മന്ദാകിനി – 5 9

 

 

 

അതേ കണ്ണുകൾ…. കണ്ണുകൾക്കുള്ളിലെ ധൈര്യം….. അയാളുടെ പെൺപതിപ്പ് ആയിരുന്നു സെറ…. കൈയിലെ ബാറ്റ് ദൂരേക്ക് എറിഞ്ഞുകൊണ്ട് സെറ അനുവിനെ ചേർത്ത് പിടിച്ചു…. നന്ദനയും അവർക്കരികിൽ ഉണ്ടായിരുന്നു….

 

 

“പേടിച്ചുപോയോ….”

 

സെറ അവളുടെ മുടിയിൽ പതിയെ തലോടി… സ്നേഹത്തോടെ… കരുതലോടെ…. അവൾ അതെ എന്ന് തലയാട്ടി….

 

 

“പേടിക്കണ്ട…. ഇനിയൊന്നും പേടിക്കണ്ട…..”

 

 

 

 

കൈയിൽ തോക്കുമായി നിൽക്കുന്ന അബ്രാമിനെ സെറ നോക്കി…

 

 

 

 

 

 

“അവനെയും എടുത്ത് പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകാൻ നോക്ക്… ഇല്ലേൽ ചോര പോയി ചത്തുപോകും….”

 

 

അബ്രാം പറഞ്ഞതും സ്റ്റീവും അശ്വിനും ചേർന്ന് മിഥുനെ വണ്ടിയിലേക്ക് കയറ്റി അവിടെ നിന്നും പാഞ്ഞു….അയാളൊന്ന് നിശ്വസിച്ചു…. പിന്നിലേക്ക് തിരിഞ്ഞ് സെറയെയും അവളുടെ കൈയിൽ ഒതുങ്ങി നിൽക്കുന്ന അനാമികയെയും നോക്കി….

 

 

“വാ പോകാം….”

 

 

 

 

അപ്പോഴേക്കും റോഡരികിൽ ഒരു വിലകൂടിയ ബെൻസ് കാർ വന്നുനിന്നിരുന്നു…. ഫോൺ വിളിച്ചോളാമെന്ന് നന്ദനയോട് പറഞ്ഞുകൊണ്ട് സെറ അനുവുമായി കാറിലേക്ക് കയറി…. അബ്രാം കോഡ്രൈവർ സീറ്റിലേക്ക് കയറിയതും വണ്ടി മുന്നോട്ടേക്ക് എടുത്തു….

 

 

 

 

 

ആരും ഒന്നും മിണ്ടീല….സെറ അനുവിനെ പൊതിഞ്ഞുപിടിച്ച്, അവളുടെ ചുമലിൽ മുഖം താങ്ങി ഇരുന്നു….. അനുവിന് പലതും ചോദിക്കാൻ ഉണ്ടായിരുന്നെങ്കിലും അവളൊന്നും മിണ്ടീല….

 

 

 

 

“ഹോട്ടലിലെ താമസം ഒക്കെ മതി….”

 

മുഖവരെയൊന്നുമില്ലാതെ അബ്രാം പറഞ്ഞു…..അല്പനേരത്തെ യാത്രക്കുശേഷം കാർ ഒരു വലിയ മാളികയിലേക്കുള്ള വഴിയിലേക്ക് കയറി….

 

ഗേറ്റിനോട് ചേർന്നുള്ള മതിൽക്കെട്ടിൽ കൊത്തിവച്ചിരുന്ന പേര് അനാമിക വായിച്ചു…

 

“ഏദെൻ… ഏദെൻ നിവാസം ”

 

 

ആദമിനും ഹൗവക്കും കർത്താവ് കൊടുത്ത തോട്ടം…

 

.

.

.

അനാമികക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല… സെറയുടെ അച്ഛൻ…. ഇത്രയും ചെറുപ്പം….

വീട്ടുകാരെപറ്റി ചോദിക്കുമ്പോൾ പലപ്പോഴും അവൾ ഒഴിഞ്ഞുമാറുന്നത് ശ്രദ്ധിച്ചിട്ടുണ്ട്… ചില രഹസ്യ ഫോൺ കാളുകൾ…. സെറയെ ചുറ്റിപറ്റി എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്ന് അവൾക്ക് തോന്നി….

 

 

 

 

 

 

 

ആ വലിയ ബംഗ്ലാവിന്റെ ഹാൽവേയിൽ ഇരിക്കുമ്പോൾ അനുവിന് വല്ലാത്തൊരു അപരിചിതത്വം അനുഭവപ്പെട്ടു…. അടുത്ത് സെറ ഇരിപ്പുണ്ട്…. തന്നെ ഒന്ന് നോക്കുന്നുകൂടെയില്ല, എന്തോ ആലോചിച്ചുകൂട്ടി ഇരിക്കുകയാണ്

 

അനുവിന്റെ മുഖം വീർത്തു… ചുണ്ടുകൾ വിതുമ്പിതുടങ്ങിയതും അവൾ കൈകൊണ്ട് വായമൂടി…

 

 

 

 

 

ട്രെയിൽ രണ്ട് ഗ്ലാസ്സ് ജ്യൂസുമായി വന്ന അബ്രാം അത് അവരുടെ മുന്നിലേക്ക് വച്ചു… എതിരെ ഉള്ള സോഫയിൽ അമർന്നിരുന്നു…. സെറ അയാളെ നോക്കിയില്ല, നിലത്തേക്ക് നോക്കി ഇരിക്കുകയാണ് അവൾ,

 

 

ആരും ഒന്നും മിണ്ടിയില്ല….അനു ഇടക്ക് മുഖം ഉയർത്തി അയാളെ നോക്കി…. ഉറച്ച ശരീരത്തെ എടുത്തറിയിക്കുന്ന വിധത്തിൽ വൃത്തിയായി ഭരിച്ചിരുന്ന ഷർട്ടിന്റെ സ്ലീവ് മടക്കി വച്ചിരിക്കുന്നു…. വെട്ടിയൊതുക്കിയ മുടിയും ക്ലീൻ ഷേവ് ചെയ്ത മുഖവും അയാളുടെ ഭംഗി ഇരട്ടിച്ചു….

 

 

 

 

 

അബ്രാം ഒരു നെടുവീർപ്പോടെ എഴുന്നേറ്റു….

 

 

 

“ഈ വീട് ഞാൻ നിനക്കുവേണ്ടി വാങ്ങിയതാണ്…. ഇന്നുമുതൽ ഇവിടെ താമസിച്ചാൽ മതി…. ഒന്നുകൊണ്ടും പേടിക്കണ്ട….. ഇനി നിങ്ങളുടെ ജീവിതത്തിലേക്ക് ആരും കടന്നുകയറില്ല, അത് ഉറപ്പ് വരുത്തിയിട്ടേ ഞാൻ മടങ്ങി പോകു….”

 

 

 

അബ്രാം എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു….

 

 

 

 

“….തിരിച്ചുപോവുകയാണോ…?…”

 

 

 

 

“പോയെ പറ്റു….”

 

Updated: May 28, 2025 — 4:14 pm

Leave a Reply

Your email address will not be published. Required fields are marked *