മഞ്ജുവിന് മാത്രം സ്വന്തം – 6 Likeഅടിപൊളി  

അവള് എന്നിൽ നിന്നും അകന്നു…. എന്നിട്ട് കൈ രണ്ടും അരക്ക് വെച്ച് കൊണ്ട് എന്നോട് പറഞ്ഞു….. നീ എന്ത് കരുതി ചെക്കാ…… ഞാൻ ഇവിടെ വന്നത് ബിരിയാണിക്ക് കാവൽ നിൽക്കാൻ വേണ്ടിയനെന്നാണോ……. എങ്കിൽ നിനക്ക് തെറ്റ് പറ്റി……. ഞാൻ ഇപ്പോ വരാൻ കാരണം നിൻ്റെ ഭാര്യയാണ്…..”””””””

എന്തെ….. അവൾക്കും ബിരിയാണി വേണോ……”””””””””

എന്ത് പറഞ്ഞാലും ഫുഡ് ആണ് അവൻ്റെ മെയിൻ…….. എടാ. വട്ട് ചെറുക്കാ. അവള് കരഞ്ഞ് കരഞ്ഞ് എന്നെ ഉറക്കുന്നില്ല……. അവളെ സമാധാനിപ്പിച്ചു എൻ്റെ തൊണ്ടയിലെ വെള്ളം വറ്റി…….. കുറച് വെള്ളം കുടിക്കാൻ ഇവിടെ വന്നപോഴല്ലെ നിന്നെ കണ്ടത്………. നീ അതിനോട് എന്തെകിലും സംസാരിച്ചോ…….. അതിന്. വളരെ സങ്കടം കാണും പ്രദീക്ഷിച്ച ജീവിതം കിട്ടിയില്ല……. പിന്നെ കിട്ടയതോ ഈ പോട്ടനെയും…….. എടാ. നിന്നെ കൊണ്ട് പറ്റുവെങ്കിൽ അതിനെ ഒന്ന് സമാധാനിപ്പിക്കാൻ നോക്ക്….””””””

എനിക്കൊന്നും വയ്യ………. അതിനോട് പോയി സംസാരിക്കാൻ…….. നീ തന്നെ മാനേജ് ചെയ്യാൻ നോക്ക് “”””””””””””

നീ എന്താടാ അവളെ അത് ഇത് എന്നൊക്കെ പറയുന്നത്….. നിനക്ക് അവളുടെ പേര് അറിയില്ലേ….”””””””””

എന്തോ കൊഞ്ചോ,,,, മഞ്ചോ…കുഞ്ചോ… എന്നാ പേര്…””””””””

ഹേ…….. അപ്പൊ നീ പേര് പോലും അറിയാത്ത കുട്ടിയെ ആണോ നീ കെട്ടിയത്…..”””””””””

കെട്ടിയത് അല്ലാലോ കെട്ടിച്ചതല്ലെ ……”””””””””” ഓ…. അത്…. ശെരിയാ…ഞാൻ അത് ഓർത്തില്ല……. സത്യം പറ മോനെ നിനക്ക് അവളെ ഇഷ്ടപെട്ടില്ലെ…””””””

അപ്പൊ ഞാൻ ഇത്രയും നേരം വാവിട്ട് ചിലച്ചത് ഒന്നും നിനക്ക് മനസ്സിലായില്ലേ……. എനിക് ഈ ബന്ധത്തിൽ താല്പര്യം ഇല്ല…..””””””””

oപ്പേ……..വേദനയില്ലാത്ത ചെറിയ ഒരു അടി എനിക് അവള് സമ്മാനിച്ചു… നീ തമാശ കളിക്കുവാണോ……നിനക്ക് പറ്റില്ലെങ്കിൽ അത് എന്ത് കൊണ്ട് നേരത്തേ അച്ഛനോട് പറഞ്ഞില്ല…… ഞാൻ ഇപ്പൊ അതിനോട് എങ്ങനെ പറയും എൻ്റെ അനിയന് നിന്നെ വേണ്ട നീ തിരിച്ച് നിൻ്റെ വീട്ടിലേക്ക് പൊയ്ക്കോ എന്ന്……..””””””” അവള് വേവലാതിയോടെ പറഞ്ഞു

അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല ..””””””””

