മരുപ്പച്ച – 3

പിന്നെ അവിടെ സാധാരണ പോലെ കാര്യങ്ങള്‍ നീങ്ങി. അന്ന് അവള്‍, മറ്റുള്ള കുട്ടികള്‍ക്കൊപ്പം ഓഫീസില്‍ എത്തി… എല്ലാവരെയും പരിചയപ്പെട്ടു. അവള്‍ക്ക് അന്ന് തന്നെ ജോലി ചെയ്യാനുള്ള ക്യാബിന്‍ സൌകര്യങ്ങളൊക്കെ ശരിയാക്കി കൊടുത്തു…. അവളുടെ ഗ്രൂപ്പ് ലീഡര്‍ക്കൊപ്പം രണ്ടു ദിവസം കൊണ്ട് അവള്‍ ജോലിയുടെ സ്വഭാവമൊക്കെ മനസ്സിലാക്കി. ബുധനാഴ്ച അവള്‍ ജോലിയില്‍ പ്രവേശിച്ചു…… അങ്ങനെ ബാംഗ്ലൂര്‍ ദിവസങ്ങള്‍ മുന്നേറിക്കൊണ്ടിരുന്നു. അഹല്യ, ആദ്യമൊക്കെ അവനെ കാണുമ്പോള്‍ ചെറിയ പുഞ്ചിരി മാത്രമായിരുന്നു….. പിന്നെ ചെറിയ നാട്ടുവിശേഷങ്ങളും പറയാന്‍ തുടങ്ങി…. അങ്ങനെ പതുക്കെ അവള്‍, അവനെ തന്‍റെ ഒരു ലോക്കല്‍ ഗാഡിയന്‍ ആയി അംഗീകരിച്ചു….. പക്ഷേ, അത് അതിരുവിട്ട ഒരു മേഖലയിലേയ്ക്ക് വളര്‍ന്നില്ല. രണ്ടുപേരുടെയും മനസ്സില്‍ ഒരു റൊമാന്‍സ് ഒന്നും തോന്നിയിരുന്നില്ല. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി…..

ആ ദിവസങ്ങളില്‍ ഒന്നിലാണ് ബാലചന്ദ്രന്‍റെ ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റിയ അടുത്ത ഒരു ദുരന്തം സംഭവിക്കുന്നത്‌…..

സാധാരണ പോലെ ബാലചന്ദ്രന്‍റെ ജീവിതം സുഗമമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതിനിടെ ഒരു ദിവസം ബാലചന്ദ്രന്‍ ഓഫീസില്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന സമയത്താണ് ആതിരയുടെ നിലവിളിയോടെ ഒരു ഫോണ്‍വിളി എത്തുന്നത്…..

“മാമാ, അമ്മയ്ക്ക് നല്ല സുഖമില്ല. ഭയങ്കരമായി വെപ്രാളം കാണിക്കുന്നു….”

“എടീ, നീയും ശാരദയും കൂടി പെട്ടെന്ന് അവളെ അടുത്ത ആശുപത്രിയില്‍ എത്തിക്ക്. ഞാന്‍ അപ്പോഴേയ്ക്കും അങ്ങെത്താം.”

ഉടന്‍ തന്നെ അയാള്‍ ഓഫീസില്‍ വിവരം പറഞ്ഞിട്ട്, ഒരു ആട്ടോയില്‍ കയറി ആശുപത്രിയില്‍ എത്തി. അത് സാമാന്യം നല്ല സൌകര്യങ്ങളൊക്കെ ഉള്ള ഒരു ആശുപത്രി ആയിരുന്നു…. ആതിരയും ശാരദയും കൂടി അവരെ എടുത്തു കാറില്‍ കയറ്റി പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു…. അയാള്‍ അവിടെ എത്തുമ്പോഴേയ്ക്കും, അവരെ പരിശോധനയ്ക്ക് ശേഷം I. C. U. വില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞിരുന്നു. അവര്‍, ഐ. സി. യു. വിനു മുന്നില്‍ കാത്തുനിന്നു….. കുറച്ചു കഴിഞ്ഞപ്പോള്‍, ഡോക്ടര്‍ പുറത്ത് വന്നു….. ഉടന്‍ ബാലചന്ദ്രന്‍ ഡോക്ടറുടെ അടുത്ത് ചെന്ന് കാര്യം തിരക്കി. ഡോക്ടര്‍, അയാളെയും കൂട്ടി തന്‍റെ ക്യാബിനിലേയ്ക്ക് പോയി.

റൂമില്‍ ഇരുന്നു അവര്‍ സംസാരിച്ചു….. പഴയ രോഗവിവരങ്ങളൊക്കെ ഡോക്ടര്‍ അയാളോട് ചോദിച്ചറിഞ്ഞു. പിന്നെ ഇപ്പോഴത്തെ അവസ്ഥ ഡോക്ടര്‍ അയാളോട് വിശദീകരിച്ചു….. ഇപ്പോള്‍, നല്ല ഒരു കടുത്ത ഹൃദയാഘാതം ഉണ്ടായതാണെന്നും, ഇപ്പോള്‍ ഒന്നും പറയാന്‍ ആവാത്ത സ്ഥിതി ആണെന്നും, 24 മണിക്കൂറിനു ശേഷമേ വ്യക്തമായ ഒരു അഭിപ്രായം പറയാനാകൂ എന്നും ഡോക്ടര്‍ പറഞ്ഞു…. അയാള്‍, വിഷണ്ണനായിട്ടാണ് തിരികെ എത്തിയത്. ആതിരയും, ശാരദയും വിവരം തിരക്കി…. അയാള്‍ ഡോക്ടര്‍ പറഞ്ഞ എല്ലാ വിവരങ്ങളും അവരെ ധരിപ്പിച്ചു. എല്ലാരുടെയും മുഖം വാടിയിരുന്നു. കുറച്ചു കഴിഞ്ഞു അവര്‍ പുറത്ത് പോയി ഭക്ഷണവും കഴിച്ചിട്ട്, ശാരദയെ അവരുടെ വീട്ടിലേയ്ക്ക് തിരിച്ചയച്ചു….. ഇനി പറഞ്ഞിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞു വിട്ടു…. പിന്നെ അയാള്‍ പോയി അവിടെ ഒരു മുറി ഏര്‍പ്പാടാക്കി. icu വിലുള്ള രോഗിയുടെ ബൈ-സ്റ്റാന്‍ഡര്‍ക്ക് മുറി കിട്ടും. അങ്ങനെ അവര്‍ ആ മുറിയിലേയ്ക്ക് പോയി. കുറച്ചു സമയം വിശ്രമിച്ചിട്ട്, എല്ലാവരുടെയും ഡ്രസ്സ്‌ എടുക്കാന്‍ ആയിട്ട് അയാള്‍, അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ടു.

പതിവ് കലാപരിപാടികളൊന്നും നടത്താവുന്ന മൂഡിലായിരുന്നില്ല അവര്‍. അവള്‍ പോയി അര മണിക്കൂര്‍ കഴിഞ്ഞു തിരിച്ചെത്തി…. വൈകുന്നേരം ഗ്ലാസ്സ് ജനാലയിലൂടെ അവര്‍ക്ക് രോഗിയെ കാണാന്‍ കഴിഞ്ഞു. നെഞ്ചിലൊക്കെ ഇ.സി.ജി. യുടെ വയറുകളും, മൂക്കിലൂടെ ഓക്സിജന്‍ പൈപ്പും, കൈയ്യിലൂടെ ട്രിപ്പ് കൊടുക്കുന്ന ട്യൂബുകളും ഒക്കെയായി കിടക്കുന്നു…. സമയം കഴിഞ്ഞപ്പോള്‍ ജനാല അടച്ചു…. അവര്‍ കുറെ നേരം കൂടി ഐ. സി. യു. വിനു മുന്നിലുള്ള കസേരയില്‍ ഇരുന്നു… പിന്നെ മുറിയിലേയ്ക്ക് മടങ്ങി. രോഗിക്കുള്ള മരുന്നുകളൊക്കെ അവിടെ തന്നെ സപ്ലൈയ് ചെയ്യുമായിരുന്നു… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കുമെന്ന് നേഴ്സുമാര്‍ പറഞ്ഞു. ഇടയ്ക്കൊക്കെ അയാളുടെ സഹപ്രവര്‍ത്തകര്‍ അയാളെ വിളിച്ചു രോഗിയുടെ വിവരങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു….

