“എന്നാ ഞാൻ ഇവിടെ കിടന്നോട്ടെടാ രഘുവെ പുറത്തു നല്ല തണുപ്പാ”
രഘുവിന്റെ മനസ് ഇപ്പൊ അത്ര ശരിയല്ലെന്ന് കണ്ട രമണി മെല്ലെ അടവ് മാറ്റി…
“മ്മ് ചേച്ചി അവിടെങ്ങാനും ചുരുണ്ടു കൂടി കിടന്നോ എന്റെ ഉറക്കവും മനസമാധാനവും എന്തായാലും പോയി ചേച്ചിയെങ്കിലും കിടന്നു ഉറങ്ങു ഇന്ന ഇ കമ്പിളി പുതപ്പു എടുത്തോ”
തന്റെ കട്ടിലിൽ കിടന്ന കമ്പിളി എടുത്തു രമണിക്ക് നേരെ രഘു നീട്ടി…
അത് വാങ്ങിച്ചു രമണി ഒരു മൂലയ്ക്കു ചുരുണ്ടു കൂടി…
രഘുവും എന്തൊക്കെയോ മനസ്സിൽ ആലോചിച്ചു കൊണ്ട് കട്ടിലിൽ കിടന്നു..
തന്റെ മാനം പോയ സങ്കടത്തിൽ കരഞ്ഞു കൊണ്ട് മുറിയിലേക്ക് നടന്ന സരസ്വതിയെ ഞെട്ടിച്ചു കൊണ്ട് മുറിയുടെ വാതിൽക്കൽ തന്നെ മോഹനൻ നിൽക്കുന്നുണ്ടായിരുന്നു…
കണ്ണിർ തുടച്ചു കൊണ്ട് മുറിയിലേക്ക് കയറാൻ ഒരുങ്ങിയ സരസ്വതി ഒരു നിമിഷം മോഹനനെ കണ്ടു പകച്ചു നിന്നു…
“എവിടെയായിരുന്നു”
ദേഷ്യത്തോടെ മോഹനൻ അത് ചോദിച്ചപ്പോൾ എന്തു പറയണം എന്നറിയാതെ സരസ്വതി വിറച്ചു കൊണ്ട് നിന്നു…
“നിന്നോടാ ചോദിച്ചേ സരസു എവിടായിരുന്നു ഇത്രയും നേരമെന്നു ഇ പാതി രാത്രി ഏതവനെ കാണാനാ നീ ഇറങ്ങി പോയതെന്ന്”
മോഹനന്റെ ശബ്‌ദം ഒന്ന് കൂടിയപ്പോൾ സരസ്വതി പേടിച്ചു വിറച്ചു പോയി…
“അത് മോഹനേട്ടാ ഞാൻ പുറത്തേക്കു മഴ ആയതു കൊണ്ട് തുണി എടുക്കാൻ വേണ്ടി”
സരസ്വതി മോഹനേട്ടനോട് ഇനി എന്തു പറയുമെന്നറിയാതെ പേടിച്ചു പതറി പോയി…
“പിന്നെ പാതി രാത്രി നീ ആരെ ഉണ്ടാക്കാനുള്ള തുണി എടുക്കാന പോയെ നീ എന്റെ അടുത്തു ഉരുണ്ടു കളിക്കല്ലേ സരസു നീ പുറത്തു പോയിട്ട് നേരം എത്ര ആയിന്നു അറിയോ ഞാൻ ഇവിടെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നീ എന്താ എന്നോട് മറയ്ക്കുന്നെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ സരസ്വതി നീയ് സത്യം പറ നീ എവിടെയാ പോയത്”
ഇനി എന്തു കള്ളം പറഞ്ഞു മോഹനേട്ടന്റെ മുൻപിൽ പിടിച്ചു നില്കും എന്നറിയാതെ സരസ്വതി ആകെ കുഴങ്ങി പോയി…
“നിന്റെ വായിൽ എന്താ പഴമോ ഡീ നിന്നോടാ ചോദിച്ചേ ഇ നട്ട പാതിരാ നേരത്തു ഇത്രയും നേരം നീ എന്തെടുക്കുവായിരുന്നു പുറത്തു പോയിട്ടേന്നു”
ഇനിയും എന്തെങ്കിലും പറഞ്ഞെങ്കിലും മോഹനേട്ടന്റെ കൈയിൽ നിന്നും അടി പൊട്ടുമെന്ന് ഉറപ്പായപ്പോൾ സരസ്വതി പേടിച്ചു കരയാൻ തുടങ്ങി…
“എന്റെ മോഹനേട്ടാ എന്താ ഇങ്ങനെ ഞാൻ എന്തിനാ കള്ളം പറയണേ പുറത്തു പിള്ളേരുടെ തുണി ഉണ്ടായിരുന്നു വൈകുന്നേരം അലക്കിയിട്ടു ഇട്ടതാ നല്ല മഴ അല്ലെ നനയണ്ടാന്ന് വെച്ചിട്ട ഞാൻ എടുത്തു വെക്കാൻ പോയെ അതിനു ഇങ്ങനെയൊക്കെ പറയേണ്ട ആവിശ്യം എന്താ ഞാൻ എന്താ കണ്ടവന്റെ കൂടെ പോയെന്നു വിചാരിച്ചോ മോഹനേട്ടൻ അങ്ങനെ പോകുന്ന ആളാണോ ഏട്ടാ ഞാൻ അത്ര മോശമാണോ”
ഒന്ന് കരഞ്ഞു കാണിച്ചാൽ അലിയുന്ന മനസാണ് മോഹനന്റേത് എന്ന് അറിയാവുന്ന സരസ്വതി ആ അടവ് തന്നെ അങ്ങ് പ്രയോഗിച്ചു…
“ഡീ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല എന്റെ സരസു നിന്നെ കാണാതെ ആയപ്പോൾ ഞാൻ ശരിക്കും പേടിച്ചു പോയി അതാ ഞാൻ സാരമില്ല നീ വാ കിടക്കു”
മോഹനേട്ടൻ അത് വിശ്വസിച്ചെന്നു കണ്ടപ്പോൾ ശ്വാസം നേരെ വീണ സരസ്വതിക്കു മോഹനനോട് കള്ളം പറഞ്ഞതിൽ സങ്കടവും ചെയ്തു പോയ തെറ്റിൽ കുറ്റബോധവും തോന്നി..
കണ്ണു തുടച്ചു കോണ്ടു മുറിയിലേക്ക് കയറിയ സരസ്വതി സ്നേഹത്തോടെ മോഹനനെയും കെട്ടിപിടിച്ചു പതിയെ ഉറങ്ങി…
മഴ മാറി കാർമേഘം ഒഴിഞ്ഞു പോയി കിഴക്ക് ഉദയസൂര്യൻ തിളങ്ങി…
നേരം പുലർന്നപാടെ ചൂലുമെടുത്തു പുറത്തേക്കു ഇറങ്ങിയ ഭവ്യ തന്റെ പണി തുടങ്ങി….
തലേന്നത്തെ മഴയിലും കാറ്റിലും പറന്നു വീണ ഇലകളും പൊട്ടി വീണ മര കൊമ്പുകളും നോക്കി ഭവ്യ ഒന്ന് നെടുവിർപെട്ടു…
നാശം ഇ മാവൊക്കെ വീട്ടികളഞ്ഞില്ലെല് വയസാകും മുന്പേ എന്റെ നടുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കും നാശം..
ആരോടെന്നില്ലാത്ത സ്വയം പിറു പിറുത്തു കൊണ്ട് പതിയെ കുനിഞ്ഞു കൊണ്ടവൾ മുറ്റമടിക്കാൻ തുടങ്ങി…
വാറ്റിന്റെ കെട്ടുവിട്ടു രാവിലെ തന്നെ എഴുന്നേറ്റ രഘു അപ്പോഴാണ് ഉമ്മറത്തേക്കു കോട്ടുവായും ഇട്ടു കൊണ്ട് വന്നത്…
