“ശരിക്കും. അനീ നീ കാര്യം ആയിട്ടാണോ ഈ പറയുന്നത്. “
“അതെ. നിങ്ങള്‍ക്ക് വിശ്വാസം ആയില്ല അല്ലേ. ഇങ്ങനെ മലര്‍ന്നു കിടന്നു ആ ചിത്രത്തിലേക്ക് നോക്കൂ എന്തെങ്കിലും കാണുന്നുണ്ടോ? “
അവര്‍ എന്‍റെ മേലെ കിടന്നു ഞാന്‍ വിരല്‍ ചൂണ്ടിയ ചിത്രത്തിലേക്ക് നോക്കി.
“എന്റീശ്വരാ.. ഞാന്‍ ഇതെന്താ നേരത്തെ കാണാണ്ടിരുന്നെ? “
“എന്താ കണ്ടേ? “
“136 എന്നാ നമ്പരും ഒരു വലിയ ഡയമണ്ടും. “
“ഡയമണ്ടോ എവിടെ? “
അവര്‍ വിരല്‍ ചലിപ്പിച്ച ഭാഗത്തേക്ക് ഞാന്‍ നോക്കി. ശരിയാണ്. അവിടെ ഒരു ഡയമണ്ടും അതിനുള്ളില്‍ ആയി 136 എന്ന നമ്പരും.
“ഇപ്പോള്‍ പിടി കിട്ടിയോ? 136 ഡയമണ്ട്കള്‍ ഉണ്ട്. “
“ഏയ് അത്രയൊന്നും കാണില്ല. ഞാന്‍ അന്ന് കണ്ട സഞ്ചിയില്‍ അത്രയൊന്നും ഇല്ലായിരുന്നു. ഏറിയാല്‍ ഒരു അമ്പത്. അതിനു താഴെയേ കാണുള്ളൂ എന്നാ എനിക്ക് തോന്നുന്നേ. “
“ഹ്മം.എന്തായാലും നമുക്ക് അത് എടുക്കണ്ടേ. “
“വേണം. പക്ഷെ അതെവിടെ ആണെന്ന് മേനോന്‍ അങ്കിളിനല്ലേ അറിയൂ. “
“മേഡം അന്ന് മേഡത്തിനെ അവിടെ ആക്കിയിട്ടു മേനോന്‍ അങ്കിള്‍ എങ്ങോട്ടാണ് പോയതെന്ന് അറിയാമോ? “
“ഇല്ല. “
“ഹ്മം.. അദേഹം ആക്സിടന്റ്റ് ആയി കിടന്ന സ്ഥലം എവിടെയാണെന്ന് അറിയാമോ? “
“ഞാന്‍ ഒന്ന് ഓര്‍ത്തു നോക്കട്ടെ ഹ്മം.. കിട്ടി ലിങ്കിംഗ് റോഡ്“
“ലിങ്കിംഗ് റോഡ്. അത് എങ്ങോട്ടാണ് പോകുന്നത്? “
“അത് ബാന്ദ്രയും സാന്താ ക്രൂസും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ആണ്. “
“മേഡം ഈ പറയുന്ന ബാന്ദ്രയിലോ സാന്താ ക്രൂസിലോ അതിനു പരിസരത്ത് എവിടെയെങ്കിലും ആണോ അങ്കിള്‍ താമസിച്ചിരുന്നത്. “
“അറിയില്ല. നേരത്തെ താമസിച്ചിരുന്നത് ഇവിടെ അടുത്ത് തന്നെ ആയിരുന്നു. “
“ഹം.. അപ്പോള്‍ അങ്കിള്‍ എങ്ങോട്ടായിരിക്കും പോയത്? “
“ഒരു പക്ഷെ അങ്കിള്‍ അവരില്‍ നിന്നും രക്ഷപ്പെട്ട് ഓടിയതായിക്കൂടെ. ഓടിയോടി അവിടെയെത്തിയതാകും. “
