മഞ്ജുവിന് മാത്രം സ്വന്തം – 6അടിപൊളി  

ദേ നോക്ക് നൂറു ആയുസാ…. നിൻ്റെ ചേച്ചീ വിളിക്കുന്നു….”””””

ഹലോ രേണു…..””””” നിങൾ പുറപെട്ടോ മനുഷ്യാ….. എനിക്ക് ഇവിടെ വല്ലാതെ പേടിയാകുന്നു….. അവൻ അന്ന് ചെയ്തത് പോലെ വല്ല അവിവേകം കാണിച്ചാൽ….””””””” ചേച്ചി വിറച്ച് കൊണ്ടാണ് പറയുന്നത്…

എൻ്റെ രേണു…നീ ഒന്ന് അടങ്ങൂ….. അവൻ ഒന്നും പറ്റില്ല “””””…

അത് എന്താ…നിങ്ങൾക്ക് ഇത്ര ഉറപ്പ്….. എനിക്ക് കൈ കാലുകൾ വിറക്കാൻ തുടങ്ങി…””””””

എടീ പോത്തെ…. അവൻ എൻ്റെ കൂടെ ഉണ്ട്… ഞാൻ അവന് ഫോൺ കൊടുക്കാം…..””””””” ഇന്നാ സംസാരിച്ചോ ….. അളിയൻ എനിക് ഫോൺ നീട്ടി….

ഹലോ…..”””””

എടാ പട്ടി തെണ്ടി……ചൂലെ…. നീ എന്നെ കൊല്ലാ കൊല ചെയ്തല്ലോ ഡാ മഹാപാപി….. നീ ഫോൺ പോലും എടുക്കാതെ എങ്ങോട്ടാ പോയത്……നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ഇവിടെ ഇഞ്ചിഞ്ചായി മരിക്കും…… നീ പോകുന്നതിനു മുന്നെ എന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ…”””””” അവളുടെ പരിഭവവും പരാതിയും എല്ലാം ഒരുമിച്ച് പറഞ്ഞു

ഞാൻ എന്തിന് നിന്നെ വിളിക്കണം….. എൻ്റെ ലക്ഷ്യം എന്താണെന്ന് അറിഞ്ഞിട്ടും അതിന് മറ്റുള്ളവർ എടുത്ത തീരുമാനത്തിൽ നീയും കൂട്ടുനിനില്ലെ……….. എന്നെ ഒന്ന് അറിയിക്കാൻ നീ നോക്കുക പോലും ചെയ്തില്ല….”””””””

എടാ……അത് എൻ്റെ തെറ്റാണ്…. ഞാൻ സമ്മദിക്കുന്നു….. നിൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഞാൻ ആ കാര്യം നിന്നെ എങ്ങെനെ അറിയിക്കുമെന്ന് എനിക്ക് പേടിയായിരുന്നു…….. നിന്നെ മെല്ലെ കാര്യങ്ങളൾ പറഞ്ഞു മനസിലാക്കാൻ ഞ്ഞാൻ തീരുമാനിച്ചതാണ്….. പക്ഷെ അതിന് മുമ്പേ നീ എങ്ങനെയോ അതൊക്കെ മനസ്സിലാക്കി……. അത് മാത്രമല്ല എനിക്ക് നിന്നെ പേടിയായിരുന്നു….. മഞ്ചുവാണ് നിൻ്റെ പോക്കിന് തടസ്സം എന്ന് അറിഞ്ഞാൽ നീ അവളെ എന്തെങ്കിലും ചെയ്യുമോ എന്ന പേടി….””””””””

എനിക്കിനി ഒന്നും കേൾക്കണ്ട…… ഞാൻ ഇനി അങ്ങോട്ടെകില്ല……”””””””” ഞാൻ ഫോൺ കട്ട് ചെയ്തു… വാ നമുക്ക് പോകാം “”””””… അളിയനെ കൂട്ടി ഞാൻ പുറത്ത് കടന്നു…… ശേഷം അളിയൻ താമസിക്കുന്ന വാടക വീട്ടിൽ ഞങൾ എത്തി….. യാത്രാ ക്ഷീണം കാരണം ഞാൻ നേരെ കട്ടിലിൽ വീണു……. കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം

ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു

മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ വക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേ ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേ ശ്രീ വെങ്കടേശ ദയിതേ തവ സുപ്രഭാതം

അടുത്തുള്ള ക്ഷേത്രത്തിൽ നിന്നും പള്ളിയുണർത്തൽ കേട്ടാണ് ഞാൻ ഉണർന്നത്…. പതിവില്ലാതെ ഞാൻ 6മണിക്ക് തന്നെ എഴുന്നെട്ടു…… ഇന്നലെ ഇട്ട അതെ ഡ്രസ്സിൽ തന്നെയാണ് ഞാൻ കിടന്നത്…. .. അളിയനെ നോക്കുമ്പോൾ പാവം നിലത്ത് തുണി പിരിച്ച് ചുരുണ്ടു കൂടി കിടക്കുന്നു….. ഞാൻ പുതപ്പ് എടുത്ത് പുള്ളിയെ പുതപ്പിച്ചു….

രാവിലെ തലസ്ഥാനം വളരെ ശാന്തനും മുർത്തിവനുമാണ് …. പക്ഷികളുടെ കരച്ചിലും…. പത്രം കൊണ്ട് പോകുന്ന ചെറുക്കൻ്റെ സൈക്കിളിൻ്റെ ബെല്ലടി ശബ്ദവും എന്നേ വല്ലാതെ ആകർഷിച്ചു…. ആദ്യമായി പുലരി കണ്ടത് കൊണ്ടാവാം…… രാവിലത്തെ എൻ്റെ കലാപരിപാടികൾക്ക് ശേഷം ഞാൻ ആദ്യമായി എൻ്റെ കയ്പുണ്യം പരീക്ഷിക്കുവാൻ.. അടുക്കളയിൽ ഒരു അംഗത്തിന് മുതിർന്നു….. യുദ്ധ തന്ത്രങ്ങൾ മേനയാൻ ഞാൻ യൂട്യൂബിൻ്റെ സഹായം തേടി……മൂർച്ചയുള്ള കത്തികൊണ്ട് ഞാൻ സവാളയെ തുണ്ടം തുണ്ടം മാക്കി വെട്ടി കളഞ്ഞു….. കൊന്തുമായി വന്ന മുളകിൻ്റെ കൊന്ത് ഓടിച്ചു കലഞ്ഞു…അതിനെ നേർ പകുതിയായി കീറി മുറിച്ചു….. ഇത് കണ്ട് ഭയ്ന്ന തകാളിയെ പിടിച്ച് നീളത്തിലും വീതിയിലും കീറി….. .. യുദ്ധത്തിൽ ചിതറി കിടക്കുന്ന കടുകിനെ ഞാൻ എണ്ണയിൽ വറുത്ത് കൂടെ ദാസന്മാരായ കറിവേപ്പില ആവശ്യത്തിന് ഉപ്പും ഞാൻ ചേർത്ത്…. അവരെ ഒക്കെ മൂടുവാൻ ഞാൻ റവ എടുത്തു…. തീ കൂട്ടി ഞാൻ എല്ലാവരേയും നന്നായി ഇളക്കി കുറച് കാരറ്റും അവരുടെ അണ്ണാക്കിൽ ഇട്ടു….. എൻ്റെ പക തീർന്നില്ല…. വെള്ളം ഒഴിച്ച് ബാകിയിരുന്ന എല്ലാറ്റിനെയും മുക്കി കൊന്നു…… മറ്റൊരു അടുപ്പിൽ ചട്ടി വെച്ചു അതിൽ നേരത്തെ അരിഞ്ഞ സവാള തക്കാളി മുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വയറ്റി…. മുളക് പൊടി മല്ലി്പൊടി … ഫിഷ് മസാല എന്നീ ചേരുവകൾ നല്ലതുപോലെ ഇട്ടു അവന്മാരെ ഞാൻ പീഡിപ്പിച്ചു ….. ഉലുവയും വെള്ളവും ചേർത്ത് ചൂടാക്കിയ ശേഷം രാജാവായ മീനിനെ ഞാൻ അതിൽ ഇട്ടു വേവിപ്പിച്ചു……. അങ്ങനെ ഞാൻ ഉപ്പുമാവും മീൻ കറിയും ഉണ്ടാക്കി….. ഇതിനെ പരീക്ഷിക്കുവാൻ ഞാൻ അളിയനെ ഇരയാക്കി…. പുള്ളി ഒന്നും പറയാതെ മുഴുവൻ കഴിച്ചു…… ഞാൻ അൽഭുത പെട്ട് അത് ഒന്ന് രുചിച്ച് നോക്കി എൻ്റെ മോനെ ഒന്നും പറയാനില്ല വായിൽ വെക്കാൻ കൊള്ളതില്ല….. . ഞാൻ മുഖം കൊണ്ട് കഥകളി കളിക്കുന്ന കണ്ട അളിയൻ ഇനി മേലാൽ അടുക്കളയിൽ കയറിയാൽ മുട്ടുകാൽ തല്ലി ഒടിക്കുമെന്ന് വാർണിങ് തന്നു…

