എല്ലാം കേട്ടു നിന്ന പ്രിയ പെട്ടെന്ന് പുറകോട്ട് മറിഞ്ഞു വീണു… ഒരു നിമിഷം ബോധം മറഞ്ഞു പോയത് പോലെയായി. ആരൊക്കെയോ അവളെ ആ കസാലരയിൽ പിടിച്ചിരുത്തി…
പെട്ടെന്ന് ബിജു അവളെ താങ്ങി പിടിച്ചു… തന്റെ മടിയിൽ അവളുടെ തലവച്ചു മുറുകെ പിടിച്ചു. Icu വിന്റെ മുന്നിൽ കാവലിരിക്കുന്ന വേറെ ആരോ കുപ്പിയിലെ തണുത്ത വെള്ളം പ്രിയയുടെ മുഖത്ത് കുടഞ്ഞു.
വലിയ ബഹളമൊന്നുമില്ലാതെ അവളെ താങ്ങിയെടുത്തു ബിജു റൂമിലേക്ക് കൊണ്ടുപോയി.
ബിജു തന്നെ സുരേഷിന്റെ വീട്ടിലും, അറിയാവുന്ന ബന്ധുക്കളെയും, പിന്നെ പ്രിയയോട് ചോദിച്ച് അറിഞ്ഞ് ഫോൺ ചെയ്ത് വിവരമറിയിച്ചു.
പ്രിയയുടെ നില അവശതയോടെ തുടർന്നു.
രാത്രി 11 മണിയോട് കൂടി സുരേഷിന്റെ ബോഡി വഹിച്ചുള്ള ആംബുലൻസ് അവരുടെ സ്വഗൃഹത്തിന്റെ മുറ്റത്ത് വന്നു നിന്നു. വിവരമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയ ബന്ധുക്കളും, വീട്ടിൽ എത്തിയ ബന്ധുക്കളും, കാര്യങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുത്തതോടെ ബിജു എല്ലാം കൊണ്ടും ന്യുട്രൽ ആയി.
ഒരു സുഹൃത്ത്, അഥവാ ബന്ധു എന്ന നിലയ്ക്ക് താൻ ചെയ്യേണ്ട കടമയും, ഉത്തരവാദിതവും താൻ നിറവേറ്റിയതിന്റെ ചാരിഥാർഥ്യം അവനിൽ കണ്ടു.
കാനഡയിലുള്ള ഒരു സഹോദരി വിവരമറിഞ്ഞപ്പോൾ തന്നെ തനിക്ക് പെട്ടെന്ന് വരാനുള്ള ബുദ്ധിമുട്ട് അറിയിച്ചു.
ചടങ്ങിൽ പങ്കു കൊള്ളാൻ, ബിജുവിന്റെ ഭാഗത്തു നിന്ന് സിനിയും, പ്രിയയുടെ ഭാഗത്ത് നിന്ന് അവളുടെ ജേഷ്ടൻ അഭിയും പങ്കെടുത്തു.
പിറ്റേന്ന് കാലത്ത് മരണനന്തര ചടങ്ങുകൾക്ക് തുടക്കമിട്ട് പറമ്പിൽ തെക്കു ഭാഗത്ത് ചിതയൊരുക്കി.
പ്രിയയുടെ ദുഃഖം തന്റെയും ദുഃഖമാണെന്ന് ബിജു മനസ്സാ വഹിച്ചു. എല്ലാം ചടങ്ങുകളും പൂർത്തിയായത്തോടെ ഓരോരുത്തരായി അവിടെനിന്നു വിടപറഞ്ഞിറങ്ങി.
ബിജുവും, സിനിയും ഉച്ചയോടെ വീട്ടിലേക്ക് തിരിച്ചുവെങ്കിലും മനസ്സിലാമനസ്സോടെ, മൂകമായി ബിജു പ്രിയയോട് വിട പറഞ്ഞു..
അഭിക്ക് അവിടെ നിന്നും ഒഴിഞ്ഞു മാറാൻ പറ്റാത്തത് കൊണ്ട് ഒരു ദിവസത്തേക്ക് അവിടെ താമസിച്ചു..
