ഭവ്യ മോഹനനോട് നടന്ന കാര്യം പറഞ്ഞു കാണുമോ എന്നുള്ളൊരു പേടി രഘുവിന്റെ മനസിൽ ഉണ്ടായിരുന്നു എങ്കിലും മോഹനന്റെ വാക്ക് കേട്ടപ്പോൾ പറഞ്ഞു കാണില്ലെന്ന ധൈര്യത്തോടെ രഘു തിരിഞ്ഞു നോക്കി…
“കൈ മുറിഞ്ഞോ ആരുടെ ഞാനൊന്നും കണ്ടില്ല മോഹനേട്ടാ ഞാനിവിടെ നിൽപുണ്ടായിരുന്നല്ലോ എന്നാ പിന്നെ അവൾക്കു എന്നോട് പറഞ്ഞൂടെ അവളു എന്തു പണിയ കാണിച്ചേ”
ഞാൻ ഒന്നും അറിഞ്ഞില്ല രാമ എന്ന ഭാവത്തിൽ രഘു കൈ മലർത്തി…
“ഓ നീ കണ്ടില്ലായിരുന്നോ അവളു ഇവിടെ എവിടെയോ വീണു കൈ മുറിഞ്ഞതാ രഘു അങ്ങനെ ഒന്നുമില്ല ചെറുതായിട്ട് ചോര വന്നു ഞാൻ വിചാരിച്ചു നീ കണ്ടു കാണുമെന്നു അതാ നിന്നോട് തിരക്കിയെ എങ്കി ശരി പണി ഉണ്ട് നി തറവാട്ടിലേക്കു പോണില്ലേ ഇന്ന്”
മോഹനൻ ഇറങ്ങുന്നതിനിടയിൽ ചോദിച്ചു…
“നോക്കട്ടെ ചിലപ്പോ ഞാൻ ഒന്ന് അങ്ങോട്ട് ഇറങ്ങും പോയാലും എനിക്ക് എടുക്കാൻ മാത്രം ജോലി ഒന്നുമില്ല മോഹനേട്ടാ അവിടെ അച്ഛൻ വെറുതെ പറയുന്നതാ ഞാൻ പോകാൻ വേണ്ടി”
രഘുവിനു ഒട്ടും താല്പര്യം ഇല്ലാത്ത കാര്യം മോഹനൻ പറഞ്ഞപ്പോൾ അവൻ അത് വലിയ കാര്യം ആക്കാതെ മറുപടി കൊടുത്തു…
ഓ എങ്കി ശരി നിന്റെ ഇഷ്ടം ഞങ്ങള് പോകുവാ പിന്നെ ഭവ്യ മോളെ ഒന്ന് ശ്രദ്ധിക്കണേ രഘുവെ”
അതും പറഞ്ഞു മോഹനനും വത്സലനും പാടത്തേക്കു ഇറങ്ങി പോയി…
നന്നായിട്ടു ഞാൻ ശ്രദ്ധിച്ചോളാം പെണ്ണിനെ എന്ന് ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു രഘുവും അകത്തേക്ക് കയറി പോയി…
കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞു ഒരുങ്ങി ചുന്ദരി കുട്ടി ആയി നിന്ന മീനുട്ടിയെ കൊണ്ടു വിടാനായി റോഡിൽ നിൽകുക്കയായിരുന്നു മായ….
അപ്പോഴാണ് നമ്മുടെ നായകന്റെ വരവ് രതീഷ് ആയിരുന്നു അത്….
ദൂരെ നിന്നും രതീഷിനെ കണ്ടപാടെ പേടി കൊണ്ടും നടന്നതെല്ലാം ഓർത്തുള്ള അപമാനം കൊണ്ടും മായ നിന്നു ഉരുകാൻ തുടങ്ങി..
തിരിച്ചു ഇറങ്ങി പോയാല്ലോ എന്ന് മീനുട്ടിയുടെ ഓട്ടോ വരാൻ നേരം ആയെന്നു കണ്ടപ്പോൾ പോകാനും തോന്നിയില്ല..
