡയലോഗ് മലയാളത്തിൽ എഴുതാം)

“ഏയ്… ഇത്ര ഹെല്പ് ചെയ്ത തന്നിട്ട് എനിക്ക് ഒന്നും തരുണിലെ” ശ്രുതികാ തിരിഞ്ഞ് നടന്ന് പോയി കൊണ്ടിരുന്ന അവനോട് ചോദിച്ചു. അവൻ എന്ത് ഹെല്പ് എന്ന അർത്ഥത്തിൽ അവളോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

“എവെനിംഗ് എനിക്ക് ഒരു ചായ വാങ്ങി താ…”

“ഇല്ലെങ്കിൽ”

“നിന്ടെ ഫ്രണ്ട്സിനോട് ഞാൻ കാര്യം പറയും… ഇവിടെ ഇത്രെയും നേരം സംഭവിച്ചതും, പിന്നെ എന്റെ കൈയിനും കുറച്ച് ഇടും” അവൾ ചെറിയ പുച്ഛ ഭാവത്തിൽ പറഞ്ഞു.

“അതൊന്നും വേണ്ട… ചായയും കടിയും ഞാൻ വാങ്ങി തരാം” എന്നും പറഞ്ഞ് അവൻ രണ്ട് കൈയും കൂപ്പി നിന്നു. രണ്ട് പേരും യാത്ര പറഞ്ഞ് അവർ അവരുടെ പണിക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *