പ്രിയപെട്ടവൾ 12

 

“നീ… നീയെനിക്ക് അത്രയും പ്രിയപെട്ടവൻ ആണെടാ, കൊച്ചൂ… ഒരുപക്ഷെ അഭിയെ കാണുന്നതിന് മുന്നേ നിന്നെ ഞാൻ കണ്ടിരുന്നെങ്കിൽ എന്ന് ഒത്തിരി തവണ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്…”

 

സിനിയുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളിൽ നോക്കിയെ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു… അവളുടെ ചെറിയ വട്ടമുഖം അവന്റെ കൈകളിൽ കോരി എടുത്ത് കണ്ണുനീർ തുള്ളികൾ അവൻ വിരലുകളാൽ ഒപ്പിയെടുത്തു.

 

“എന്റെ ജീവിതം എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട ഭാഗ്യമാണെടാ ചെക്കാ നീ… നിന്നെ… നിന്നെയെനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്…”

 

അവളുടെ വാക്കുകൾക്ക് കാതോർത്തു കൊണ്ട് അഫ്സലിന്റെ മിഴികൾ കണ്ണുനീർ പൊടിച്ചു.

 

“എന്നും നിന്റെയൊപ്പം ഞാനുണ്ടാവും… എന്ത് ആവശ്യം വന്നാലും വിളിക്കണം… കൂടെ തന്നെയുണ്ടാവും… പക്ഷെ…”

 

അവളൊന്ന് പറഞ്ഞു നിർത്തി അവനെ നോക്കി. വലതു കരം അവന്റെ ഇടതു നെഞ്ചിലെ മിടിക്കുന്ന ഹൃദയത്തിന് മേലെ വച്ചു. അവന്റെ ഹൃദയത്തിന്റെ മിടിപ്പ് തൊട്ടറിഞ്ഞുകൊണ്ട് അവൾ അവനോട് ചേർന്ന് നിന്നു.

 

“പക്ഷെ… അത് നിന്റെ പെണ്ണിനെ വേദനിപ്പിച്ചു കൊണ്ടാവരുത്… അവൾക്കിഷ്ടമില്ലെങ്കിൽ നീയെന്നോട് സംസാരിക്കരുത്… എന്നോട് ചങ്ങാത്തം കൂടരുത്… അവൾ അറിയാതെ പോലും എന്നോട് കൂട്ട്കൂടരുത്…”

 

അവളുടെ വാക്കുകൾ കേട്ട് മൗനം പാലിച്ചിരിക്കുന്ന അഫ്സലിന്റെ നെഞ്ചിൽ അവൾ പതിയെ ഇടിച്ചു…

 

“കേട്ടോടാ ചെക്കാ… ഞാൻ പറഞ്ഞത് മനസ്സിലായോ നിനക്ക്”

 

“മ്മ്മ്…”

 

ബെഡിലേക്ക് ഇട്ടിരുന്ന ബാഗ് തുറന്ന് അവളൊരു മോതിരം കയ്യിലെടുത്തു.

 

“കൈ നീട്ട് ചെക്കാ”

 

അഫ്സൽ പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് നേരെ അവന്റെ മോതിരവിരൽ നീട്ടി… പക്ഷെ അവളാ കയ്യിൽ പിടിച്ചു അവന്റെ അകം കയ്യിൽ ആ മോതിരം വച്ചു.

 

“ഇത് നിനക്കല്ലട പൊട്ടാ… നിന്റെ പെണ്ണിനുള്ള ഗിഫ്റ്റാ… അധികം ഒന്നും എന്നെകൊണ്ട് പറ്റിയില്ലെടാ… നിനക്കറിയാവുന്നതല്ലേ എന്റെ കാര്യം…”

 

പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അഫ്സലിന്റെ വിരലുകൾ അവളുടെ ചുണ്ടുകളിൽ പതിഞ്ഞു. അവൾ നൽകിയ മോതിരം അവൻ മുറുകെ പിടിച്ച് അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു.

 

“എനിക്ക് കിട്ടിയതിലും ഇനി കിട്ടാൻ പോകുന്നതിലും ഏറ്റവും വിലപ്പെട്ട സമ്മാനം ഇതാണ്. ഇത് ഞാൻ അവളെ അണിയിക്കും… അവളോട് ഞാൻ പറയും, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ തന്നതാണ് ഇതെന്ന്…”

 

“ഞാൻ പോകുവാടാ… ഇനിയും ലേറ്റ് ആയാൽ മനോജേട്ടന് ഇന്നത്തേക്ക് അത് മതിയാവും…”

 

അവനെ വിട്ടുമാറി പോകാനായി തിരിഞ്ഞ സിനിയുടെ കയ്യിൽ പിടിച്ചുകൊണ്ടു അഫ്സൽ അവളെ അവന്റെ ദേഹത്തേക്ക് വലിച്ചു… മാറിടങ്ങൾ അവന്റെ നെഞ്ചിൽ അമർന്ന് അവൾ അവനിലേക്ക് ചേർന്ന് നിന്നു…

 

“വേണ്ടടാ ചെക്കാ… നിന്റെ ഷർട്ട് ചുളിയും”

 

അവനെ പിന്തിരിപ്പിക്കാൻ അവളത് പറഞ്ഞെങ്കിലും അവനെയൊന്ന് വാരിപ്പുണർന്ന് നിൽക്കാൻ അവളും അതിയായി ആഗ്രഹിച്ചിരുന്നു.

 

അഫ്സലിന്റെ കൈകൾ സിനിയുടെ പിറകിൽ അമർന്നു… അവനിലേക്ക് പറ്റിച്ചേർന്നു നിൽക്കുന്ന സിനിയുടെ കൈകളും അവന്റെ പിറകിൽ അമർന്നിരുന്നു…

 

അവളുടെ നെറുകയിൽ നെറ്റിമുട്ടിച്ചുകൊണ്ട് അധരങ്ങളിലേക്ക് അവന്റെ നനുത്ത ചുണ്ടുകൾ മുട്ടുമ്പോൾ അവളിലൂടെ ഒരു വിറയൽ കടന്നു പോയത് അവനറിഞ്ഞു. ചുണ്ടുകൾ തമ്മിൽ ഇണചേരുമ്പോൾ ഇരുവരുടെയും കരങ്ങൾ ഒരിക്കലും ഒന്നിനുവേണ്ടിയും പ്രിയതമനെ വിട്ടുകൊടുക്കില്ലെന്ന വാശിപോലെ പരസപരം വരിഞ്ഞുമുറുക്കിയിരുന്നു.

 

സിനിയുടെയും അഫ്സലിന്റെയും നാവുകൾ ഇതുവരെയുള്ള പരിഭവങ്ങൾ പറഞ്ഞു തീർക്കും പോലെ കെട്ടിപിണഞ്ഞു ഒന്നായിത്തീർന്നു. പരസപരം ഉമിനീർ കൈമാറിക്കൊണ്ട് സിനിയും അഫ്സലും അവരുടേതായ മറ്റൊരു ലോകത്തേക്ക് പറന്നുയർന്നു.

 

സിനിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു കവിളികൂടെ അവന്റെ ചുണ്ടുകളിലേക്ക് ഒഴുകിയിറങ്ങി. പത്ത് മിനുട്ടോളം ശ്വാസം വിട്ടും എടുത്തും അവർ ചുണ്ടുകൾ പരസപരം കോർത്തു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *