മന്ദാകിനി – 5 9

 

 

 

 

“മ്മ്ഹ്….”

 

 

 

 

 

 

 

അബ്രാം പടിയിറങ്ങിയതും സെറ അനുവിന്റെ അടുക്കൽ വന്നിരുന്നു….. അവൾ അനുവിനെ ഉറ്റുനോക്കി….

 

 

 

“നീയെന്താ പെണ്ണെ ഇങ്ങനെ മിഴിച്ചുനോക്കി ഇരിക്കുന്നെ…”

 

 

സെറ വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി….

 

 

 

“സെറ… എനിക്കൊന്നും മനസ്സിലാ…”

 

 

 

 

“ശ്ശ്ശ്ശ്…..”

പൂർത്തിയാക്കാൻ സമ്മതിക്കാതെ സെറ അനുവിന്റെ വായ മൂടി…. അനുവിന്റെ കണ്ണുകളിൽ എന്തെന്ന ഭാവം തളംകെട്ടി…

 

 

 

“എന്നെ… എന്നെ കുഞ്ഞിയെന്ന് വിളിക്കോ….”

 

പറയുന്നതിനൊപ്പം സെറയുടെ കണ്ണുകൾ താഴ്ന്നു… മുഖത്ത് ചുവപ്പ് പടർന്നു….

 

 

 

“കുഞ്ഞിയോ?… അതാരാ….”

 

 

 

 

 

“അയാളെന്നെ വിളിക്കുമായിരുന്നു…. എനിക്കിഷ്ടമല്ല…. പക്ഷെ ഇപ്പൊ എന്തോ…. അങ്ങനെ വിളിക്കോ എന്നെ….”

 

 

“കുഞ്ഞി….!!”

 

 

 

 

 

“ഹ്മ്മ്……”

 

 

 

 

 

 

“അത്…. അത് ശരിക്കും നിന്റെ അച്ഛനാണോ…..”

 

 

അനുവിന്റെ കണ്ണുകൾ ചുരുങ്ങി… അവൾക്ക് അറിയണമായിരുന്നു….

 

 

 

 

 

“ആയിരിക്കും….എന്റെ പേര് നോക്ക്… സെറ അബ്രാം… സെറയുടെ വാൽ ആണ് അയാൾ….അഞ്ചു വയസ്സ് തികഞ്ഞ അന്ന് രാത്രി കണ്ടുമുട്ടിയ ഒരാൾ…. എന്നോട് വന്ന് പപ്പയാണെന്ന് പറഞ്ഞു….”

 

 

സെറയുടെ കണ്ണുകൾ എരിഞ്ഞുതുടങ്ങി… കരയാനുള്ള ഹൃദയത്തിന്റെ ആഗ്രഹം കണ്ണുകൾ നിഷേധിച്ചു….

 

 

 

 

“എനിക്ക് മനസ്സിലാവുന്നില്ല…..”

 

 

 

 

“അനു… ഞാൻ…”

 

സെറ അനാമികയുടെ കൈകൾ കവർന്നു….. അവളുടെ കണ്ണുകളിൽ നേർത്ത ഭയം….

 

 

“ഞാൻ…. എന്നെ വിട്ട് ഒരിടത്തേക്കും പോകല്ലേ അനു….”

 

 

 

 

 

“സെറ നീ…. എന്തൊക്കെയാ പറയുന്നേ….?”

 

 

 

 

“എനിക്ക് ഒരുപാട് പറയാൻ ഉണ്ട് അനു…. വാ….”

 

 

സെറ അനുവിന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റ് മുകളിലെ നിലയിലേക്കുള്ള കോണിപടികൾ കയറി…. ഈ വീടും ഇതിന്റെ അകത്തളങ്ങളും സെറക്ക് വളരെ പരിജിതമാണെന്ന് അനുവിന് ഉറപ്പായി…..

 

 

.

.

.

.

മുകളിലെ നിലയിലെ കിഴക്കുവശത്തെ ഒരു വലിയ മുറി തുറന്ന് സെറ അകത്തേക്ക് കയറി….അവളുടെ കൈപിടിച്ചു പിന്നാലെ വന്ന അനാമിക ഞെട്ടിപോയി…. ഹോട്ടൽ മുറിയിൽ തന്റേതായി ഉണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ മുന്നിലെ വലിയ കട്ടിലിൽ ഉണ്ടായിരുന്നു….

 

 

 

പലവിധ ആലോചനകളോടെ അനാമിക ബെഡിൽ ഇരുന്നു….കോളേജിൽ വച്ച് നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി….

 

തന്റെ ജീവനെ ആവാഹിച്ച് ജീവിക്കുന്ന ഇത്തിൾ കണ്ണിയാണ് മിഥുൻ എന്ന് അവൾക്ക് തോന്നി…. തന്നെ ചിരിക്കാൻ അനുവദിക്കാത്ത, ജീവിക്കാൻ സമ്മതിക്കാത്ത ഒരു ഇത്തിൾകണ്ണി

 

 

 

 

 

“നീ ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ….”

 

ബാത്‌റൂമിന്റെ വാതിൽ തുറന്ന് റൂമിലേക്ക് വന്ന സെറ അനുവിന്റെ ഇരിപ്പും മുഖത്തെ ഭാവവും കണ്ട് ചോദിച്ചു… അനു കണ്ണുകൾ ഉയർത്തി അവളെ നോക്കി….അവൾക്ക് തന്റെ കണ്ഠം വരളുന്നതുപോലെ തോന്നി

 

 

കഷ്ടിച്ച് തുടയുടെ പകുതിവരെ എത്തുന്നൊരു സാറ്റിൻ ഷർട്ട് ആയിരുന്നു അവളുടെ വേഷം….. തല തുവർത്തിക്കൊണ്ട് ചുവരിൽ ചാരി ,വശ്യതയോടെ സെറ അവൾക്കുമുന്നിൽ നിന്നു….നേർത്ത വസ്ത്രത്തിലൂടെ അവളുടെ നനഞ്ഞ ഉടലളവുകൾ എടുത്തറിഞ്ഞു..

 

 

അനാമികക്ക് തന്റെ കാൽ പെരുവിരൽ മുതൽ ശിരസുവരെ എന്തോ ഇഴഞ്ഞുകയറുന്നതുപോലെ തോന്നി….ഉയർന്ന നിശ്വാസത്തോടെ അവൾ മുഖം തിരിച്ചു….

 

 

 

തന്റെ അരികിലേക്ക് നടന്നടുക്കുന്ന കാൽപെരുമാറ്റം അനാമിക അറിയുന്നുണ്ടായിരുന്നു…. സെറ അവളെ പിന്നിൽ നിന്നും പുണർന്നു

 

 

“എന്താ ആലോചിച്ച് ഇരുന്നേ??….”

Updated: May 28, 2025 — 4:14 pm

Leave a Reply

Your email address will not be published. Required fields are marked *