മൈ ഡിയർ യക്ഷി – 1 20

ഞാൻ ആകെ അയ്യട എന്നായി. ചമ്മി നാറി… ഇനി ചത്താമതി എന്ന സ്ഥിതി. ഞാൻ അവളെ ദേഷ്യപ്പെട്ട് തുറിച്ച് നോക്കി. എൻ്റെ നോട്ടം കണ്ടിട്ടാവോ ആൾ പതിയെ ചിരി ഒതുങ്ങിയിട്ടുണ്ട്. എന്നാല് പൂർണമായും നിർത്തിയില്ല.

…,……..,

 

ഇനി എന്നെ പരിചയപ്പെടുത്താം.

ഞാൻ അജിത്ത് ശങ്കർ. വല്യ കുഴപ്പമില്ലാത്ത മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച് വളർന്ന ഒരു 25 കാരൻ. 5′ 7″ ഉയരം, ഇരുനിറം, ഇപ്പൊൾ MBA കഴിഞ്ഞ് നിക്കുന്നു. ജോലിക്കായി എക്സാമുകൾ തുരു തുരാ എഴുതുന്നുണ്ട്. റെഡി ആവും എന്ന് വിചാരിക്കാം…

വീട്ടിൽ അച്ഛൻ അമ്മ ഞാൻ എന്നിവർ ഒരുമിച്ച് സുഖമായി ജീവിച്ചു പോരുന്നു. അച്ഛൻ ശങ്കർദാസ് (എറണാകുളത്ത് ഉള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു), അമ്മ സുമ(ഹൗസ് വൈഫ് ആണ്). ഇവരുടെ ഒരേ ഒരു സന്തതി ആണ് ഞാൻ. തൃശൂർ അടുത്ത് ആണ് തറവാട്. അച്ഛന് ജോലി ഇവിടെ ആയതിനാൽ ഒരു 3BHK ഫ്ലാറ്റിൽ താമസിക്കുന്നു. മുൻപ് കമ്പനി കോർട്ടേഴ്‌സിൽ ആയിരുന്നു. പിന്നീട് അമ്മയുടെ പേരിൽ കുറച്ച് സ്ഥലം ഉണ്ടായിരുന്നു അതും അച്ഛൻ്റെ വിഹിതവും വിറ്റ് 10 വർഷം മുമ്പ് ഈ ഫ്ലാറ്റ് വാങ്ങി.

ഇനി ഞങ്ങളുടെ അയൽവാസികൾ, ജയചന്ദ്രൻ അങ്കിളും ഫാമിലിയും. ഭാര്യ നിത ആൻ്റി. പുള്ളിക്കാരി ചെറിയ ഡാൻസർ ആണ്. അതുകൊണ്ട് വീക്കെൻഡിൽ ഫ്ലാറ്റിലെ 5,6 ചെറിയ കുട്ടികൾ വരും പഠിക്കാൻ.
ഇവരുടെ ഫാമിലിയും തൃശൂർ ആണ്. മക്കൾ രണ്ട് പേര്. നേരത്തെ കണ്ട കൊരങ്ങി അമ്മു എന്ന ശ്രുതിയും, അനിയൻ നന്ദു എന്ന് വിളിക്കുന്ന അനന്തു (12 വയസുകാരൻ). ഇത്തിരി ലേറ്റ് ആയാണ് അവൻ ജനിച്ചത്. രണ്ടാളും തമ്മിൽ 9 വയസ്സ് വയ്‌ത്യസം ഉണ്ട്. പക്ഷേ രണ്ടും കുസൃതി കുടുക്കകൾ ആണ്. കുറച്ചെങ്കിലും പാവം ആയത് നന്ദു ആണ്. ഇവരെ ഞാൻ ജനിച്ചത് മുതൽ കാണുന്നു. നിത ആൻ്റിയുടെ ആദ്യത്തെ കുട്ടി പോലെ ആയിരുന്നു ഞാൻ. അച്ഛനും അങ്കിളും കമ്പനിയിൽ വച്ചാണ് സുഹൃത്തുക്കൾ ആവുന്നത്. ഏകദേശം ഒരേ പ്രായം ആണ് രണ്ടാളും. രണ്ടോ മൂന്നോ വയസ്സിന് അച്ഛൻ ആണ് മൂത്തത്. അച്ഛൻ അമ്മയെ നേരത്തെ വളച്ച് കെട്ടിയത് കൊണ്ട് ഞാൻ നേരത്തെ ഇവിടെ കാല് കുത്തി.

