മഞ്ജുവിന് മാത്രം സ്വന്തം – 6 Likeഅടിപൊളി  

ഹലോ….. ആദി….””””

ഹ…. രാജു….. എന്തുണ്ടട വിശേഷം…”””””””

വിശേഷം മൊത്തം നിനക്കല്ലെ….. കല്യാണം കഴിഞ്ഞ പിറ്റെ ദിവസം ഒളിച്ചോടിയ വരൻ…..”””””””

എല്ലാവരും അറിഞ്ഞോ…”””””””

നിനക്ക് അത് ഇപ്പോഴാണേ ബോധം വന്നത് ….. പേടിക്കണ്ട നിൻ്റെ വീട്ടുകാരും ഞാനും മാത്രം അറിഞ്ഞുള്ളു…. നിൻ്റെ ചേച്ചീ ഇല്ലായിരുന്നെങ്കിൽ ഇപ്പൊ മിസിങ് കേസ് ആയേനെ….””””””

അവിടെ എന്താ ഉണ്ടായേ…””””””

നിനക്ക് ഇതല്ലേ പണി…. ഓരോ നൂലാമാല കൊണ്ട് വന്നോളും …. നിൻ്റെ ചേച്ചി നീ എൻ്റെ കൂടെ ബോംബെയിൽ വന്നെന്നു കള്ളം പറഞ്ഞു അത് കൊണ്ട് നിൻ്റെ തന്ത കേസ് കൊടുത്തില്ല….. അത്കൊണ്ട് എനിക്കിപ്പോൾ ബോംബെയിൽ വരേണ്ടി വന്നു…. ചതിയാ…. രേണു പറഞ്ഞു നീ ബോംബെയിൽ പോയിട്ടുണ്ട് തിരിച്ച്കൊണ്ടുവരാൻ”””””””

ഹി….. ഹൈ…..””””” ഞാൻ ചിരിച്ചു……

ചിരികുന്നോട മല വാണമെ…….. ഞാൻ പുലർച്ച എത്തും നി റൂമിൽ ഉണ്ടെന്ന് മീനു ചാമി പറഞ്ഞു….. എനിക് ഉറപ്പായിരുന്നു നീ അവിടെ തന്നെ റൂം എടുക്കുമെന്ന്….. ടേബിൾ നോക്കിയാൽ ഫുഡും ഡ്രസും കാണും ഒന്നും എടുക്കാതെ വന്ന്തല്ലെ…. പിന്നെ മുറി പുറത്ത് നിന്ന് പൂടിയിടുണ്ട്…. ഞാൻ വരുന്നത് വരെയും നീ അവിടെ തന്നെ ഉണ്ടാവണം…””””””””*

എന്താടാ .. നിനക്ക് എന്നെ വിശ്വാസം ഇല്ലാത്ത പോലെ പെരുമാറുന്നത്……”””””””

നിൻ്റെ അമ്മ എന്നെ വിളിച്ച ചീത്ത…എൻ്റെ കാതിൽ നിന്നും ഇപ്പോഴും പോയിട്ടില്ല…. അതിനുള്ളതും നിനക്ക് തേരാനുണ്ട്…. അതിനു മുന്നേ നീ വീണ്ടും മുങ്ങിയാലോ….. ഒരു സേഫ്റ്റിക്ക് റൂം ലോൾ തന്നെയാ നല്ലത് ….. നല്ല ഉറക്കം വരുന്നു…നാളെ കാണാം “””””””””…..

പിറ്റേന്ന് രാവിലെ ഞാൻ കണ്ണ് തുറന്നു കനി കണ്ടത് രാജുവിനെയാണ്…….. എൻ്റെ നടുവിനിട്ട് അവൻ ഒരു ചവിട്ട് തന്നു…. കട്ടിലിൽ നിന്നും ഞാൻ താഴേ വീണു… കൈക്കും പുറത്തും നല്ലവണ്ണം തല്ലു കിട്ടി……. അവൻ്റെ ദേഷ്യം തീർന്നപ്പോൾ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു….. .

