“എന്‍റെ ലക്ഷ്മീ. ഞാന്‍ വെറുതെ ചോദിച്ചതല്ലേ.”
“എന്നാലും അനീ. “
“ഒന്നും ഇല്ല. എന്‍റെ ഈ ഡയമണ്ട് സുന്ദരി എന്നെ ഒന്ന് വിരട്ടാനല്ലേ പറഞ്ഞുള്ളൂ. ഇടിച്ചു പൊടിച്ചത് ആ acp അല്ലേ?”
അവര്‍ ഒന്നും മിണ്ടാതെ നിറ കണ്ണുകളോടെ എന്നെ നോക്കിയിരുന്നു.
“അതേ എനിക്ക് അവരോടു നല്ല ദേഷ്യം ഉണ്ട്. എനിക്കിട്ടു പണിഞ്ഞതിനു അവര്‍ക്ക് നല്ലൊരു പണി തിരിച്ചു കൊടുക്കണ്ടേ?”
“അനി. നീ എന്താ ഉദേശിക്കുന്നെ?”
“അങ്ങനെ പ്രത്യേകിച്ചു ഉദ്ദേശ്യം ഒന്നും ഇല്ല. എന്‍റെ ഓര്‍മ്മകള്‍ ശരിയാണെങ്കില്‍ അവര്‍ എന്നെ പട്ടിയെ തല്ലിക്കൊന്നു കെട്ടി തൂക്കുന്നത് പോലെ കെട്ടിത്തുക്കിയിട്ടിരിക്കണം. അത് പോലെ അവരെയും എനിക്ക് കെട്ടി തൂക്കണം.”
“അനീ. അത് വേണോ? അവള്‍ ഇവിടുത്തെ acp അല്ലേ?”
“ലക്ഷ്മി എനിക്കൊപ്പം നില്‍ക്കുമോ? എങ്കില്‍ ആര്‍ക്കും ഒരു കുഴപ്പവും വരാതെ ഞാന്‍ അവരെ കൈകാര്യം ചെയ്യാം.”
“എന്‍റെ അനീ. നിനക്ക് വേണ്ടി എന്ത് വേണേലും ഞാന്‍ ചെയ്യാം. പക്ഷെ ഇത് എനിക്ക് വല്ലാതെ പേടിയാവുന്നു.”
“ലക്ഷ്മി ആദ്യം വണ്ടിയെടുക്ക്. നമുക്ക് വീട്ടില്‍ പോയിട്ട് വിശദമായി അതെ പറ്റി ആലോചിക്കാം.”
സത്യം പറഞ്ഞാല്‍ എനിക്ക് acp യെ അടിച്ചു ഇഞ്ച പരുവം ആക്കണം എന്നൊന്നും ഇല്ലായിരുന്നു. പക്ഷെ എന്‍റെ ബോധം കെടുത്തി അവര്‍ കാട്ടിക്കൂട്ടിയതിനു ചെറിയൊരു പണി, അത്രെയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
ബംഗ്ലാവിലെത്തിയിട്ടു ലക്ഷ്മി എന്നെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
“ലക്ഷ്മീ. ആദ്യം സൊണാലി മേഡത്തെ വിളിച്ചിട്ട് ഇങ്ങോട്ട് വരാന്‍ പറയ്.”
“എന്തിനാ അനീ? ഈ രാത്രിയില്‍?”
“എനിക്ക് നിങ്ങളെ രണ്ടിനെയും കൂടി തുണിയുരിഞ്ഞു നിധി തപ്പാന്‍. എന്‍റെ പൊന്നു ഡോക്റ്ററെ. ഇത് അതിനൊന്നും അല്ല. നമ്മുടെ ഇന്നത്തെ കലാ പരിപാടിക്ക് മേഡം കൂടി വേണം.”
ലക്ഷ്മി മേഡത്തെ വിളിച്ചു പറഞ്ഞു.
“അവള്‍ ഒരു മണിക്കൂറിനുള്ളില്‍ വരാം എന്ന് പറഞ്ഞു.”
“ഹം. ഇനി ആ acp യെ വിളിച്ചിട്ട് ഇന്ന് ഡിന്നര്‍ ഇവിടെ ആണ് എന്ന് പറ. “
ലക്ഷ്മി സംശയത്തോടെ എന്നെ നോക്കി. എന്നിട്ട് acp യെ വിളിച്ചു കാര്യം പറഞ്ഞു. ഭാഗ്യത്തിന് അവരും ഉടനെ വരാം എന്ന് പറഞ്ഞു.
ലക്ഷ്മി ഏതോ ഹോട്ടലില്‍ വിളിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.
ഞാന്‍ എന്‍റെ പദ്ധതികള്‍ ലക്ഷ്മിയോട് പറഞ്ഞു. ആദ്യം acp യെ ബോധം കെടുത്തണം. ബോധം വരുമ്പോള്‍ അവര്‍ എന്നെ കെട്ടിയിട്ട പോലെ അന്തരീക്ഷത്തില്‍ തൂങ്ങിയാടണം. അത് കഴിഞ്ഞു ഞാന്‍ അവരുടെ ശരീരത്തില്‍ തലങ്ങും വിലങ്ങും പ്രഹരിക്കും എന്‍റെ കലി തീരുന്നത് വരെ.
“അനീ. അത് വേണോ? അവള്‍ പിന്നെ ഞങ്ങളെ വച്ചേക്കില്ല.”
“ഏയ്. അതൊന്നും ഇല്ല. ലക്ഷ്മിക്ക് അവരെ ബോധം കെടുത്താന്‍ പറ്റുമോ?”
“അതൊക്കെ ഞാന്‍ ചെയ്തോളാം. ഒന്നുമില്ലെങ്കിലും വിദേശത്ത് പോയി കുറെ ഡിഗ്രി എടുത്ത ഒരു ഡോക്ടര്‍ അല്ലേ ഞാന്‍.”
“ഹം. അപ്പോള്‍ ബാക്കിയൊക്കെ അത് കഴിഞ്ഞിട്ട്.”
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഭക്ഷണം വന്നു. പിറകെ സൊണാലി മേടവും. ഇതിനിടയില്‍ ലക്ഷ്മി ജോലിക്കാരെയെല്ലാം തന്ത്രപരമായി വീട്ടില്‍ നിന്നും ഒഴിവാക്കിയിരുന്നു. മേഡത്തോട് പദ്ധതികള്‍ ഒക്കെ വിവരിച്ചു. ആദ്യം കുറെ എതിര്‍ക്കുകയും ഭയക്കുകയും ചെയ്തെങ്കിലും പിന്നെ അവര്‍ വഴങ്ങി. ഇതിനിടയില്‍ ലക്ഷ്മി അറിയാതെ ഡയമണ്ടിനെ പറ്റി പറഞ്ഞു. പിന്നെ അത് മേഡത്തിനെയും കാണിച്ചു കൊടുക്കേണ്ടി വന്നു. എന്ത് കൊണ്ടോ എനിക്ക് അത് അത്ര ഇഷ്ടമായി തോന്നിയില്ല. അത്രയും വില പിടിപ്പുള്ള ഡയമണ്ടുകള്‍ കണ്ടപ്പോള്‍ മേഡാം സ്വയം മറന്നു കുറെ നേരം നിന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ acp വന്നു. അവര്‍ മൂന്നു പേരും കൂടി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഞാന്‍ ഒളിച്ചു നിന്നു. കാരണം ഞാന്‍ അവിടെ ഉണ്ടെന്നു acp അറിഞ്ഞാല്‍ ഞങ്ങളുടെ പദ്ധതിയെല്ലാം പൊളിയില്ലേ. മുകളിലെ മുറി acp യെ പൊരിച്ചെടുക്കാനായി ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. ആ മുറിയില്‍ മറഞ്ഞിരിക്കുംപോഴാണ് ആ വാഹനം എന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഒരു പഴയ കാര്‍ ബംഗ്ലാവിന്‍റെ മതിലിനരികില്‍ പാര്‍ക്ക് ചെയ്യുന്നു. അതില്‍ നിന്നും ഒരാള്‍ പതുക്കെ പുറത്തിറങ്ങി ചുറ്റും നോക്കിയിട്ട് മതില്‍ ചാടി കടന്നു. കാറിനുള്ളില്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. ഞാന്‍ അപകടം മണത്തു. ഡയമണ്ടുകള്‍ ഇവിടെ ഉണ്ടെന്നു ശത്രുക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഏതു നിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാം. പക്ഷെ എന്നെ കുഴക്കിയത് അതല്ല, ഞങ്ങള്‍ ഡയമണ്ട് എടുത്ത കാര്യം അവര്‍ എങ്ങനെ അറിഞ്ഞു? എടുത്ത സമയത്ത് ആരും ഞങ്ങളെ ഫോളോ ചെയ്തിരുന്നില്ല എന്ന് ഞാന്‍ ഉറപ്പു വരുത്തിയതാണ്. പിന്നെ ബാബയുടെ അടുത്ത് വച്ചാണ് മറ്റുള്ളവര്‍ അത് കാണുന്നത് തന്നെ. അവരാരും അങ്ങനെ ശത്രുക്കളുടെ അടുത്ത്? എന്‍റെ മനസ്സിലൂടെ അവരുടെയൊക്കെ മുഖം മിന്നി മറഞ്ഞു. ബാബയുടെ മുഖം എന്നില്‍ സംശയം ഉളവാക്കിയെങ്കിലും ആ സാധ്യത തള്ളിക്കളഞ്ഞു. പിന്നെ ഡയമണ്ടിനെ പറ്റി അറിവുള്ളത് ആര്‍ക്കു?
