മന്ദാകിനി – 5 9

 

പൂർത്തിയാക്കാതെ സെറ പകുതിയിൽ നിർത്തി അനാമികയുടെ മുഖത്തേക്ക് നോക്കി നിന്നു….അവളുടെ കണ്ണുകൾ, കവിൾതടങ്ങൾ,തണുപ്പിൽ വിറക്കുന്ന ചുണ്ടുകൾ…

 

സെറ അവളെ വലിച്ച് ദേഹത്തോട് ചേർത്തു… അപ്രതീക്ഷിതമായ അവളുടെ നീക്കത്തിൽ അനാമിക ഏങ്ങി, ഇരു മാറിടങ്ങളും പരസ്പരം അമർന്നു…. അവൾ കിതപ്പോടെ സെറയെ നോക്കി…..

 

 

 

 

ആകാശത്ത് പെയ്യാൻ കാത്തിരുന്ന മേഘങ്ങൾ അലിഞ്ഞുതുടങ്ങി…. വീശിയ കാറ്റിൽ ബാൽക്കണിയിലേക്ക് കടന്നുകയറിയ മഴയിൽ ഇരുവരും നനഞ്ഞു…. മുറിയിലേക്ക് കയറാൻ തുനിഞ്ഞ അനാമികയെ സെറ തടഞ്ഞു….. മഴയെ സാക്ഷി നിർത്തി,അരയിലൂടെ കൈചേർത്തു പിടിച്ചുകൊണ്ട് സെറ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി… അനാമിക പിടഞ്ഞുപോയി… അകന്നുമാറാൻ ശ്രമിച്ചതും അവളിലെ സെറയുടെ പിടി ഒന്നുകൂടെ മുറുകി…. മഴതുള്ളികൾ വീണു നനയുന്ന അനുവിന്റെ പിൻ കഴുത്തിലേക്ക് സെറയുടെ ചുണ്ടുകൾ ഇഴഞ്ഞുകയറി

 

 

 

“സെ… സെറ…..”

അനുവിന്റെ ശബ്ദം ഇടറി

 

 

“മിണ്ടല്ലേ….”

 

 

കൊടും തണുപ്പിൽ പൊള്ളുന്ന ചൂടുപോലെ സെറയുടെ നിശ്വാസം അനുവിന്റെ കഴുത്തിൽ തട്ടി…പിന്നാലെ ചുണ്ടുകൾ അവിടെ പതിഞ്ഞു…. പെരുവിരലിൽ നിന്നൊരു അനുഭൂതി കാലിലൂടെ തലയിലേക്ക് ഇരച്ചുകയറി, ശരീരത്തിലാകെ പടർന്നു…. പൊടിഞ്ഞ വിയർപ്പുതുള്ളികൾ മഴയിൽ അലിഞ്ഞില്ലാതെയായി…

 

ഇരുവരും മഴയിൽ നനഞ്ഞു കുതിർന്നു…തന്റെ കരവലയത്തിൽ നിന്ന അനാമികയുടെ കാൽ മുട്ടുകൾ കൂട്ടിയുരുമുന്നതും അവളുടെ ശരീരം വിറകൊള്ളുന്നതും സെറ അറിഞ്ഞു… അനാമിക തളർന്നു കിതപ്പോടെ സെറയുടെ ശരീരത്തിലേക്ക് ചാഞ്ഞു….

 

 

“തളർന്നോ…. ”

 

സെറ ചിരിയോടെ ചോദിച്ചു…. അനു തളർച്ചയോടെ മുഖം ഉയർത്തി, ക്ഷീണിച്ച കണ്ണുകളോടെ അവളെ നോക്കി….അനുവിന്റെ മുഖത്തെ ഭാവം തന്റെ വികാരത്തിന്റെ സീമകൾ തകർക്കുന്നത് സെറ അറിഞ്ഞു… മഴത്തുള്ളികൾ ഭൂമിയിൽ പതിക്കാതെ വായുവിൽ നിശ്ചലമായതുപോലെ….ഭൂമിയുടെ ചലനം നശിച്ചതുപോലെ….