രതീഷിന്റെ മുഖത്തു നോക്കാനുള്ള പേടി കൊണ്ട് തല കുനിച്ചു നിന്ന മായയുടെ അടുത്തേക്കു അവൻ മെല്ലെ നടന്നു വന്നു…
“മായേ താൻ എന്താ എന്നെ കണ്ടിട്ടും കാണാത്ത പോലെ നിൽക്കണേ”
രതീഷ് സങ്കടത്തോടെ എന്നപോലെ ചോദിച്ചു….
അപ്പോഴാണ് അവൾ ഒന്ന് തലപൊക്കി അവനെ ശരിക്കും ഒന്ന് നോക്കിയത്…
“ഓ രതീഷേട്ടൻ ആയിരുന്നോ ഞാൻ ഏട്ടനെ കണ്ടില്ല ഞാൻ ഓട്ടോ നോക്കുവായിരുന്നു അതാ ഞാൻ ശ്രദ്ധിച്ചില്ല”
മായ എന്തു പറയണം എന്നറിയാതെ നിന്ന് പരുങ്ങി…
“എന്തിനാടോ താൻ കള്ളം പറയണേ ഞാൻ ദൂരെ നിന്നും വരുന്നതു താൻ നോക്കിയത് ഞാൻ കണ്ടായിരുന്നോ തനിക്കു ചേരില്ല മായേ ഇ കള്ളം പറച്ചിൽ ഒന്നും താൻ പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല തന്നെ ഒന്ന് കണ്ടപ്പോൾ മിണ്ടണം എന്ന് തോന്നി അത്രേ ഉള്ളൂ അല്ലാതെ വേറെ ഒന്നുമില്ല”
അത് കേട്ട മായ സഹതാപത്തോടെ എന്നപോലെ അവനെ നോക്കി…
“അല്ല ഏട്ടൻ എപ്പോഴാ ജയിലിന്നു വന്നേ കുറെ ദിവസായോ”
മായ മീനുട്ടിയുടെ കൈയിൽ നിന്നും ബാഗ് ഒന്ന് വാങ്ങി കൊണ്ട് അവനോടു ചോദിച്ചു…
“മ്മ് കുറച്ചു ദിവസായി തനിക്കു എന്നോട് ദേഷ്യമുണ്ടോ മായേ തനിക്കു തോന്നുന്നുണ്ടോ ഞാനാ ദാമുവേട്ടനെ കൊന്നതെന്നു എന്നെകൊണ്ട് ഒരാളെ കൊല്ലാനൊക്കെ പറ്റുമെന്നു താൻ വിചാരിക്കുന്നുണ്ടോ അന്ന് രാത്രി എന്താ അവിടെ നടന്നതെന്നു നമ്മുക്ക് രണ്ടു പേർക്കുമല്ലേ അറിയൂ”
ചെയ്തത് അവൻ തന്നെ ആണെങ്കിലും അവളുടെ മുൻപിൽ താൻ നിരപരാധി ആണെന്ന് കാണിക്കാൻ വേണ്ടി എന്നപോലെ അവളോട് അവൻ ചോദിച്ചു…
“ഞാൻ അങ്ങനെ വിശ്വസിച്ചിട്ടില്ല രതീഷേട്ട കാരണം അതിനു ഞാനും സാക്ഷി ആണല്ലോ അങ്ങനെ ഒരു അവസ്ഥയിൽ ഒരിക്കലും ഏട്ടൻ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല പിന്നെ ഞാൻ എല്ലാവരുടെയും മുന്നിൽ നാണം കെട്ടവൾ ആയി ഒരുപാട് അനുഭവിച്ചു സാരമില്ല ഞാൻ എല്ലാവരോടും ചെയ്ത തെറ്റിന് ദൈവം തന്ന ശിക്ഷ ആയിട്ടേ അതൊക്കെ ഞാൻ കരുതുന്നുള്ളു അതൊക്കെ ഞാൻ അനുഭവിക്കേണ്ടത് തന്നെയാ”
മനസിലെ വിഷമം മായ അറിയാതെ അവന്റെ മുൻപിൽ പുറത്തെടുത്തു..
