ചെവിക്ക് പിന്നിൽ നേർത്ത ശ്വാസത്തോട് കൂടിയ സ്വരം…. അനാമിക പിടഞ്ഞുപോയി…അവൾ ഒന്നുമില്ലെന്ന് തലയനക്കി
“ഒന്നുമില്ലേ?….”
മൂക്കിന്റെ തുമ്പ് അവളുടെ ചെവിക്ക് പിന്നിൽ ഉരസി രഹസ്യം പോലെ സെറ ചോദിച്ചു….
“ഞാൻ… ഞാൻ നിന്നെ പറ്റി….”
അനാമികയുടെ സ്വരം പതറി….സെറ അവളെ വിട്ടുമാറി എഴുന്നേറ്റു…. ബാഗിൽ നിന്നൊരു കുഞ്ഞ് ഷോർട്സും ബനിയനും കൈയിലെടുത്ത് അനുവിന് നേരെ നീട്ടി
“പോയി കുളിച്ചിട്ട് വാ”
“ഞാൻ ഇതൊന്നും….”
അവൾ നീട്ടിയ വസ്ത്രങ്ങളിലേക്ക് അനു മടിയോടെ നോക്കി
“എനിക്കുവേണ്ടി… പ്ലീസ്…”
“മ്മ്ഹ്ഹ്….”
സെറയുടെ കൈയിലിരുന്ന തുണികൾ വാങ്ങി അനു ബാത്‌റൂമിലേക്ക് ഓടി കയറി… വാതിൽ അടച്ച് നനഞ്ഞ നിലത്തിരുന്ന് അവൾ കിതച്ചു…. ഹൃദയമിടിപ്പ് വാരിയെല്ലുകളെ തകർ ക്കുമെന്ന് തോന്നി അവൾ നെഞ്ചിൽ കൈ അമർത്തി പിടിച്ചു
സെറ…. സെറയെ തനിക്ക് ഇഷ്ടമാണ്, പല രീതിയിലും….അനുവിന് തന്റെ വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കാൻ കഴിയാത്തതുപോലെ തോന്നി
പലതവണ ഹൃദയവും തലച്ചോറും തമ്മിൽ യുദ്ധം ചെയ്തു…. ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട്!!! കാലം മാറി എങ്കിലും സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾ, പലപ്പോഴും പലതും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്…. ഇനി വയ്യ
അനു നെറ്റിയിൽ കൈ ചേർത്തു വച്ചു…
അന്ന് വാഷ്‌റൂമിൽ വച്ച് സെറ സമ്മാനിച്ച ചുംബനത്തിന്റെ താപം ഇപ്പോഴും അവിടെ തങ്ങി നിൽക്കുന്നത് അവൾ അറിഞ്ഞു…
.
.
..കുളിച്ചിറങ്ങിയ അനാമിക ടവൽ മാറോട് ചേർത്തുപിടിച്ചുകൊണ്ട് ലജ്ജയോടെ മുറിയിലാകെ സെറയെ തിരഞ്ഞു, ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അവൾ പുറത്തേക്ക് ഇറങ്ങി…
നന്നേ തണുത്ത അന്തരീക്ഷത്തിൽ പെയ്യാൻ വെമ്പുന്ന മേഘങ്ങൾ ആകാശത്ത് ഒഴുകി നിറയുന്നത് നോക്കി ബാൽക്കണി റൈലിങ്ങിൽ ചാരി അവൾ നിന്നിരുന്നു….
“സെറാ……”
അനു വിളിച്ചതും സെറ നേർത്ത ചിരിയോടെ അവളെ നോക്കി… ടവലും ദേഹത്ത് കൂട്ടിപ്പിടിച്ചു നിൽക്കുന്ന അനുവിനെ കണ്ട് അവൾക്ക് വാത്സല്യം തോന്നി…സെറ അവളുടെ കൈയിൽ നിന്നും ടവൽ പിടിച്ചുവാങ്ങി അവൾക്കുതന്നെ ചുമലിലൂടെ പുതച്ചു കൊടുത്തു…
“ഇവിടെ നിന്ന് ഇങ്ങനെ ആകാശം കാണാൻ നല്ല രസം ഉണ്ടല്ലേ അനു……”
അനുവിന്റെ ഇടിപ്പിലൂടെ കൈചുറ്റി, അവളുടെ തോളിലേക്ക് ചാഞ്ഞു നിന്നുകൊണ്ട് ആകാശത്തിലേക്ക് നോക്കി സെറ പറഞ്ഞൂ…..
“മ്മ്ഹ്ഹ്….”
അനു മുഖത്തൊരു ചിരി വരുത്തി… ഇടുപ്പിൽ അമരുന്ന സെറയുടെ കൈയുടെ ചൂട് താങ്ങാൻ കഴിയാത്തതുപോലെ അവൾ നിശ്വസിച്ചു
“ഈ വീട് അപ്പ വാങ്ങിച്ചുതന്നതാ എനിക്കുവേണ്ടി…..ഇഷ്ടമല്ലായിരുന്നു എനിക്കിവിടം…. അതുകൊണ്ടാ ഗ്രീൻ പാലസിലേക്ക് താമസം മാറിയത്.. അത് അപ്പയുടെ ഹോട്ടലാണ്….”
“സത്യമോ….”
അനാമിക അവളെ അവിശ്വസനീയതയോടെ നോക്കി…. സെറ ചിരിയോടെ അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി അതേയെന്ന് തലയാട്ടി…
“സത്യം….. ഇപ്പൊ ഇവിടം എനിക്ക് ഇഷ്ടാവുന്നുണ്ട്….”
“അതെന്താ….”
അനു ചോദിച്ചതും സെറ അവളുടെ ഇടുപ്പിൽ പിടി മുറുക്കി…
“കൂടെ നീ ഉള്ളതുകൊണ്ട്….”
അവളുടെ ചെവിയോട് ചുണ്ടുകൾ ചേർത്ത് ഒരു മന്ത്രണം പോലെ സെറ പറഞ്ഞു….അനുവിന് ഇക്കിളിയായി…തണുപ്പിൽ ശരീരം കുളിർന്നു….
“കൂടെ അനു ഉള്ളതുകൊണ്ട് എനിക്ക് പലതും ഇഷ്ടാവുന്നുണ്ട്…..ഈ കാലാവസ്ഥ… ആകാശം, മഴ…..ഒക്കെ ഇഷ്ടാവുന്നുണ്ട്….”
“അതെന്താ മുമ്പ് ഇഷ്ടമില്ലായിരുന്നോ….”
അനു കുസൃതിയോടെ ചോദിച്ചു….
“മുമ്പ് എനിക്ക് ഒന്നും ഇഷ്ടമല്ലായിരുന്നു….എന്റെ അമ്മ…”