പ്രിയയുടെ അഭാവത്തിൽ അമ്മയുടെ കാര്യങ്ങൾ എല്ലാം ബിജുവിന്റെ മേൽനോട്ടത്തിലായിരുന്നു. വീട്ടിലെ വെപ്പും തീനും കുടിയുമൊക്കെ അവിടെയുള്ള രണ്ട് വയസ്സത്തിമാരുടെ ഇഷ്ടത്തിന് തന്നെ.
നാളുകൾ കടന്ന് പോയി, ഓരോ നാൾ കഴിയും തോറും പ്രിയക്ക് ആ വീട്ടിലെ അന്തരീക്ഷത്തോട് നേരിയ മടുപ്പ് തോന്നി തുടങ്ങി. കാര്യം ഭർത്താവാണ് മരിച്ചതെങ്കിലും താൻ ആ വീട്ടിൽ ഇപ്പോഴും ഒറ്റപ്പെട്ടവളും, അധികപ്പറ്റുമാണ് എന്ന അവസ്ഥയിൽ തന്നെയാണ്.
തന്നെ ചേർത്തു പിടിക്കാനോ, വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനോ ആ വീട്ടിൽ ആരുമില്ല… സുരേട്ടന്റെ പെങ്ങൾ മഞ്ചു… എല്ലാവരും മറ്റുള്ളവരുടെ മുന്നിൽ തകർത്തഭിനയിക്കാൻ മിടുക്കരാണ്.
മഞ്ചുവിന്റെ ഭർത്താവിന് പ്രിയയെ കാണുമ്പോൾ ഒരു നേരിയ ഇളക്കം… ആ നോട്ടവും, ചിരിയും, കോഴിത്തരവും, ഘോഷ്ട്ടി കാണിക്കലുമൊക്കെ ഓരോ ദിവസം പോകും തോറും കൂടി വരുന്നത് പ്രിയ മനസ്സിലാക്കി.
അവിടെയും താൻ ഒറ്റപ്പെടുകയാണെന്നത് മനസ്സിലാക്കിയ പ്രിയ വീട്ടിൽ അമ്മയുടെ അവസ്ഥ കാണിച്ച്, കുഴി മൂടൽ ചടങ്ങിന്റന്ന് തന്നെ വൈകീട്ട് തന്റെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു.
തന്റെ സ്വന്തം വീട്ടിലേക്ക് കയറി പടിവാതിൽക്കൽ എത്തിയപ്പോൾ തന്റെ ബിജുവിനെ കണ്ട പ്രിയ ഓടി വന്ന് കെട്ടിപിടിച്ചു.
രണ്ടു കിഴവികളും അവിടെയെങ്ങും ഇല്ലായിരുന്നത് കൊണ്ട് ആ ഒരു സീൻ സിനിമാ സ്റ്റൈലിൽ തന്നെ തുടങ്ങി…
തന്നെ കുറെ ദിവസത്തിനു ശേഷം കാണുന്ന പ്രിയ ഓടി വന്ന് തന്റെ നെഞ്ചോട് ചേർന്ന് നിന്ന് ആലിംഗനം ചെയ്തപ്പോൾ, ഉള്ളൂ കൊണ്ട് സന്തോഷശ്രുക്കൾ പൊഴിച്ചത് ബിജുവാണ്. അതോടൊപ്പം ഒരു ലോങ്ങ് ലിപ് ലോക്ക് കിസ്സിങ് കൊണ്ട് ആ സീൻ ഒടുങ്ങുകയും ചെയ്തു.
ഒന്ന് കാണാതെ, മിണ്ടാതെ ഫോണിൽ പോലും സംസാരിക്കാതെ കടന്നു പോയ ആ കുറച്ചു ദിനങ്ങൾ തനിക്ക് ഒരു വർഷം പോലെയാണ് കടന്നു പോയത്.
അടുത്തത് അമ്മയുടെ മുറിയിൽ കണ്ട കാഴ്ചയിൽ അവൾ ഒരൽപ്പം കൂടി സന്തോഷിച്ചു…
