മൈ ഡിയർ യക്ഷി – 1 20

അമ്മയുടെ ചെറിയ പുച്ഛം….

” അമ്മ ഇത് എന്തോന്നാ… എപ്പോഴും അവൾടെ സൈഡ്… ഒരു കൊമ്മു…. കൊരങ്ങി …. ