പ്രണയ രാമഴയില്‍ കുതിര്‍ന്ന് 4അടിപൊളി 

“നടന്നതാ!”

അപ്പോഴേക്കും അങ്ങോട്ട്‌ മിഥുന്‍ സാര്‍ വന്നു.

“ഹെലന്‍ താങ്ക്സ്…”

എന്‍റെ കയ്യില്‍ പിടിച്ച് അമര്‍ത്തിക്കൊണ്ട് അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“ക്ലൈമറ്റ് ഇതുപോലെ ഫേവര്‍ അല്ലാഞ്ഞിട്ടും വന്നല്ലോ! താങ്ക്സ് എ ലോട്ട്!”

എന്നിട്ട് അയാള്‍ ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

“ഹെലന്‍, അല്ലെങ്കിലും സാറിന്‍റെ പാര്‍ട്ടി മിസ്സ്‌ ചെയ്യില്ല…”

എനിക്ക് മുഖം തരാതെ ഡെന്നിസ് പറഞ്ഞു.

“ഷി ലവ്സ് അറ്റന്‍ഡിങ്ങ് ഇറ്റ്‌…”

ഞങ്ങള്‍ ഹാളിലെത്തി.

“ഹെലന്‍, ആ ബാഗ് ഇങ്ങ് തരൂ..”

മിഥുന്‍ സാര്‍ എന്‍റെ ബാഗിന് നേരെ കൈ നീട്ടി.

“താങ്ക് യൂ സാര്‍…”

ബാഗ് ഞാന്‍ അയാള്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

“ക്ലൈമറ്റ് എന്നാ മോശമായാലെന്നാ…”

എന്നെ നിര്‍ന്നിമേഷം നോക്കിക്കൊണ്ട് മിഥുന്‍ സാര്‍ പറഞ്ഞു.

“ഹെലന്‍റ്റെ അടിപൊളി ലുക്ക് അങ്ങനെ തന്നെ ഉണ്ടാവും എപ്പഴും!”

“താങ്ക് യൂസാര്‍,”

എനിക്കത്ര ഇഷ്ടമായില്ല അയാളുടെ വാക്കുകള്‍. എന്നാലും അല്‍പ്പം കഴിഞ്ഞ് എന്‍റെ മുഖം പ്രസന്നമായി.

കഴിഞ്ഞ തവണ സംഭവിച്ച കാര്യങ്ങള്‍ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവന്നു. ഉള്ളില്‍ അക്കാരണം കൊണ്ട് ദേഷ്യം പതഞ്ഞുയരുന്നത് ഞാന്‍ അറിഞ്ഞു.

എന്നാലും പുതിയ ചുറ്റുപാടില്‍, അയാളെപ്പോലെ ഒരാള്‍ എന്‍റെ സൌന്ദര്യത്തെ പുകഴ്ത്തിയപ്പോള്‍ എന്തുകൊണ്ടോ ഉടന്‍ തന്നെ ദേഷ്യമൊക്കെ മാറി, പുഞ്ചിരിയും ഇഷ്ടവുമൊക്കെ എന്നിലേക്ക് വീണ്ടുമെത്തി.

ഞാന്‍ അവിടെ നിന്നും മറ്റൊരു ഓപ്പണ്‍ സ്പേസിലേക്ക് നടന്നു. സത്യത്തില്‍ ഇതൊരു വീടല്ല. ഒരു ലക്ഷ്വറി പാലസാണ് എന്നെനിക്ക് തോന്നി.

ഹെല്ലനിസ്റ്റിക് പില്ലറുകള്‍, മുറികള്‍ ഒക്കെ എത്ര വിശാലം! എല്ലാ മുറികളും വിലപിടിപ്പുള്ള ഫര്‍ണിച്ചര്‍ കൊണ്ട് സജ്ജം. വലിയ ഒരു മെയിന്‍ സ്പേസ് ഉണ്ട്. വലിയ പാര്‍ട്ടികള്‍ നടത്താന്‍ വേണ്ടി. ആഡംബര ബെഡ്‌ റൂമുകള്‍. സ്റ്റേറ്റ് ഓഫ് ആര്‍ട്ട്‌ കിച്ചന്‍, വലിയ ഓഫീസ് മുറികള്‍. വലിയ വാള്‍ട്ടഡ് സീലിംഗ്. നിറയെ ഷാന്‍ഡെലിയറുകള്‍.