ഏഴു മണി കഴിഞ്ഞപ്പോള്‍ അവര്‍ കാന്റീനില്‍ പോയി ഭക്ഷണം കഴിച്ചു തിരികെ എത്തി…. പിന്നെ പരസ്പരം ഉരിയാടല്‍ പോലും ഇല്ലാതെ ഇരുന്നും, നടന്നും സമയം കഴിച്ചു. പത്ത് മണിയോടെ അവര്‍ ആ മുറിയുടെ രണ്ടു വശങ്ങളിലായി ഉണ്ടായിരുന്ന രണ്ടു കട്ടിലുകളില്‍ കിടന്നു. (ഒന്ന് രോഗിക്കുള്ളതും, മറ്റൊന്ന് കൂട്ടിരുപ്പ് കാര്‍ക്കുള്ളതും) കിടന്നെങ്കിലും അയാള്‍ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവള്‍ കുറച്ചുസമയം തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ ഉറങ്ങി…. അയാള്‍, ചെറുതായി മയങ്ങിയെങ്കിലും ഇടയ്ക്ക് ഞെട്ടി ഉണരും….. അങ്ങനെ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…. അന്നത്തെ പകല്‍, പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലാതെ കടന്നുപോയി….. അന്ന് അയാള്‍ മകനെ വിളിച്ചു വിവരം പറഞ്ഞു….. അന്ന് വൈകുന്നേരം തന്നെ അവന്‍ ബസ്സ്‌ കയറി അടുത്ത ദിവസം രാവിലെ ആശുപത്രിയില്‍ എത്തി….

മൂന്നാം ദിവസം വൈകുന്നേരം അവര്‍ മരണമടഞ്ഞു. ശരീരം വീട്ടിലേയ്ക്ക് തിരിച്ചെത്തിച്ചു…. അടുത്ത ദിവസം സംസ്കാരം നടന്നു…. ആതിര അവളുടെ വീട്ടില്‍ വിളിച്ചു പറഞ്ഞത് പ്രകാരം, അവളുടെ അമ്മയും, അനിയത്തിമാരും രാവിലെ തന്നെ എത്തിയിരുന്നു. അയാളുടെ സഹപ്രവര്‍ത്തകരും സംസ്കാര ചടങ്ങിനു ഉണ്ടായിരുന്നു…. വ്യാഴാഴ്ച ആയിരുന്നു മരണം. വെള്ളിയാഴ്ച ശവസംസ്കാരം. ശനിയാഴ്ചയും കഴിഞ്ഞു ഞായറാഴ്ച ആതിരയുടെ അമ്മയും അനിയത്തിമാരും കൂടി ആതിരയെ തിരികെ കൊണ്ടുപോകാന്‍ തയ്യാറായി. പക്ഷേ, മരണാനന്തര ചടങ്ങുകളൊക്കെ കഴിയുന്നതുവരെ ആതിര അവിടെ തുടരട്ടെ എന്ന് മകന്‍ നിര്‍ബ്ബന്ധമായി പറഞ്ഞതുകൊണ്ട് ആതിരയെ അവര്‍ കൂട്ടാതെ തന്നെ ഞായറാഴ്ച തിരികെ പോയി. അവന്‍റെ അച്ഛന്‍ അതിനെക്കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞില്ല. അഞ്ചിന്‍റെ അന്ന് സഞ്ചയനം കഴിഞ്ഞു മകന്‍ തിരികെ പോയി….. പോകുന്നതിനു മുന്നേ, അവന്‍, ആതിരയുമായി സംസാരിച്ചിരുന്നു. പക്ഷേ, അവള്‍ തിരികെ പോകണമെന്ന പിടിവാശിയിലായിരുന്നു.

“മോനേ, ഞാനും മാമനും മാത്രമായി ഇവിടെ നില്‍ക്കുന്നത് ശരിയല്ല…. നാട്ടുകാരെന്തു പറയും?”

“ചേച്ചീ, എന്‍റെ അച്ഛനെ ഒറ്റയ്ക്കാക്കി ചേച്ചിക്ക് പോകാന്‍ പറ്റുമോ?”