“നിങ്ങടെ ആ വല്ല്യ ക്ലൈന്‍റ്റ് അല്ലെ? മിഥുന്‍ സാറിന്‍റെ ബില്‍ഡിങ്ങില്‍ തന്നെ താമസിക്കുന്നയാള്‍. എനിക്കറിയാം,”
“മിഥുന്‍ സാറിന്‍റെ പാര്‍ട്ട്ണര്‍ വരുന്നു യു എസ്സീന്ന്,”
ഡെന്നിസ് തുടര്‍ന്നു.
“പുതിയ ബിസിനെസ്സ് ആവശ്യത്തിനു സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യണം. ആ ഡീല്‍ ക്ലോസ് ചെയ്യാന്‍ ഞാനപ്പോള്‍ അവിടെ വേണം. രാകേഷിന്‍റെ വൈഫും വരുന്നുണ്ട്.അതുകൊണ്ട് നീയും അറ്റന്‍ഡ് ചെയ്യണം പാര്‍ട്ടീല്‍…”
“അതിന് ഇത്രേം ഫോര്‍മാലിറ്റീല്‍ എന്തിനാ ഡെന്നി സംസാരിക്കുന്നെ?”
ഇഷ്ട്ടപ്പെടാത്ത ഭാവത്തില്‍ ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
“ഞാന്‍ നിങ്ങടെ വൈഫ് അല്ലെ? ഒരു ഡിന്നര്‍ പാര്‍ട്ടി ഉണ്ടെന്ന് ചുമ്മാ അങ്ങ് പറഞ്ഞാപ്പോരെ? അതോ മിഥുന്‍ സാര്‍ ഇവിടെ എവെടെയേലും ഇന്‍വിസിബിള്‍ ആയി നിപ്പുണ്ടോ?”
ഡെന്നിസിന്‍റെ മുഖത്ത് അല്‍പ്പം ചമ്മല്‍ കടന്നുവന്നു.
“സോറീഡീ…”
“അതിന് ഞാന്‍ എന്നേത്തിന് വരുന്നേന്നാ എനിക്ക് മനസിലകാത്തെ!”
എന്‍റെ കടുത്ത അനിഷ്ടം പുറത്തേക്ക് വന്നു.
“എടീ നെനക്ക് അറിയാല്ലോ മിഥുന്‍ സാറിനെ…”
“അറിയാം!”
എന്‍റെ ശബ്ദമുയര്‍ന്നു.
“അതുകൊണ്ടാ ഞാന്‍ എന്നേത്തിനാ വരുന്നേന്ന് ചോദിച്ചേ!”
“എനിക്കറിയാം! പക്ഷെ…”
ഡെന്നിസിന്‍റെ സ്വരത്തില്‍ നിസ്സഹായത നിറഞ്ഞു.
അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ യു ഡി ക്ളാര്‍ക്കായ എനിക്ക് അവരുടെ പാര്‍ട്ടിയില്‍ പോകേണ്ട കാര്യം എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല.
മിഥുന്‍ സാറിന്‍റെ അപ്പാര്‍ട്ട്മെന്‍റ്റിലേ പാര്‍ട്ടിക്ക് പോകേണ്ട ദിവസം, വൈകുന്നേരം, ഞാന്‍ ഞങ്ങളുടെ ഓഫീസ് കെട്ടിടത്തിന്‍റെ ലോഞ്ചില്‍ ഇരിക്കുകയായിരുന്നു. ഉച്ചമുതലേ കാലാവസ്ഥ പ്രതികൂല ഭാവം കാണിക്കാന്‍ തുടങ്ങിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും മഴ ശരിക്കും കനത്തു.
എങ്ങനെ മിഥുന്‍ സാറിന്‍റെ പാര്‍ട്ടിക്ക് പോകും?
ഞാന്‍ ഫോണെടുത്തു.
“ഹലോ, ഡെന്നി…”
ഞാന്‍ വിളിച്ചു.
“എന്നാടി?”
അവന്‍ ചോദിച്ചു.
“ഇന്ന് എന്തായാലും പാര്‍ട്ടി ഉണ്ടാവില്ലല്ലോ അല്ലെ?”
“അല്ലടീ.., ഉണ്ടാവും”
ഡെന്നിസ് പറഞ്ഞു.
“ക്ലൈമറ്റ് മോശം അകൂന്ന് കണ്ട് മിഥുന്‍ സാര്‍ നേരത്തെ റാപ്പപ്പ് ചെയ്യാന്‍ പറഞ്ഞു…ഇവിടെ ഏതാണ്ട് ഒരുക്കങ്ങള്‍ ഒക്കെ സ്റ്റാര്‍ട്ട് ചെയ്തു…”
“മൈര്..!”
ആരും കേള്‍ക്കാതെ ഞാന്‍ പിറുപിറുത്തു.
“ഇന്ന് ഉണ്ടാവില്ലാന്ന് കരുതി ഇരിക്കാരുന്നു ഞാന്‍,”
ഞാന്‍ തുടര്‍ന്നു.
“ഈ മഴേം ഇടിമിന്നലും ഒക്കെ ഇത്രേം ഒള്ളപ്പോ ..എങ്ങനെയാ ഡെന്നി?”
“ക്ലൈമറ്റ് കൈയ്യീന്ന് പോകുവാണേല്‍ പാര്‍ട്ടി ക്യാന്‍സല്‍ ആക്കുന്ന കാര്യം ഞാന്‍ ഒന്ന് പറഞ്ഞു നോക്കാടീ..”
ഡെന്നിസ് പറഞ്ഞു.
“ശരിക്കും പറയണം കേട്ടോ..”
“ആ…”
പക്ഷെ അല്‍പ്പം കഴിഞ്ഞ് എന്നെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നത് ഡെന്നിസ് ആയിരുന്നില്ല. അവരുടെ ഓഫീസിലെ ഒരു ചെറുപ്പക്കാരന്‍. അയാളുടെ പേര് ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഓ! ഷഫീഖ്..
“സാറ് കൂട്ടിക്കൊണ്ട് ചെല്ലാന്‍ പറഞ്ഞു…”
എനിക്ക് മഴ കൊള്ളാതിരിക്കാന്‍ കുട നിവര്‍ത്തിപ്പിടിച്ച് എന്നെ അകത്തേക്ക് കയറ്റുന്നതിനിടയില്‍ അവന്‍ പറഞ്ഞു.
ഏത് സാര്‍ എന്ന് ഞാന്‍ ചോദിച്ചില്ല.
മിഥുന്‍ സാര്‍ എന്ന് അവന്‍ പറയും എന്ന് ഞാന്‍ അറിഞ്ഞിരുന്നു.
അതുകൊണ്ട് അവന്‍ പറഞ്ഞതിന് ഉത്തരമായി ഒന്ന് ചിരിച്ചു കാണിച്ചതേയുള്ളൂ.
“പാര്‍ട്ടി ഒക്കെ നേരത്തെ തീരും ചേച്ചി…”
എന്‍റെ മുഖത്തെ അസന്തുഷ്ടി കണ്ടിട്ടാവണം അവന്‍ പറഞ്ഞു.
“പിന്നേ…!”
ഞാന്‍ പറഞ്ഞു.
“നിങ്ങടെ കമ്പനീടെ പാര്‍ട്ടി അല്ലെ! നേരം വെളുക്കും!”
കാര്‍ മിഥുന്‍ സാറിന്‍റെ അപ്പാര്‍ട്ട്മെന്‍റ്റില്‍ എത്തിയപ്പോള്‍, അവിടെ മുമ്പില്‍ തന്നെ അവന്‍ നില്‍പ്പുണ്ടായിരുന്നു. അപ്പോഴേക്കും മഴ കൂടുതല്‍ കനത്തു.
“നല്ല ടൈമാ..”
മഴ അധികം ദേഹത്ത് വീഴാതെ ഞാന്‍ അകത്തേക്ക് കയറി.
“നമുക്ക് നേരത്തെ നിര്‍ത്താന്‍ നോക്കാടീ…”
എന്‍റെ ഇഷ്ട്ടക്കേട് ശ്രദ്ധിച്ച് ഡെന്നിസ് പറഞ്ഞു.
“ആ ബെസ്റ്റ്!”
ഞാന്‍ പറഞ്ഞു.