അത് നിന്നെ മാത്രമേ ബാധിക്കു….. കാരണം എനിക് ഉറപ്പാണ്. അവള് തിരിച്ച് അവളുടെ വീട്ടിൽ പോയാൽ അവളുടെ അച്ഛൻ അവളെ വഴക്ക് പറയും…… അവളുടെ പറ്റിച്ച കാമുകനെ ഓർത്ത് വന്നതാണെന്ന് അവർ കരുതും…… അത് കാരണം ചിലപ്പോ അവള് സ്വയം ജീവനൊടുക്കാൻ നോക്കും…… അങ്ങനെ എന്തെകിലും പറ്റിയാൽ അത് ബാധിക്കുന്നത് നിന്നെയും പിനെ നമ്മുടെ കുടുംബത്തിനേയുമാണ്……. ഒരാളുടെ കൂടി ജീവൻ നീ കാരണം നഷ്ടപ്പെട്ടാൽ അത് പിന്നെ നിന്നെ നിൻ്റെ ജീവിതകാലം മുഴുവൻ വേട്ടയാടും…..””””””””””

നീ….. ഓരോന്ന് പറഞ്ഞു എന്നെ പെടിപ്പികാതെ…….””””””””

പേടിപ്പിക്കാൻ പറഞ്ഞതല്ല നി തന്നെ ഒന്ന് ചിന്തിച്ച് നോക്ക്…. വേറെ എന്ത് വഴിയാണ് ഇനി നമ്മുക്ക് മുന്നിലുള്ളത്……””””””

എന്നാ നമ്മുക്ക് ഈ കാര്യം അച്ഛനോട് പറഞ്ഞാലോ….””””””

ഒറ്റ അടിവച്ചേരും….. നിനക്ക് ഇത് നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഇപ്പോ ഈ ഗതി നമ്മുക്ക് വരുമോ….. നിൻ്റെ മുറിയിൽ അവളെ കിടത്താൻ അമ്മ പറഞ്ഞതാ ….അപ്പൊ ഞാനാണ് പറഞത് നിനക്ക് സുഖം ഇല്ലാലോ അത് കൊണ്ട് എൻ്റെ കൂടെ അവള് ഒന്ന് ഒക്കെ ആവുന്നത് വരെ കിടന്നോട്ടെ എന്ന്…… ഞാൻ അത് പറഞ്ഞില്ലെങ്കിൽ നിൻ്റെ കൂടേയാവും അവള് കിടക്കുക,,,,,, നി അപ്പൊൾ തന്നെ മുഖത്ത് നോക്കി അവളോട് നീ ഇന്ന് തന്നെ ഇവിടുന്ന് പോയിതരാൻ പറഞ്ഞേനെ……. ഈശ്വരൻ കാത്തു എന്ന് പറഞാൽ മതി….. “””””””””””

അവള് കുറച് സമയം ആലോചിച്ചു……… ഇനി അവള് എൻ്റെ കൂടെ തന്നെ കിടക്കട്ടെ ……. കാര്യങ്ങൽ എല്ലാം ഞാൻ അവളെ മയത്തിൽ പറഞ്ഞു മനസ്സിലാക്കാം….. പിന്നെ അവൾക്ക് ഒരു ജോലി കിട്ടുന്നത് വരെ നമ്മുക്ക് അവളെ ഇവിടെ നിൽപിക്കാം…. ഒരു ജോലി ഒക്കെയായി അവള് ഒന്ന് സ്വന്തം കാലിൽ നിൽകാനായാൽ നമ്മുക്ക് ഒരു മ്യുചൽ അണ്ടർസ്റ്റാൻഡിൽ ഡിവോഴ്സ് ചെയ്യാം അത് വരെ നീ അതിനോട് ഒന്നും പറയരുത്…. പിന്നേ ഈ കാര്യം നമ്മള് അല്ലാതെ വേറെ ആരും അറിയരുത്…..”””””””