ഞാൻ മുളയിലെ എൻ്റെ അടുക്കള മോഹം നിർത്തിവെച്ചു … അളിയൻ ഡ്യൂട്ടിക്ക് പോയതിനു ശേഷം എനിക് മൊത്തം ഒരു മടുപ്പ് തോന്നി…. റൂമിൽ ഇരുന്നു വല്ലാതെ വീർപ്പുമുട്ടി…. വീണ്ടും കഴിഞ്ഞ കാര്യങ്ങൾ ഓർമ്മ വരുമെന്ന് തോന്നിയപ്പോൾ ഞാൻ ഓട്ടോ ചേട്ടന്മാരുടെയും KSRTC ബസ്സിൻ്റെയും സഹായത്തിൽ തിരുവനന്തപുരം ചുറ്റുവാൻ തുടങ്ങി…..

നഗരമിതൊന്നാന്തരം

അമ്പാനികൾ നൂറായിരം അതിലൊരു ധാരാവിയിൽ

നീരാവിയായ് ഈ ജീവിതം

മുന്നിലെ കണ്ണാടിയും

പുച്ഛം തരും കോലം മുഖം

ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലാലാല ലാലാല ലാലാലലാ

റോഡും പാലവും…മൃഗശാലയും ,,,, ലുലു മാളും,,,,,,, തിരക് പിടിച്ച് ഓടുന്ന കൊറേ മനുഷ്യരെയും ,,,, പല മന്ത്രി മന്ദിരങ്ങളും… സെക്രട്ടേറിയറ്റു മറ്റും ഞാൻ കണ്ടു….. അവസാനം ഞാൻ കോവളം ബീച്ചിലും എത്തി…. ബീച്ചിൽ തിരയും എണ്ണി കടലയും വാങ്ങി ഞാൻ നടന്നു….. ഓരോ തിരമാലയും എൻ്റെ കാലിൽ ചുംബിച്ചിട്ട് പോകുമ്പോൾ ഞാൻ എൻ്റെ വിഷമങ്ങൾ ഓരോന്നായി ഒഴുക്കികളയാൻ തുടങ്ങി…… രാത്രയായപ്പോൾ ഞാൻ ബസ്സിൽ കയറി തമ്പാനൂരിൽ എത്തി…. വന്നത് പോലെ തിരിച്ച് വീട്ടിൽ പോകാൻ എനിക്ക് വഴി അറിയില്ലായിരുന്നു…….. കയ്യിലാണെങ്കിൽ ഫോണുമില്ല…. ആരുടെയെങ്കിലും കയ്യിൽ നിന്നും ഫോൺ വാങ്ങി അളിയനെ വിളിക്കാൻ നമ്പറും അറിയില്ല പെട്ടലോ ഈശ്വരാ….. ഞാൻ തലയ്ക്ക് കൈ കൊടുത്ത് ബിസ്സ് കാത്തിരിക്കും ഷെഡ്ഡിൽ ഇരുന്നു….. ..

ഹൈ….. “”””. വഴിയെ പോകുന്ന ഒരാൾ എൻ്റെ അടുത്തിരുന്നു ..

ഹലോ “”””…

എങ്ങോട്ടാ…””””””

ഞാൻ ഒരാളെ കാത്ത് നിൽക്കുയാണ്…..””””””

മനസ്സിലായി….. എത്രയാ റേറ്റ്…”””””””””