ഞങൾ കുളിച്ച് ഫ്രേഷ് ആയിട്ട്….. റൂമും പൂട്ടി…. ബോംബേ ഒന്ന് ചുട്ടി കറങ്ങി….. അവൻ്റെ കുട്ടിക്ക് വേണ്ടി കുറച് ഡ്രസ്സ് വാങ്ങിച്ചു….. രാത്രി. …. 9 മണിക്ക് എറണാകുളം പുണെ സ്പെഷ്യൽ സൂപ്പർ ഫാസ്റ്റിൽ ഞങൾ തിർച്ച് വന്ന്… അങ്ങനെ നാലാം നാൾ ഞാൻ തിരിച്ച് നാട്ടിൽ എത്തി….. വീട്ടിൽ പകൽ പോയാൽ നല്ലപോലെ വഴക്ക് കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ രാത്രി വരെയും രാജുവിൻ്റെ വീട്ടില് ചിലവിയിച്ചു അവിടുന്ന് തന്നെ ഫുഡും തട്ടി……..

ഹലോ മിസ്റ്റർ പുതു മലവാളൻ….. രാത്രി ആയി. നിൻ്റെ പക്നി നിന്നെ മണിയറയിൽ കാത്ത് നിൽപുണ്ടാവും….””””” രാജുവിൻ്റെ ഭാര്യ ആതിര എന്നോട് പറഞ്ഞു..

എൻ്റെ പൊന്നുമോളെ നി അവനോട് സംസാരിച്ചിട്ടു ഒരു കാര്യവുമില്ല അവന് എപ്പി ദപ്പി അസുഖമാണ് “””””””……

അത് എന്ത് അസുഖം ഞാൻ ഇതുവരെയും കേൾക്കാത്ത അസുഖം…””””””

ഈ അസുഖത്തിനു മരുന്ന് എന്ന് പറയുന്നത് നല്ല ഏലിക് തല്ലു കൊള്ളത്തിൻ്റെയാണ്..”””””””

നിങ്ങള് അവനെ കളിയാകാതെ…. ആദി എന്താടാ നിൻ്റെ പ്രശ്നം…”””””…

ഒന്നുമില്ലേ …. എടാ വാ വണ്ടി എടുക്കു…. എന്നേ വീട്ടിലാക്കിതാ..”””””””.. ആതിരെ നീ വാതിൽ അടിച്ചോ…ഞാന് ഇവനെ കൊണ്ടകിയിട്ട് വരാം..””””””

ഞാൻ വീടിൻ്റെ മുന്നിൽ വണ്ടി ഇറങ്ങി അവനോടു പോയെക്കാൻ പറഞ്ഞു…… ആരും കാണാതെ പമ്മി പമ്മി…. ഞാൻ ഗേറ്റ് തുറന്നു അകത്തു കയറി……. നേരെ അടുക്കള ഭാഗത്ത് പോയി…. എന്തോ ഭാഗ്യത്തിന് വീട്ടിൽ എല്ലാ ലൈറ്റും അണച്ചിരുന്നു…. ഞാൻ അടുക്കളയിൽ നുന്നും രേണുവിൻ്റെ ഫോണില് വിളിച്ചു….

ഹലോ…. രേണു….. ഞാൻ അടുക്കളയിൽ ഉണ്ട്…. പ്ലീസ് വാതിൽ തുറക്ക്….”””””” ഞാൻ വേഗം ഫോൺ കട്ട് ചെയ്തു..

അൽപം കഴിഞ്ഞ് അടുക്കളയിൽ വെട്ടം തെളിഞ്ഞു…. ഡോര് തുറന്നത് അമ്മ ആയിരുന്നൂ… അമ്മയുടെ പിന്നിൽ പിടിക്കപെട്ടവളെ പോലെ രേണുവും ……

അമ്മയുടെ മുഖം കണ്ടിട്ട് എന്നെ അടിച്ചു കൂട്ടി അടുപ്പിലിട്ട് കത്തിക്കുമെന്ന് എനിക്ക് തോന്നി…… ഞാൻ എൻ്റെ പതിനാറാമത്തെ അടവ് പുറത്തെടുത്തു അമ്മെ എന്നെ അനുഗ്രഹിക്കണം…. എന്നും പറഞ്ഞു ഞാൻ നേരേ അമ്മയുടെ കാലിൽ വീണു……