വായിൽ വെള്ളവും നിറച്ച് ഞാൻ ബിരിയാണി ചൂടാവുന്നതും കാത്ത് നിന്നു……10 മിനിറ്റ് കൊണ്ട് തന്നെ അത് നന്നായി ചൂടായിരുന്നൂ……. ആവി പറക്കുന്ന ബിരിയാണി ഞാൻ പാത്രത്തിലോട്ട് തട്ടി…… ഹൊ…… എൻ്റെ മോനെ….. ആ മസാലയുടെയും ചോറിൻ്റെയും സ്മെൽ സ്‌ഷൂ……. ഒരു അടാർ ഐറ്റം തന്നെയാണ്….. ഒരു ചിക്കൻ ലെഗ് പീസും കൂടെ എടുത്തു…. ഉഫ് ….. വർത്….. വർമ്മ….. വർത്ത് ഐറ്റം…… ഫ്രിഡ്ജ് തുറന്ന് അച്ചാറും കച്ചമ്പറും എടുത്ത അടുക്കളയിൽ തന്നെയുള്ള മേശയിൽ ഞാൻ ഇരുന്നു……. ചിക്കൻ്റെ ഒരു പീസ് എടുത്ത് ചോറും മസാലയും അച്ചാറും കൂട്ടി ആദ്യത്തെ പിടി ഉരുള ഞാൻ വായിലേകിട്ടു……. മ്മം…….കണ്ണുമടച്ച്.. ആ.. ഫ്ലേവർ….. ആസ്വദിച്ച് കൊണ്ട് ഞാൻ കഴിച്ചു ……. ബിരിയാണിയെന്നോകെ പറഞാൽ എക്സ്ട്രീം ഐറ്റം…… ഒറ്റ ഇരുപ്പിൽ പത്ത് പ്ലേറ്റ് വരെ നിസ്സാരം………ഞാൻ അത് പകുതി കഴിച്ചു കൊണ്ടിരിക്കുമ്പോൾ. പിന്നിൽ നിന്നും എടാ എന്നുള്ള വിളിയിൽ ഞാൻ ഒന്ന് ഞെട്ടി…….
ഞാൻ നോക്കുമ്പോൾ രേണു എന്നെ തന്നെ നോക്കി ദഹിപ്പിക്കുന്നു…… എന്താടീ ശവമെ…….. നീ രാത്രി കാഞ്ചന കളിക്കുവാണോ…..””””””” പെട്ടെന്നുള്ള വിളിയിൽ ഞാൻ പേടിച്ചുപോയിരുന്നു….
കാഞ്ചന നിൻ്റെ മറ്റവൾ…….. നിന്നോടാരാ ബിരിയാണി തിന്നാൻ പറഞ്ഞത്”””””””
ഇത് തിന്നണ സാദനമല്ലെ അപ്പൊ പിന്നെ തിന്നാതെ ഇരിക്കുവാൻ പറ്റുമോ???”””””
അതൊക്കെ ശെരി തന്നെ…… ഇത് നിനകുള്ളതല്ല…..”””””””
അതിന് ഇതിൻ്റെ മേലെ ആരുടെയും പേര് ഞാൻ കണ്ടില്ല…. വിശന്നു….. വന്നു…… കണ്ടൂ….. ഇഷ്ട്ടപെട്ടു….. കഴിച്ചു ….”””””””
എടാ മഹാപാപി ഇത് എൻ്റെ സിദ്ധാർഥിന് വേണ്ടി ഞാൻ മറ്റിവച്ചതാണ്…..”””””””
ആ കഷണ്ടിതലയൻ ഇതുവരെ ഇങ്ങു എത്തിയില്ലെ…..”””””””””
കഷണ്ടിതലയൻ. നിൻ്റെ തന്ത…..””””””””
സൈം പിച്ച്…. അയാളാണ് നിൻ്റെയും…””””””””” നീ നട്ട പാതിരാത്രി മനുഷ്യനെ പ്രാന്ത് പിടിപ്പികുവാണോ?””””””””
