മനയ്ക്കലെ വിശേഷങ്ങൾ – 5അടിപൊളി  

നന്നായിട്ടു ഞാൻ ശ്രദ്ധിച്ചോളാം പെണ്ണിനെ എന്ന് ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു രഘുവും അകത്തേക്ക് കയറി പോയി…

കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞു ഒരുങ്ങി ചുന്ദരി കുട്ടി ആയി നിന്ന മീനുട്ടിയെ കൊണ്ടു വിടാനായി റോഡിൽ നിൽകുക്കയായിരുന്നു മായ….

അപ്പോഴാണ് നമ്മുടെ നായകന്റെ വരവ് രതീഷ് ആയിരുന്നു അത്….

ദൂരെ നിന്നും രതീഷിനെ കണ്ടപാടെ പേടി കൊണ്ടും നടന്നതെല്ലാം ഓർത്തുള്ള അപമാനം കൊണ്ടും മായ നിന്നു ഉരുകാൻ തുടങ്ങി..

തിരിച്ചു ഇറങ്ങി പോയാല്ലോ എന്ന് മീനുട്ടിയുടെ ഓട്ടോ വരാൻ നേരം ആയെന്നു കണ്ടപ്പോൾ പോകാനും തോന്നിയില്ല..

രതീഷിന്റെ മുഖത്തു നോക്കാനുള്ള പേടി കൊണ്ട് തല കുനിച്ചു നിന്ന മായയുടെ അടുത്തേക്കു അവൻ മെല്ലെ നടന്നു വന്നു…

“മായേ താൻ എന്താ എന്നെ കണ്ടിട്ടും കാണാത്ത പോലെ നിൽക്കണേ”

രതീഷ് സങ്കടത്തോടെ എന്നപോലെ ചോദിച്ചു….

അപ്പോഴാണ് അവൾ ഒന്ന് തലപൊക്കി അവനെ ശരിക്കും ഒന്ന് നോക്കിയത്…

“ഓ രതീഷേട്ടൻ ആയിരുന്നോ ഞാൻ ഏട്ടനെ കണ്ടില്ല ഞാൻ ഓട്ടോ നോക്കുവായിരുന്നു അതാ ഞാൻ ശ്രദ്ധിച്ചില്ല”

മായ എന്തു പറയണം എന്നറിയാതെ നിന്ന് പരുങ്ങി…

“എന്തിനാടോ താൻ കള്ളം പറയണേ ഞാൻ ദൂരെ നിന്നും വരുന്നതു താൻ നോക്കിയത് ഞാൻ കണ്ടായിരുന്നോ തനിക്കു ചേരില്ല മായേ ഇ കള്ളം പറച്ചിൽ ഒന്നും താൻ പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല തന്നെ ഒന്ന് കണ്ടപ്പോൾ മിണ്ടണം എന്ന് തോന്നി അത്രേ ഉള്ളൂ അല്ലാതെ വേറെ ഒന്നുമില്ല”

അത് കേട്ട മായ സഹതാപത്തോടെ എന്നപോലെ അവനെ നോക്കി…

“അല്ല ഏട്ടൻ എപ്പോഴാ ജയിലിന്നു വന്നേ കുറെ ദിവസായോ”

മായ മീനുട്ടിയുടെ കൈയിൽ നിന്നും ബാഗ് ഒന്ന് വാങ്ങി കൊണ്ട് അവനോടു ചോദിച്ചു…

“മ്മ് കുറച്ചു ദിവസായി തനിക്കു എന്നോട് ദേഷ്യമുണ്ടോ മായേ തനിക്കു തോന്നുന്നുണ്ടോ ഞാനാ ദാമുവേട്ടനെ കൊന്നതെന്നു എന്നെകൊണ്ട് ഒരാളെ കൊല്ലാനൊക്കെ പറ്റുമെന്നു താൻ വിചാരിക്കുന്നുണ്ടോ അന്ന് രാത്രി എന്താ അവിടെ നടന്നതെന്നു നമ്മുക്ക് രണ്ടു പേർക്കുമല്ലേ അറിയൂ”

ചെയ്തത് അവൻ തന്നെ ആണെങ്കിലും അവളുടെ മുൻപിൽ താൻ നിരപരാധി ആണെന്ന് കാണിക്കാൻ വേണ്ടി എന്നപോലെ അവളോട് അവൻ ചോദിച്ചു…

“ഞാൻ അങ്ങനെ വിശ്വസിച്ചിട്ടില്ല രതീഷേട്ട കാരണം അതിനു ഞാനും സാക്ഷി ആണല്ലോ അങ്ങനെ ഒരു അവസ്ഥയിൽ ഒരിക്കലും ഏട്ടൻ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല പിന്നെ ഞാൻ എല്ലാവരുടെയും മുന്നിൽ നാണം കെട്ടവൾ ആയി ഒരുപാട് അനുഭവിച്ചു സാരമില്ല ഞാൻ എല്ലാവരോടും ചെയ്ത തെറ്റിന് ദൈവം തന്ന ശിക്ഷ ആയിട്ടേ അതൊക്കെ ഞാൻ കരുതുന്നുള്ളു അതൊക്കെ ഞാൻ അനുഭവിക്കേണ്ടത് തന്നെയാ”

മനസിലെ വിഷമം മായ അറിയാതെ അവന്റെ മുൻപിൽ പുറത്തെടുത്തു..

“ഏയ്യ് താൻ എന്ത് തെറ്റാടോ ചെയ്തത് ഞാൻ അല്ലെ തന്നെ ഏയ്യ് പിന്നെയും ഓരോന്ന് പറഞ്ഞു വീണ്ടും ഓർമിപ്പിച്ചു സങ്കടപ്പെടുത്താൻ എനിക്ക് വയ്യ ഞാൻ കാരണം ഒരുപാട് അനുഭവിച്ചല്ലേ മാപ്പ് ആ കാലു പിടിച്ച് മാപ്പ് എന്റെ ഇ വൃത്തി കെട്ട ജന്മം കൊണ്ട് എല്ലാവർക്കും എന്നും സങ്കടം മാത്രേ ഉണ്ടായിട്ടുള്ളൂ”

മായയുടെ മുൻപിൽ രതീഷ് തന്നെ സ്വയം ശപിച്ചു കൊണ്ട് ക്ഷമക്കായി കേണു..

“ഏയ്യ് അങ്ങനെ ഒന്നും പറയല്ലേ ഇയാളുടെ ജീവിതം ഇങ്ങനെയൊക്കെ ആക്കിയത് ഞാൻ അല്ലെ ഇയാൾക്ക് എവിടെയാ ഒരു സന്തോഷം ഉള്ളത് മനുവേട്ടനെ കെട്ടിയപ്പോയും ഞാൻ തന്നെ മറന്നിട്ടൊന്നും ഉണ്ടായിരുന്നില്ല ഏട്ടാ അറിയാമായിരുന്നു ഒരു ദിവസം വരുമെന്ന് പക്ഷെ കൂടെ ഒരാളെയും കൂടി പ്രതീക്ഷിച്ചു ഇപ്പോഴും എന്നെ ഓർത്താണ് ജീവിക്കുന്നതെന്നു പറഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി സ്വപ്നത്തിൽ പോലും ഏട്ടന്റെ ജീവിതം തകരണമെന്ന് ഞാൻ കരുതിയിട്ടില്ല എന്നിട്ടും ഇങ്ങനെയൊക്കെ ഞാൻ കാരണം അല്ലെ എല്ലാം ”

പറഞ്ഞു പറഞ്ഞു മായയുടെ കണ്ണിൽ അറിയാതെ കണ്ണീർ പൊടിഞ്ഞു…

“മായേ താൻ വിഷമിക്കല്ലെടോ താൻ സങ്കടപ്പെട്ട എനിക്ക് അതു സഹിക്കാൻ പറ്റില്ലടോ താൻ അന്നും ഇന്നും എന്റെ ജീവന എന്റെ പ്രണാനാ അത്രയ്ക്കും ഇഷ്ടമാ എനിക്ക് തന്നോട് എന്നിട്ടും ഞാൻ തന്നെ മറ്റുള്ളവരുടെ മുന്നിൽ മോശമാക്കിയില്ലേ ഞാൻ ഇതൊന്നും അനുഭവിച്ച പോരാ എനിക്കുള്ള ശിക്ഷ ഞാൻ സ്വയം നടപ്പാക്കികൊള്ളാം”

