ഫ്ലാഷ് ബ്ലാക്ക്……………. മഞ്ജുവിൻ്റെയും ആദിയുടെയും കല്യാണ ദിവസം…..
മണ്ഠഭതിൽ അവളുടെ കൂടെ തൊട്ടടുത്ത് ഇരിക്കുമ്പോൾ പോലും ഞാൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല…… എൻ്റെ ജീവിതത്തിൽ ഞാൻ എടുക്കാൻ പോകുന്ന ഏറ്റവും വലിയ മണ്ടത്തരമാണ് ഈ കല്യണമാണെന്ന് എന്നോട് നായിക്ക് നാൽപ്പത് വട്ടം എൻ്റെ മനസ്സ് പറയുന്നുണ്ടായിരുന്നു……. ഞാൻ എൻ്റെ അച്ഛനെ നോക്കുമ്പോൾ അയാൾ വളരെ സന്തോഷത്തോടെ എന്നെ നോക്കി ചിരിക്കുന്നു……. ഇവിടുന്ന് ഞാൻ എഴുന്നേറ്റ് ഈ കല്യാണത്തിന് എനിക്ക് സമ്മദമില്ലെന്ന് പറഞ്ഞാല്…. ഇത്രയും പേരുടെ മുന്നിൽ വെച്ച് അയാളെ അപമാനിച്ചതിന് ,,,, ഉറപ്പായും അയാള് എന്നെ വെട്ടി കൊല്ലും….. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അതിന് വലിയ വില കൊടുക്കേണ്ടി വരും അതപോലെ തന്നെ എൻ്റെ അച്ഛനും ….. അയാള് പറയുന്ന വാക്കിന് വലിയ വില കൽപ്പിക്കുന്ന ആളായതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല,,,,, എനിക് അതിന് ശേഷിയില്ല…. ഞാൻ അവിടെ അങനെ തന്നെ ഒരു ശില പോലെ ഇരുന്നു……..
എൻ്റെ കണ്ണുകൾ ഇപ്പൊൾ താനേ നിറഞ്ഞു…. ഒരു തല കറക്കം വരുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി………. ആരൊക്കെയോ ചേർന്ന് എന്നെ എഴുന്നേൽപ്പിച്ചു…. ശേഷം. കൂടെ ഉണ്ടായിരുന്നവർ ചേർന്ന് എന്നെ ഒരു വെള്ള മുണ്ട് എടുപ്പിച്ചു…. ഞാൻ ഇട്ടിരുന്ന ഷർട്ട് ആരോ ഊരി മാറ്റി…….. വീണ്ടും പഴയ സ്ഥാനത്ത് എന്നെ ഇരുപ്പിച്ചു……
എൻ്റെ കണ്ണിൽ ഇരുട്ട് കയറി……. പിന്നീട് വെളിച്ചം വരുമ്പോൾ ഞാൻ കാണുന്നത് ഏതോ അമ്മാവൻ എൻ്റെ കയ്യിൽ താലി കൂട്ടിപിച്ച് മഞ്ജുവിൻ്റെ കഴുത്തിൽ അണയിക്കുന്നതാണ്……. അച്ഛൻ്റെയും അമ്മയുടെയും അനുഗ്രഹം മേടിക്കാൻ ഞാനാ അബോധാവസ്ഥയിൽ തന്നെ എഴുന്നേറ്റു….. കാലിൽ വീണതേ ഓർമയുള്ളു……. പിന്നെ ഞാൻ കാണുന്നത്. ആരുടെയൊക്കെ കൂടെ ഫോട്ടോ എടുക്കാൻ നിൽക്കുന്താണ്………….. ഒരു ഫ്ലാഷ് കണ്ണിൽ അടിച്ചപ്പോൾ വീണ്ടും ഞാൻ ബ്ലാക്ക് മൂഡിൽ പോയി….. പിന്നെ കാണുന്നത് എൻ്റെ അമ്മ എനിക്ക് ചോർ വാരിതരുന്ന്താണ് …