നീ പിന്നെ നട്ട പാതിരാത്രി ബിരിയാണിക്ക് കാവൽ നിൽകലായിരിക്കും”””””
ആദി….. നീ എൻ്റെ കയ്യിൽ നിന്നും മെടിക്കും…”””””
അതിന് മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തെന്നാ നീ പറയണത്……. വിശന്നപോ ഫുഡ് കഴിച്ചതാണോ ഇത്ര വലിയ തെറ്റ് “”””””””
നിനക്ക് എല്ലാരും കഴികുമ്പോ കഴിക്കാൻ പാടില്ലായിരുന്നേ….””””””
അപ്പൊ എനിക് വിശനില്ല ഇപ്പൊ വിശന്നു… മനുഷ്യന് ഒന്ന് സമാധാനത്തോടെ കഴിക്കാൻ ഒന്ന് അനുവദിക്കുമോ?”””””””
നിൻ്റെ സമാധാനം കളയാൻ മാത്രം ഇപ്പൊൾ എന്താ ഉണ്ടായത്……. ഈ കല്യണം ആണോ….. എന്നായാലും ഇത് നടക്കേണ്ടത് തന്നെയല്ലേ ..”””””””
നടക്കേണ്ടത്……ഹും……””””””’.. ഞാൻ അവളെ ഒരു പുച്ഛത്തോടെ നോക്കി… ഞാൻ വീണ്ടും പറഞ്ഞു ചേച്ചിക്ക് അത് പറയാം…….. ഇത് എൻ്റെ ജീവിതമാണ് ,,,, അതിലെങ്കിലും എനിക് ഒരു തീരുമാനം എടുക്കാൻ സാധിച്ചില്ല…… എൻ്റെ ജീവിതത്തിൽ ഇന്നേവരെ എൻ്റെ ഇഷ്ടങ്ങൾക്ക് ആരെങ്കിലും ഒരു വില തന്നിടുണ്ടോ…… എന്നും മറ്റുള്ളവരുടെ ഇഷ്ടത്തിന് ഞാൻ നിന്നു തരാറാണ്………. ഞാൻ ഉടുക്കുന്ന വസ്ത്രം വരെ സെലക്റ്റ് ചെയ്യുക നിങ്ങളും അമ്മയും അച്ഛനും കൂടിയല്ലേ…… നിനക്ക് ഇത് ഇഷ്ടപ്പെട്ടോ എന്ന് നിങൾ ചോദിക്കില്ല,,,,,നീ ഇത് ഇട്ടാൽ മതി നിനക്ക് ഇത് ചേരും. എന്ന് മാത്രം പറയും…….. “””””””””
നിയെണ്ടാടാ ഇങ്ങനെയൊക്കെ പറയുന്നത് …… നിൻ്റെ നല്ലറിനല്ലാതെ ഞങൾ എന്തെകിലും ചെയ്യുമോ…… അങ്ങനെയാണോ നീ ഇത്രയും കാലം ധരിച്ചിരിക്കുന്നത്……..””””””””. അവള് അതും പറഞ്ഞു മോങ്ങാൻ തുടങ്ങി…….. അത് കണ്ട് എനിക് സങ്കടമായി…. ഞാൻ കൈ കഴുകി അവളെ കെട്ടിപിടിച്ചു…..
ഞാൻ ആരെയും വിഷമിപ്പികാൻ പറഞ്ഞതല്ലേ…… നീ കരയാതെ…….””””””””” അവള് എൻ്റെ നെഞ്ചില് തല വെച്ചു കണ്ണുനീർ തുടച്ചു………. നീ ഇങ്ങനെ ഒക്കെ പറഞാൽ എനിക് അത് സഹിക്കില്ലടാ…””””””
അതൊന്നും ഇപ്പോ നീ ഓർകണ്ട…… നീ ഇവിടെ വന്നിട്ടില്ല…. ഞാൻ ഒന്നും പറഞ്ഞിട്ടില്ല… നമ്മൾ തമ്മിൽ കണ്ടിട്ടില്ല…… ഇനി ബിരിയാണിക്ക് കാവൽ നിൽക്കാതെ എൻ്റെ ചേച്ചി കുട്ടി പോയി കിടന്നോ…. ഞാൻ ഇതൊക്കെ ഒന്ന് പഴെ പോലെ വെക്കട്ടെ……””””””
