മന്ദാകിനി – 5 9

 

ചെറിയ എന്തെങ്കിലും ജോലി കണ്ടുപിടിക്കണം…. ഒന്നിനും ആരെയും ബുദ്ധിമുട്ടിക്കരുത്….. ഞാൻ നമ്മുടെ എബിയുടെ കൈയിൽ കുറച്ച് പൈസ കൊടുത്തുവിട്ടുണ്ട്… പിന്നെ കുറച്ച് ഗോൾഡും….

 

വിൽക്കെ പണയം വക്കേ എന്താച്ചാ ചെയ്…. ഒരു ജോലി ആകുന്നവരെ അത്യാവശ്യത്തിന് ഉള്ളത് ഉണ്ടാവും ”

 

 

 

 

“അമ്മേ…. ഇതൊക്കെ…..”

 

 

 

 

“അമ്മക്ക് അറിയാം….. ഈ പത്തൊമ്പത് വർഷത്തിൽ അമ്മ നിനക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല…. ഇത്രയും എങ്കിലും ചെയ്യണ്ടേ….

 

 

ഞാൻ ഫോൺ വക്കുവാ….. അച്ഛൻ വന്നൂന്ന് തോന്നുന്നു….”

 

 

 

കാൾ ഡിസ്‌ക്കണക്ട് ആയതും അനു മൊബൈലിൽ മുറുക്കെ പിടിച്ച് പൊട്ടികരഞ്ഞു….

 

 

 

 

 

…..

.

 

.

.

.

കന്യാകുമാരിയുടെ തീരത്തിൽ… അസ്‌തമിക്കാൻ വെമ്പുന്ന സൂര്യന്റെ വെളിച്ചം പതിച്ച് ജ്വലിക്കുന്ന മണൽപരപ്പിൽ സെറയുടെ അരികിലായി അനാമിക ഇരുന്നു…. ശരീരം തളരുന്നതുപോലെ തോന്നിയതും അവൾ സെറയുടെ തോളിലേക്ക് ചാഞ്ഞിരുന്നു…

 

 

 

“സെറാ….”

 

 

 

“എന്ത്യേ…..”

 

 

 

 

 

“ഒന്നുമില്ല…..”

 

 

 

 

 

 

“മ്മ്ഹ്ഹ് ആണോ…”

സെറ തല ചരിച്ച് ചോദ്യഭാവത്തോടെ അവളെ നോക്കി

 

 

 

 

 

 

“അമ്മ പറഞ്ഞതുപോലെ ഒരു ജോലി കണ്ടുപിടിക്കണം….”

 

 

 

 

 

 

 

“ഇപ്പൊ ഒന്നും ആലോചിക്കണ്ട…..ആദ്യം എക്സാം കഴിയട്ടെ….”

 

 

 

 

 

 

“ഞാനൊരു കാര്യം ചോദിക്കട്ടെ സെറാ…..”

 

 

 

 

 

“ചോദിക്ക്…..”

സെറ അവളുടെ കണ്ണുകളിലേക്കുതന്നെ നോക്കിയിരുന്നു….

 

 

 

 

 

“നീ ശരിക്കും ആരാ….”

 

 

 

 

 

“ഏഹ്….”

സെറ അവളെ നോക്കി കണ്ണുമിഴിച്ചു

 

 

 

 

“എനിക്കറിയില്ലടി…. ഇന്നലെമുതൽ നീ എനിക്ക് അറിയാവുന്ന സെറ അല്ലെന്നൊരു തോന്നൽ….നിന്നെക്കുറിച്ച് ഇനിയും ഒത്തിരി അറിയാൻ ഉള്ളതുപോലെ….”

 

 

 

 

“ആഹ്‌ണോ….”

അവളൊരു കള്ളചിരിയോടെ അനുവിന്റെ മൂക്കിന്റെ തുമ്പിൽ ചൂണ്ടുവിരൽ തൊട്ടു…… ഇടതുകൈയാലേ സെറ അവളുടെ അരയിലൂടെ കൈച്ചുറ്റി തന്നോട് ചേർത്തിരുത്തി…

 

 

വിറച്ചുപോയി അവൾ…. അനുവിന്റെ കണ്ണുകളിലെ കൃഷ്ണമണി നാലുപാടും ചുറ്റിതിരിഞ്ഞു…. ഇങ്ങനെ തന്നെ തൊടരുതേ എന്ന് പറയാൻ തോന്നി, ഇങ്ങനെ എന്നെ നോക്കരുതെ എന്ന് പറയാൻ തോന്നി അവൾക്ക്….

 

 

“അനു….”

അത്രയും ആർദ്രമായ സെറയുടെ ശബ്ദം….

 

 

 

“മ്മ്ഹ്ഹ്….”

 

 

 

 

“എന്നെ അറിയണോ നിനക്ക്?…

 

 

 

 

“മ്മ്ഹ്ഹ്…”

വേണ്ടെന്ന് പറയാൻ തോന്നിയെങ്കിലും അധരങ്ങൾ അത് വിസ്സമ്മതിച്ചു…

 

 

 

 

“കഴിഞ്ഞ ആറുമാസങ്ങളായി ഞാൻ എന്നെ തന്നെ മറന്നുപോയി അനു…നിന്നെ കണ്ട നിമിഷം മുതൽ ഞാൻ മറ്റാരോക്കെയോ ആയി മാറി…. എനിക്കുപോലും വളരെ അപരിചിതയായ മറ്റൊരാൾ….”

 

 

 

 

“എന്തൊക്കെയാ… എന്തൊക്കെയാ ഈ പറയണേ….”

 

 

 

 

 

“ഒന്നുമില്ല…. നമുക്ക് പോകാം….നേരം ഇരുട്ടുന്നു…..”

 

 

 

 

 

 

പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മറഞ്ഞുതുടങ്ങിയിരുന്നു…. എങ്ങും നേർത്ത ഇരുട്ട് പടർന്നുതുടങ്ങിയിരിക്കുന്നു….

 

ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന മണൽ തരികൾ തട്ടികുടഞ്ഞുകൊണ്ട് ഇരുവരും എഴുന്നേറ്റു…. സെറയുടെ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരി ഒളിഞ്ഞുകിടന്നിരുന്നു….പ്രണയത്തിന്റെ പുഞ്ചിരി…. ആഗ്രഹിച്ചതെന്തോ കിട്ടുമെന്ന വിശ്വാസത്തിന്റെ പുഞ്ചിരി

 

ഇരുവരും കൈകോർത്ത് നടക്കുന്നതും… കാറിലേക്ക് കയറുന്നതും മറ്റുരണ്ട് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു….

 

അയാൾ കൈയിലെ എരിയുന്ന സിഗരറ്റ് ചുണ്ടിലേക്ക് അടുപ്പിച്ചു….

Updated: May 28, 2025 — 4:14 pm

Leave a Reply

Your email address will not be published. Required fields are marked *