അവിടെ നിന്നുമുള്ള നഗരക്കാഴ്ച്ച എത്ര മനോഹരം!

വല്ലിയ ജാലകങ്ങളിലൂടെ താഴേക്ക് നോക്കിയപ്പോള്‍ നഗരത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ് എന്ന് കണ്ടു. ഈശോയെ! ഇന്ന് തിരിച്ചുപോക്കുണ്ടാവുമോ? മഴയുടെ അതി രൌദ്രരൂപം കണ്ടപ്പോള്‍ ഞാന്‍ സംശയിച്ചു.

പെട്ടെന്ന് പിമ്പില്‍ മിഥുന്‍ സാര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അയാള്‍ക്ക് പിന്നില്‍ ഡെന്നിസും.

“ഹ! ഹെലന്‍ ഇവിടെ നിക്കുവാണോ? വാ!

അത് പറഞ്ഞുകൊണ്ട് അയാളെന്‍റെ ഇടുപ്പില്‍ പിടിച്ചു. എന്നിട്ടെന്നെ ഉള്ളിലേക്ക് നടത്തി. പിമ്പില്‍ ഡെന്നിസുമുണ്ട്.

എന്‍റെ വയറില്‍ക്കൂട്ടിയാണ് അയാള്‍ ഇടുപ്പില്‍ പിടിച്ചിരിക്കുന്നതെന്ന് ഡെന്നിസ് കാണുന്നുണ്ട്. എന്നിട്ടും ഒരിക്കല്‍ക്കൂടി ഒന്നും മിണ്ടാതെ അവന്‍ ഞങ്ങളുടെ പിന്നാലെ വരികയാണ്.

ഞാന്‍ ഒളികണ്ണിട്ട് മിഥുന്‍ സാറിനെ നോക്കി. പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല എന്ന ഭാവത്തിലാണ് കക്ഷിയുടെ ചലനങ്ങളൊക്കെ. വാനിലയും മദിപ്പിക്കുന്ന പുരുഷ ഗന്ധവും മിക്സ് ചെയ്ത കൊളോണിന്‍റെ സുഗന്ധം അയാളുടെ ദേഹത്ത് നിന്നും വമിച്ചു. അപ്പോള്‍ ഞാന്‍ ആരും അറിയാതെ മൂക്ക് വിടര്‍ത്തി അത് ശ്വസിച്ചു.

“മിഥുൻ സാർ,”

ഞാൻ അദ്ദേഹത്തെ വിളിച്ചു.

“എന്താ സുന്ദരിക്കുട്ടീ?”

വിളിക്കുന്നതോടൊപ്പം എന്റെ അരയിൽ ഒരു ഞെക്ക് കൂടി തന്നു.

“ഏതാ ഇട്ടിരിക്കുന്ന പെർഫ്യൂം?”

“എന്നുവെച്ചാൽ?”

“എന്നുവെച്ചാ സാറിപ്പോ ഇട്ടിരിക്കുന്ന പെർഫ്യൂം ഏതാന്ന്…പേരറിഞ്ഞാൽ ഡെന്നിയ്ക്കും കൂടി ഒന്ന് വാങ്ങാൻ ആയരുന്നു…”

അത് കേട്ട് അദ്ദേഹം ചിരിച്ചു.

“ഇത് പെർഫ്യൂം ഒന്നുമല്ല ഹെലൻ,”

ഗൗരവത്തിൽ അദ്ദേഹം പറഞ്ഞു\.

“ഇത് എന്റെ നാച്ചുറൽ ബോഡി ഓഡർ ആണ്…”

“ഓ!”

എന്തൊരു ജാഡ! ഞാൻ മനസ്സിൽ പറഞ്ഞു.

വൈൻ സെല്ലറിന്റെ മുമ്പിലൂടെ ഞങ്ങൾ അപ്പുറത്തെ വലിയ ഹാളിലേക്ക് പോയി. വൈൻ സെല്ലറിൽ, കബോഡിൽ വിലകൂടിയ മദ്യങ്ങൾ വെച്ചിരുന്നു. റെഡ് വൈൻ. വൈറ്റ് വൈൻ. കൂടുതൽ ബോട്ടിലുകളിലേക്ക് ശ്രദ്ധിക്കുന്നതിനു മുമ്പ് ഞങ്ങൾ ഹാൾ പോലെ വലിയ ഒരു മുറിയിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *