ഈശ്വരാ? സൊണാലി മേഡം. ആ ഡയമണ്ടുകളെ അവര്‍ വല്ലാത്ത ഭാവത്തോടെ നോക്കുന്നത് ഞാന്‍ കണ്ടതാണ്. അപ്പോള്‍ ?
എന്‍റെ മനസ്സിലൂടെ പല സംശയങ്ങളും കടന്നു പോയി. മേഡത്തെ ബാബയുടെ അടുക്കല്‍ വച്ച് കണ്ടത് മുതല്‍ ഉള്ള കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ ഓടിക്കളിച്ചു. അവര്‍ ആണ് എന്‍റെ അപകടവും മുംബൈ ജീവിതവും പറഞ്ഞത്. അവര്‍ ആണ് അച്ഛനെയും അമ്മയെയും എനിക്ക് പരിചയപ്പെടുത്തിയത്. ഹീരയെയും ബാക്കിയുള്ളവരേയും എന്നിലേക്ക് ചേര്‍ത്ത കണ്ണിയും അവര്‍ ആണ്. ഈശ്വരാ. എല്ലാം ഒരു കള്ള കഥ ആയിരുന്നോ. എന്‍റെ ഓര്‍മ്മകളെ അവര്‍ സമര്‍ഥമായി വളച്ചോടിക്കുകയായിരുന്നോ?
എന്‍റെ സംശയങ്ങള്‍ കാട് കയറുമ്പോഴേക്കും അയാള്‍ ബംഗ്ലാവിനു അരികിലേക്ക് എത്തിയിരുന്നു. ഇനി താമസിച്ചു കൂടാ. ലക്ഷ്മിയെ രക്ഷിക്കണം. ഞാന്‍ വാതില്‍ തുറക്കാന്‍ ആഞ്ഞതും അത് പെട്ടെന്ന് ആരോ തുറന്നു.
[ഇവിടെ ഇപ്പോള്‍ മത്സരങ്ങളുടെ പ്രളയം ആണല്ലോ. അപ്പോള്‍ പിന്നെ അനികുട്ടനായിട്ടു കുറയ്ക്കുന്നില്ല. അടുത്ത രണ്ടു പാര്‍ട്ട് കൊണ്ട് കഥ അവസാനിക്കും. ഈ കഥയുടെ ക്ലൈമാക്സ് പ്രവചിക്കുന്നവര്‍ക്ക് ഒരുഗ്രന്‍ സമ്മാനം.
ഈ കഥ എങ്ങനെ അവസാനിക്കും എന്ന് പറയണം. അനിയുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? ഏതു പെണ്ണ് അവന്റെ ജീവിതത്തില്‍ കൂടെയുണ്ടാകും? അനിയുടെ ഓര്‍മ്മകള്‍ തിരിച്ചു കിട്ടുമോ? വില്ലനെ അനി എങ്ങനെ തളയ്ക്കും? അങ്ങനെ എന്തും ആകാം. നിങ്ങള്ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഒന്ന് അവതരിപ്പിച്ചു നോക്കുക.
അവസാനം അനിക്കുട്ടന്റെ യഥാര്‍ത്ഥ ക്ലൈമാക്സ് വായിച്ചു വിലയിരുത്തുക. സമ്മാനം തീര്‍ച്ചയായും ഉണ്ട്. അത് എന്ത് എങ്ങനെ എന്ന് അവസാന എപിസോടില്‍.]
(ഈ കഥ തുടക്കം മുതല്‍ വായിക്കുന്ന ഒരാള്‍ ആണെങ്കില്‍ നല്ലവണ്ണം ആലോചിച്ചു മാത്രം ഉത്തരം ഇടുക. കാരണം ഞാന്‍ എവിടെ എങ്ങനെ ട്വിസ്റ്റ് കൊണ്ട് വരുമെന്ന് എനിക്ക് മാത്രമേ അറിയുള്ളു. ഹി..ഹി..)