“പക്ഷെ മേഡം, അങ്ങനെയാണെങ്കിലും എന്തോ ഒരു കാര്യം മിസ് ആയ പോലെ തോന്നുന്നു. മേഡം അവിടെ നിന്നും രക്ഷപ്പെട്ടു ഓടിയത് എങ്ങോട്ടേക്കാ? “
“ഇവിടേക്ക്. “
“ഇവിടെ എന്ന് പറയുമ്പോള്‍? “
“എന്‍റെ വീട്. “
“അതെന്തു കൊണ്ടാ? “
“എനിക്ക് ഏറ്റവും സെയ്ഫ് ആണെന്ന് തോന്നിയ സ്ഥലം എന്‍റെ വീടാണ്. “
“ഹ്മം.. അപ്പോള്‍ സ്വാഭാവികമായിട്ടും അങ്കിളും അത് തന്നെ അല്ലേ ചെയ്തിരിക്കുക. “
“ശരിയാണല്ലോ. അപ്പോള്‍ മിക്കവാറും അദ്ദേഹം വീട്ടിലേക്ക് ആയിരിക്കും പോയിട്ടുള്ളത്. അങ്ങനെയാണെങ്കില്‍.. “
“മേഡം. പക്ഷെ അതിലും എന്തോ ഒരു അപാകത. നമുക്ക് ആദ്യം ശില്പയെ വിളിച്ചു അത് കണ്‍ഫേം ചെയ്യാം. “
ഞാന്‍ ഫോണ്‍ തപ്പി. അയ്യോ ഫോണ്‍. “മേഡം ഞാന്‍ മറന്നു. “
“അത് സാരം ഇല്ല. ഞാന്‍ ബാബയെ വിളിക്കാം. അവര്‍ ബാബയെ വിളിച്ചു ശില്പയെ കണക്റ്റ് ചെയാന്‍ പറഞ്ഞു. “ എന്നിട്ട് എന്‍റെ കയ്യില്‍ ഫോണ്‍ തന്നു.
ഞാന്‍ ശില്പയോടു വിവരങ്ങള്‍ തിരക്കി. അവളുടെ അമ്മയോടും.
“മേഡം. അന്ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അങ്കിളിനെ പിന്നെ കാണുന്നത് ഹോസ്പിറ്റലില്‍ വച്ചു ആണെന്ന് അവര്‍ പറയുന്നു. “
“അനീ അപ്പോള്‍? “
“മേഡം. അങ്കിള്‍ അന്ന് വീട്ടില്‍ പോയിട്ടില്ല. പക്ഷെ അദേഹം തനിക്കു സെയ്ഫ് ആണെന്ന് തോന്നിയ ഒരിടത്ത് അത് ഒളിപ്പിച്ചിട്ടുണ്ട്. “
“അതെന്താ ഇത്ര ഉറപ്പു. “
ഞാന്‍ അന്ന് ശില്പയുടെ അച്ഛനുമായി നടത്തിയ ചോദ്യോത്തരത്തെ പറ്റി പറഞ്ഞു.
“റായി ലക്ഷ്മി ഹോസ്പിടല്‍. “ അവര്‍ ഉരുവിട്ടു.
“എന്താ മേഡം? “
“അനീ.. ഞങ്ങളുടെ ഹോസ്പിടലിന്‍റെ പേര് ലക്ഷ്മി റായി ഹോസ്പിറ്റല്‍ എന്നാ. പക്ഷെ പഴയ ക്ലിനിക്കിന്‍റെ പേര് റായി ലക്ഷ്മി ഹോസ്പിടല്‍ എന്നാ “
“ആണോ. അത് ശരിക്കും എവിടെയാ? “
“ബാന്ദ്രയില്‍. “
“ഹാ. പിന്നാണോ മേഡം നമ്മള്‍ ഇത്രയും ആലോചിക്കുന്നേ. അങ്കിളിനു ആ നിധി ഒളിപ്പിക്കാന്‍ ഏറ്റവും സെയ്ഫ് ആയി തോന്നിയത് ആ പഴയ ഹോസ്പിടല്‍ ആയിരിക്കും. “