അമ്മേടെ മോന് ടെൻഷൻ അടിക്കേണ്ട കേട്ടോ….. ഇതൊക്കെ ഇപ്പൊ തീരും…… വേറേ ആരോ എൻ്റെ കാതിൽ എന്തോ മന്ത്രിക്കുന്നത് ഞാൻ ഒരു എക്കോ പോലെ കേട്ടു…. വീണ്ടും ബ്ലാക്ക് മൂഡ്……… അടുത്ത വിഷൻ….. കാറിൽ എൻ്റെ കൂടെ തൊട്ട് അരികിൽ മഞ്ജുവും .. അവളുടെ. കൂടെ എൻ്റെ അമ്മയും…… ഞാൻ ഡോറിൻ്റെ സൈഡിൽ ആണ് ഇരിക്കുന്നത്….. അവളുടെ അച്ഛൻ എന്നോട് എന്തൊക്കെയോ പറഞ്ഞു…. എൻ്റെ കൈ പിടിച്ച് മുത്തം വെച്ചു…… കലങ്ങിയ കണ്ണുകളുമായി മഞ്ജു അവളുടെ അച്ഛനെയും അമ്മെയും എൻ്റെ മുന്നിൽ കൂടി കാർ വിൻഡോ തുറന്ന് തല വെളിയിൽ ഇട്ടു കെട്ടിപിടിചു…….. എൻ്റെ ഓർമ ശേരിയാണെങ്കിൽ വീട് എത്തുന്നത് വരെയും അവള് കരഞ്ഞു കൊണ്ടിരുന്നു…… അതിൻ്റെ ഇടയിൽ ഞാൻ എപ്പോഴോ മയങ്ങി പോയി…..
വീട് എത്തിയപ്പോൾ അമ്മ എന്നെ തട്ടി വിളിച്ചു……… എൻ്റെ അടുത്ത ബന്ധുക്കളും ഞങളുടെ കമ്പനി സ്റ്റാഫ്…. അച്ഛൻ്റെ കുറച് സുഹൃത്തുക്കളും. അവിടെ ഉണ്ടായിരുന്നു…… രാത്രിയിൽ ഒരു പാർട്ടി അൽറഡ്ഢി അച്ഛൻ അറേഞ്ച് ചെയ്തിരുന്നു…… ഞങൾ വീട് എത്തുബോൾ പാർട്ടിക്ക് വേണ്ട സാദനങ്ങൾ അവിടെ തയാറായിരുന്നു……. നിലവിളക്കുമായി. എൻ്റെ ചേച്ചിമാർ വീടിൻ്റെ മുന്നിൽ ഉണ്ടായിരുന്നു…….
വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ആരെയും നോക്കാതെ വേഗം മുന്നിലേക്ക് നടന്നു…… പലരും എന്നെ വിളിച്ചെങ്കിലും ഞാൻ ആരെയും മൈൻഡ് ചെയ്യാതെ പോയി…… നേരെ വീടിന് മുന്നില് വിളക്കുമായി നിൽക്കുന്ന എൻ്റെ ചേച്ചിമാരെ തള്ളി മാറ്റി ഞാൻ എൻ്റെ റൂം ലക്ഷ്യമാക്കി നീങ്ങി……..
എൻ്റെ ആപോക്ക് പലരിലും ഒരു ആശങ്കകുയപ്പത്തിൽ എത്തിച്ചു……. ആരും അത് പുറത്ത് കാണിച്ചില്ല…….. അവൻ തലവേദന ആണെന്ന് ബാക്കി കൂടിനിന്ന എല്ലാവരോടും അമ്മ ഒരു കള്ളം പറഞ്ഞു അതോടെ ആരും പിന്നെ….. അവളെ അവർ ഇരു കൈകളും നീട്ടി സ്വീകരിച്ചു…
രാത്രി 9 മണി ആയപ്പോൾ രാജു വന്ന് എൻ്റെ വാതിൽ മുട്ടി വിളിച്ചു….. അത് വരെയും ആര് വിളിച്ചിട്ടും തുറക്കാത്ത വാതിൽ ഞാൻ അവന് വേണ്ടി തുറന്നു കൊടുത്തു………. അവനെയും വലിച്ച് അകത്ത് കയറ്റി ഞാൻ വാതിൽ അടച്ച് കുറ്റിയിട്ടു….. പെട്ടെന്നു തന്നെ അവനെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു…………. അയ്യേ….. എന്താടാ ചെറിയ കുട്ടികളെ പോലെ ഇങ്ങനെ മോങ്ങുന്നത്…..”””””””
