മന്ദാകിനി – 5 9

 

 

ഇരുവരെയും കാത്ത് നന്ദന കോളേജ് ഗേറ്റിന് അരികിൽ തന്നെ ഉണ്ടായിരുന്നു….. സെറ പറഞ്ഞ് അനാമികയിടെ വീട്ടിലെ പ്രശ്നങ്ങളും അവളിപ്പോൾ തന്റെ കൂടെയാണെന്നും ഒക്കെ നന്ദന അറിഞ്ഞിരുന്നു…

 

 

അനുവിനെ കണ്ടപാടെ നന്ദു അവളെ കെട്ടിപിടിച്ചു….ആദ്യമായി സെറയുടെ കണ്ണുകളിൽ മറ്റൊരു ഭാവം മിന്നിമാഞ്ഞു

 

 

 

 

“സെറ എല്ലാം പറഞ്ഞു എന്നോട്…. പേടിക്കണ്ട… നീ ചെയ്തത് തന്നെയാ ശരി….”

 

 

 

 

 

 

 

 

 

 

.

.

.

.

 

നന്നായി പഠിച്ചിരുന്നു…. എങ്കിലും മനസ്സിൽ പലതും തെളിയാത്തതുപോലെ അനാമികക്ക് തോന്നി…. അവളുടെ മനസ്സ് അസ്വസ്ഥതമായിരുന്നു…. എക്സാം ഹാളിൽ ഇരുന്ന് ഇടയ്ക്കിടെ അനു പുറത്തേക്ക് കണ്ണുകൾ നീട്ടി

 

 

 

 

തെളിഞ്ഞുനിന്നിരുന്ന ആകാശത്ത് കറുത്ത മേഘങ്ങൾ പടർന്നുകയറി…. ഭൂമി വലിയൊരു മഴക്കായി തയ്യാറാവുകയായിരുന്നു….

 

 

 

പരീക്ഷ അവസാനിച്ചതും അനാമിക എഴുന്നേറ്റു ഹാളിന് പുറത്തേക്കിറങ്ങി…. മൂന്നുപേർക്കും മൂന്ന് ഹാളിൽ ആയിരുന്നു എക്സാം….

 

 

കോളേജിന് മുന്നിലെ ആൽമര ചുവട്ടിൽ വച്ച് അനാമിക നന്ദനയെ കണ്ടു ….

 

 

“സെറ ഇറങ്ങീലെ….”

 

 

 

 

“വാഷ്റൂമിൽ പോയതാ…. കഫെയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു…. വാ ”

 

 

 

നന്ദന അനാമികയുടെ കൈയിൽ പിടിച് മുന്നോട്ട് നടന്നു…. കാർമേഘം ഉരുകി നേർത്ത കണികകളായി മണ്ണിനെ നനച്ചുതുടങ്ങിയിരുന്നു….മഴ നനയാതെ ഇരുവരും കോളേജിന് പുറത്തേക്കുള്ള കഫെ ലക്ഷ്യമാക്കി ഓടി….

 

ഗേറ്റിന് മുന്നിലേക്ക് അടുക്കുംതോറും നന്ദനയുടെ വേഗത കുറഞ്ഞു, നിശ്ചലമായി….

 

“എന്തുപറ്റി നന്ദു….”

 

 

 

തന്റെ കൈയിൽ മുറുക്കെ പിടിച്ചുനിൽക്കുന്ന നന്ദനയെ നോക്കി അനു സംശയത്തോടെ ചോദിച്ചു…അവളുടെ കണ്ണുകൾ ഗേറ്റിന് നേരെ ആയിരുന്നു….അവിടെ തന്നെ കാത്ത് നിൽക്കുന്നവരെ അനാമിക കണ്ടു….

 

….

 

 

 

ശക്തിയായി ഭൂമിയിലേക്ക് വീണ മഴയിൽ ഇരുവരും നനഞ്ഞു….അനുവിന്റെ ചെന്നിയിലൂടെ പൊടിഞ്ഞിറങ്ങിയ ഭയത്തിന്റെ വിയർപ്പ് തുള്ളികൾ പെയ്ത മഴയിൽ അലിഞ്ഞുചേർന്നു….

 

 

 

 

 

 

 

“അനുകുട്ടി വീടുവിട്ട് ഇറങ്ങിയെന്നൊക്കെ കേട്ടല്ലോ….എന്തുപറ്റി?….”

 

 

മിഥുൻ അവളെ നോക്കി പുച്ഛത്തോടെ ചോദിച്ചു….സ്റ്റീവും അശ്വിനും അവന്റെ ഇരുവശത്തും നിൽപ്പുണ്ടായിരുന്നു….പിന്നിൽ അവന്റെ മറ്റുചില കൂട്ടുകാരും…

 

 

 

“എന്റെ പേർസണൽ കാര്യങ്ങൾ താനെന്തിനാ അറിയുന്നേ….”

 

 

 

 

 

“അറിയിച്ച് തരാടി ഞാൻ….”

 

 

 

 

മിഥുൻ അനുവിന്റെ ഇടതുകൈയിൽ മുറുക്കെ പിടിച്ചു….അനാമികയുടെ വലതുകൈ അവനുനേരെ പൊങ്ങിയതും മിഥുൻ അത് തടഞ്ഞു…. അവളുടെ രണ്ട് കരങ്ങളും അവൻ ഒരുകൈയിൽ ചേർത്തുപിടിച്ചു…., മറുകൈകൊണ്ട് അവളുടെ മുഖത്ത് ആഞ്ഞടിച്ചു… അടിയുടെ ആഘാതത്തിൽ അനുവിന്റെ മുഖം ഇടത്തേക്ക് ചരിഞ്ഞു…. ചുണ്ട് പൊട്ടി രക്തം പൊടിഞ്ഞു,

.

.

.

.

.

പതിവില്ലാതെ കുത്തൊഴുകുന്ന മഴ നോക്കി വരാന്തയിലൂടെ നടക്കുകയായിരുന്നു സെറ…. കാറ്റിൽ കണ്ണിലേക്കു പാറി വിഴുന്ന മുടി ഇഴകൾ അവൾ ഇടയ്ക്കിടെ മാടിയൊതുക്കി

 

 

 

 

സെറാ…. സെറാ….

 

നന്ദനയുടെ ശബ്ദം…. പെയ്ത മഴ മുഴുവൻ നനഞ്ഞുകൊണ്ട് അവൾ സെറയുടെ അടുത്തേക്ക് ഓടിയെത്തി…

 

 

“എന്താടി…. എന്തിനാ ഇങ്ങനെ മഴയത്ത് ഓടണേ…”

 

 

 

 

“അവിടെ… അവിടെ അനുവിനെ….”

 

 

 

വാക്കുകൾ മുഴുവിയ്ക്കാൻ കഴിയാതെ നന്ദന ഗേറ്റിന്റെ ദിശയിലേക്ക് വിരൽ ചൂണ്ടി…. അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു….അരുതാത്തത് എന്തോ സംഭവിക്കാൻ പോവുകയാണെന്ന് സെറയുടെ ഉള്ളം മന്ത്രിച്ചു

 

 

അവൾ ഓടി അടുത്തുള്ള സ്പോർട്സ് റൂമിലേക്ക് കയറി…. ആദ്യം കണ്ണിൽപെട്ട ക്രിക്കറ്റ്‌ ബാറ്റ് കൈയിൽ എടുത്തു…

Updated: May 28, 2025 — 4:14 pm

Leave a Reply

Your email address will not be published. Required fields are marked *