എന്തോ ഒരു ഉറച്ച മനസോടെ രതീഷ് അത് പറഞ്ഞപ്പോൾ മായ ഒന്ന് പേടിച്ചു പോയി…

“എന്തൊക്കെയാ ഏട്ടാ പറയണേ അതിനാണോ ഞാൻ ഇയാൾക്ക് വയങ്ങി തന്നത് ഇയാളുടെ ജീവിതത്തിൽ എന്റെ സ്ഥാനം എന്താണു എന്ന് നന്നായിട്ടു എനിക്ക് അറിയുന്നത് കൊണ്ട അന്ന് രാത്രി ഞാൻ ഇറങ്ങി വന്നത് അല്ലാതെ ബോധം ഇല്ലാത്തതു കൊണ്ടല്ല എന്റെ മനുവേട്ടനെ ചതികുവാണെന്നുള്ള ബോധം എനിക്ക് ഉണ്ടായിട്ടു പോലും ഞാൻ കാരണം ജീവിതം തകർന്ന ഇയാള് ഒരു വട്ടം എങ്കിലും ഒന്ന് സന്തോഷിച്ചോട്ടെ എന്ന് കരുതിയിട്ട അല്ലാതെ ഇയാള് മരിച്ചു കാണാൻ അല്ല ഞാൻ എന്റെ ജീവിതം പോലും മറന്നു ഇതൊക്കെ കാണിച്ചത് ഇപ്പോഴും ഇ മനസ്സിൽ എവിടെയോ ഇയാള് ഉള്ളത് കൊണ്ട വേണ്ടാത്തതൊക്കെ ചിന്തിക്കും മുൻപ് ഇതൊന്നു ഓർത്ത മതി ഏട്ടൻ”

മായ കണ്ണു തുടച്ചു കൊണ്ട് രതീഷിനോട് പറഞ്ഞു…

അപ്പോയെക്കും മീനുട്ടിയുടെ ഓട്ടോ വന്നു..

മായ മീനുട്ടിയെ ഒന്ന് ഓട്ടോയിൽ കയറ്റി വിട്ടു….

“എന്നാ ഞാൻ പോട്ടെ ഏട്ടാ ഇനി നമ്മളെ ഒരുമിച്ചു ഇവിടെ കണ്ട മതി നാട്ടുകാർക്ക്‌ അതും ഇതും പറഞ്ഞു ഉണ്ടാക്കാൻ വെറുതെ എന്തിനാ നമ്മളായിട്ട് ഇനി ഓരോന്നിനു ഇട വരുത്തണെ”

മായ അത് പറഞ്ഞപ്പോൾ അതിൽ ചെറിയ കാര്യമുണ്ടെന്നു രതീഷിനും തോന്നി…

“എന്നാ താൻ പോയിക്കോ മായേ ഞാനായിട്ട് ഇനി തനിക്കു ഒരു പേരു ദോഷവും ഉണ്ടാക്കില്ല”

രതീഷിന്റെ ആ പറച്ചിലിൽ എന്തോ മായയയ്ക്കു ഒരു സ്നേഹം തോന്നി…

“എനിക്ക് ഏട്ടനോട് ദേഷ്യം ഒന്നും ഇല്ലാട്ടോ ഒന്ന് സന്തോഷം ആയി ജീവിച്ചു കണ്ടാൽ മതി എന്നാലേ എന്റെ സങ്കടങ്ങൾ മാറു”

മായ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതും പറഞ്ഞു തറവാട്ടിലേക്കു നടന്നു…

അതും നോക്കി സങ്കടത്തോടെ അവനും മെല്ലെ നടന്നു പോയി…

തറവാട്ടിലേക്കു കയറി ചെന്ന മായ കണ്ടത് കൈയിൽ ഒരു കെട്ടുമായി കസേരയിൽ ഇരിക്കുന്ന ഭവ്യയെ ആണ്..

അത് കണ്ടപ്പോൾ പേടിയോടെ മായ വേഗം അവളുടെ അടുത്തേക്കു ചെന്നു…

“എന്തു പറ്റി മോളെ എന്താ കൈക്കു പറ്റിയെ എന്താ ഇങ്ങനെ കെട്ടി വെച്ചേക്കണേ”

പേടിയോടെ മായ അവളോട്‌ ചോദിച്ചു…

“ഏയ്യ് ഒന്നുമില്ല മായേച്ചി ചെറുതായി ഒന്ന് മുറിഞ്ഞു അത് രാവിലെ മുറ്റം അടിക്കാൻ തുടങ്ങിയപ്പോൾ ഒന്ന് വഴുതി വീണതാ കൈയിലെ കുപ്പി വള രണ്ടെണ്ണം പൊട്ടി പോയി അങ്ങനെ മുറിഞ്ഞതാ ഇപ്പൊ കുറഞ്ഞു സരസ്വതി ചേച്ചി മരുന്ന് വെച്ചു കെട്ടി തന്നു അങ്ങനെ ചുമ്മാ ഇരിക്കുവാ”

ഭവ്യ നടന്ന കാര്യങ്ങൾ ഒന്നും ആരോടും പറയാൻ പറ്റാതെ എല്ലാം മനസ്സിൽ ഒതുക്കി കൊണ്ട് മായയെ നോക്കി ഒന്ന് ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *