.
.
.
.
“ഇങ്ങോട്ട് നടക്കെടി….”
മിഥുൻ അനുവിനെ പിടിച്ച് വലിച്ച് ഗേറ്റിന് പുറത്ത് നിർത്തിയിരുന്ന സ്കോർപിയോയിലേക്ക് കയറ്റാൻ ശ്രമിച്ചു…. ആരും ശബ്‌ദിച്ചില്ല…. വിദ്യാർത്ഥികളും അധ്യാപകരും ഒന്നും കാണാത്തതുപോലെ നടന്നുനീങ്ങി….പലരും കുടകൾ കൊണ്ട് മുഖം മറച്ചുകളഞ്ഞു….
” വിട്…. എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നെ…. ”
തന്റെ ശരീരത്തിൽ മുറുകുന്ന മിഥുന്റെ കൈകളെ വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് അനു കരഞ്ഞു….
“മിഥുൻ…..”
അതൊരു അലർച്ച ആയിരുന്നു…. അവൻ തിരിഞ്ഞുനോക്കി…. കോളേജ് ഓഫീസ് സ്റ്റാഫ് പ്രിയ ആയിരുന്നു അത്…. അവൾ അവന്റെ മുഖത്ത് ആഞ്ഞടിച്ചു….
“എന്ത് തോന്നിവാസവും കാണിക്കാം എന്നാണോ നിനക്കൊക്കെ….”
പ്രിയ അവന്റെ നേരെ അലറി….. മിഥുൻ അടികിട്ടിയ മുഖമൊന്ന് ചുഴറ്റി പ്രിയയെ നോക്കി…. അവൾ ഗർഭിണി ആയിരുന്നു
മിഥുൻ അനുവിന്റെ മേലുള്ള കൈവിട്ട് പ്രിയയുടെ നേരെ തിരിഞ്ഞു…. അവന്റെ മുഖം വലിഞ്ഞുമുറുകിയിരുന്നു….ഒരുവേള പ്രിയയുടെ മുഖത്തും ഭയം നിറഞ്ഞു…. എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടങ്ങളാണ്….
എങ്കിലും കണ്മുന്നിൽ ഒരു പെൺകുട്ടിയോട് ഇങ്ങനെ കാണിക്കുമ്പോൾ എങ്ങനെയാണ് പ്രതികരിക്കാതെ ഇരിക്കുന്നത്…. താനും ഒരു പെണ്ണല്ലേ….
“എന്റെ നേരെ കൈ ഉയർത്താൻ ധൈര്യമോ….”
മിഥുൻ കാൽ ഉയർത്തി അവളുടെ അടിവയറ്റിലേക്ക് ആഞ്ഞ് ചവിട്ടി…. ഒരു നിമിഷത്തേക്ക് പ്രിയ പകച്ചുപോയി… അനാമിക വായപൊത്തി….
വീർത്ത വയറിൽ കൈ അമർത്തി പ്രിയ തന്റെ മുന്നിൽ നിൽക്കുന്നവനെ പാളി നോക്കി…. അവളുടെ നേരെ ഉയർന്ന മിഥുന്റെ കാൽ അയാളുടെ കൈയിൽ ആയിരുന്നു….
” അതൊരു ഗർഭിണി അല്ലേടാ…. കുറച്ച് മനുഷ്യത്വം ആവാം…. ”
മിഥുൻ ദേഷ്യത്തോടെ അവന്റെ കൈയിൽനിന്നും തന്റെ കാൽ വലിച്ചെടുത്തു… അയാളുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി….
“നീ ആരാടാ ”
“പരിജയപ്പെടാം…. ഒരു മിനിറ്റ്….”
അയാൾ തിരിഞ്ഞ് പ്രിയയെ നോക്കി….
“കൊള്ളാം ….ഇവിടെ ഉള്ള ആർക്കും ഇല്ലാത്തൊരു കാര്യം നിനക്ക് ഉണ്ട്… ചങ്കൂറ്റം…. അതെനിക്ക് ഇഷ്ടപ്പെട്ടു….”
പ്രിയ അയാളെ സംശയത്തോടെ നോക്കി…. നല്ല ഉയരവും അതിനൊത്ത ശരീരവും ഉള്ളൊരാൾ…. അയാളുടെ മൂർച്ചയേറിയ കണ്ണുകൾക്ക് എന്തിനെയും ചുട്ടെരിക്കാനുള്ള ശേഷിയുണ്ടെന്ന് അവൾക്ക് തോന്നി
“നീ ഏതാടാ….”
മിഥുന്റെ കൈ ആ മനുഷ്യന്റെ ഷർട്ടിൽ ഞെരിഞ്ഞു…. അടുത്ത നിമിഷം തലയിൽ ശക്തിയായൊരു അടികിട്ടി അവൻ നിലത്ത് ചെളിയിലേക്ക് വീണിരുന്നു…. കാലാവസ്ഥ നിശബ്തമായി… മഴ ശമിച്ചു
താഴെ വീണ മിഥുനെകണ്ട് അനാമിക വാ തുറന്നുപോയി…. സ്റ്റീവും അശ്വിനും ഓടിവന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു….അവന്റെ ചെന്നി പൊട്ടി രക്തം ഒഴുകി….
“ഡീീീ…..”
സ്റ്റീവിന്റെ കൈയിൽ കിടന്ന് അലറിയ മിഥുന്റെ മുഖത്തിന് നേരെ സെറ പിന്നെയും ബാറ്റ് വീശി…. ഇത്തവണ മൂക്കിന്റെ പാലം ആയിരുന്നു ഇര… അത് തകർന്ന് മൂക്കിലൂടെയും വായിലൂടെയും കൊഴുത്ത രക്തം ഒഴുകി….
ആർക്കും എന്ത് ചെയ്യണം എന്നൊരു നിശ്ചയം ഇല്ലായിരുന്നു….
“അബ്രാം…. അബ്രാം ഫിലിപ്പ്….”
മിഥുന്റെയും അവന്റെ കൂട്ടുകാരുടെയും നേരെ അയാൾ കൈയിലെ റെവോൾവർ ചൂണ്ടി….
അബ്രാം… സെറയുടെ പപ്പ….അനാമികയുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… ഏറിയാൽ ഒരു മുപ്പത് വയസ് തോന്നിക്കും അയാൾക്ക്…. അവൾ സെറയെയും അബ്രാമിനെയും മാറി മാറി നോക്കി