……………..

“എന്ത് പറ്റി.. സേട്ടാ…. ഭാര്യയോട് പിണങ്ങിയോ..?”

ഒരു ചെറിയ ആക്കിയ ചിരിയിൽ അവള് എന്നോട് പ്രത്യേക ട്യൂണിൽ ചോദിച്ചു. കട്ടിലിൽ തന്നെ ഇരിക്കുകയാണ് അമ്മു.

“ശ്രുതി നീ കളിക്കാതെ പോയേ… എനിക്ക് ഉറങ്ങണം…”

അതികം നിന്ന് ചമ്മാതെ ഇരിക്കുവാൻ ഞാൻ കുറച്ച് കലിപ്പ് ഇട്ടു. പക്ഷേ അത് അവൾക്ക് മനസ്സിലായി… കുറെ ആയല്ലോ എന്നെ കാണുന്നു…

“ജിത്തേട്ടാ എന്നാലും അയ്യേ…. ഏട്ടനെ കെട്ടിക്കാൻ സമയായി… ഹഹ..ഹ…”

അതും പറഞ്ഞ് അവള് പൊട്ടി ചിരിച്ചു

“ശ്രുതി നിന്നോട് പോകാനാ പറഞേ… ”

കുറച്ചൂടെ കടുപ്പിച്ചു പറഞ്ഞു…

പക്ഷേ ശ്രുതി എന്ന് വിളിച്ചത് ഇഷ്ടായിട്ടില്ല. അത് പണ്ട് മുതലേ അങ്ങനെ ആണ്. പ്രത്യേകിച്ച് ഞാൻ വിളിച്ചാൽ അന്ന് ഒരു അടിപിടി ഉറപ്പാണ്. പുറത്തുള്ളവർ ശ്രുതി എന്ന് വിളിക്കുന്നത് പ്രശ്നമില്ല. വഴക്കിൻ്റെ അവസാനം എന്തെങ്കിലും മിട്ടായി ഒക്കെ വാങ്ങി കൊടുത്ത് ആളെ ഹാപ്പി ആക്കിയാലേ രണ്ട് വീട്ടുകാർക്കും സമാധാനം കിട്ടോളൂ.
……………..##

മുൻപ് , മൂന്നോ നാലോ വർഷങ്ങൾക്ക് മുൻപ് ഞാൻ എന്തോ വെറെ മൈൻഡിൽ നിക്കാർന്നു… അന്നേരം ഇവൾ വന്ന് എന്നെ ഞൊണ്ടി. ഞാൻ എന്തൊക്കെയോ പറഞ്ഞു. പോരെ പൂരം… ആദ്യം ചുമ്മാ ചെന്ന് പറഞ്ഞ് നോക്കി. അപ്പൊ അവൾക്ക് ഭയങ്കര പോസ്. ഞാൻ പിന്നാലെ നടക്കാൻ ആണ്.

പക്ഷേ ഞാൻ വിട്ടുകൊടുത്തില്ല. അങ്ങനെ നടക്കണമെങ്കിൽ അങ്ങനെ നടക്കട്ടെ എന്ന് കരുതി. പിന്നെ പറയണ്ട… വെടി , പുക , മയം.

രണ്ട് വീണ്ടും തല കീഴായി നിർത്തിച്ചു. അവസാനം ജയൻ അങ്കിളും നിത ആൻ്റിയും വന്ന് എൻ്റെ കാല് പിടിച്ചു.

“ജിത്തുട്ടാ മോനെ… അവള് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ നീ ഞങ്ങളെ വഴക്ക് പറഞ്ഞോളൂ.. വേണോങ്കി ഞങ്ങളെ തല്ലിക്കോ…അവളെ ഇങ്ങനെ വഷളാക്കിയത് ഞങ്ങളല്ലേ… എന്നാലും നീ അമ്മൂനോട് മിണ്ടാതെ ഇരിക്കല്ലേടാ…”

Leave a Reply

Your email address will not be published. Required fields are marked *