 

സെറ അനുവിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു….ഇരുവരും പരസ്പരം അമർന്നു….

 

 

“സെറാ… എനിക്ക്….”

ചുണ്ടുകൾ വേർപെടുത്തി അവൾ തളർച്ചയോടെ എന്തോ പറഞ്ഞു തുടങ്ങിയതും സെറ തടഞ്ഞു

 

“മിണ്ടല്ലേ അനു….എനിക്കൊരു ഭ്രാന്ത്‌ കയറി വരുന്നുണ്ട്…”

ഉള്ളംകൈകൾ അനുവിന്റെ ഇരു കവിളിലും ചേർത്തുകൊണ്ട് സെറ വീണ്ടും ആർത്തിയോടെ അവളുടെ ചുണ്ടിൽ അധരങ്ങൾ ചേർത്തു….

 

പുറത്ത് മഴ ആർത്തുപെയ്തു…..ചുണ്ടുകൾക്കുപകരം അധരങ്ങളെ കടന്നു അവളുടെ നാവ് ഉള്ളിലേക്ക് കയറിയതും അനാമിക പുഴുവിനെപ്പോലെ പിടഞ്ഞു, ശരീരം വീണ്ടും പൊട്ടിതെറിക്കുമെന്ന് തോന്നി അവൾ സെറയിൽ നിന്നും ബലമായി അടർന്നുമാറി മുറിയിലേക്ക് ഓടിക്കയറി… കട്ടിലിൽ വന്നിരുന്നു കിതച്ചു….

 

 

 

 

ബാൽക്കണിയുടെ വാതിൽപ്പടിയിൽ ചാരി നിന്ന സെറ അവളെ നോക്കി പുഞ്ചിരിച്ചു….മഴയിൽ നനഞ്ഞ സെറയുടെ സാറ്റിൻ ഷർട്ടിലൂടെ അവളുടെ ഉടലഴകുകൾ അനാമികയുടെ മുന്നിൽ അനാവൃതമായി….

 

മുറിയിലേക്ക് കയറിയ സെറ അനുവിന്റെ മുന്നിൽ വന്നുനിന്നു… അവളെ നോക്കാൻ ത്രാണി ഇല്ലാതെ അനു മുഖം തിരിച്ചു… കാലുകൾ ചേർത്തടിപ്പിച്ചു….

 

“എന്തുപറ്റി അനു….”

 

 

 

“എനിക്കെന്തോപോലെ….തോന്നുവാ…”

അവളുടെ അധരം വിറച്ചു…സെറ അവളുടെ അരികിൽ ഇരുന്നു….

 

 

 

“അനു… എന്നെ… എന്നെ ഇഷ്ടാണോ….”

 

 

സെറ ചോദിച്ചതും പിടയുന്ന കണ്ണുകളോടെ അനാമിക അവളെ നോക്കി….നിഴലിച്ച വസ്ത്രങ്ങളിലൂടെ അവളുടെ ഉരുണ്ടുവിടർന്ന മാറിടങ്ങൾ അനു കണ്ടു….അവൾ നാണത്തോടെ മുഖം കുനിച്ചു, ചുമലിലൂടെ കിടന്ന ടവൽ മാറിൽ ചേർത്തുപിടിച്ചു….

 

 

“അനു….. എനിക്ക് നിന്നെ തരോ….എന്റെ മാത്രം ആയിട്ട്….”

രഹസ്യംപോലെ അവൾ ചോദിച്ചു…… മറുപടിയെന്നോണം അനു തന്റെ മുഖം സെറയുടെ മാറിടുക്കിൽ ഒളിപ്പിച്ചു…

 

 

“എനിക്ക് അറിയില്ല… എങ്ങനെയാണെന്ന്…. അല്ല എന്താ ചെയ്യേണ്ടെ… ഞാൻ… എനിക്ക് അറിയില്ല…”

Updated: May 28, 2025 — 4:14 pm

Leave a Reply

Your email address will not be published. Required fields are marked *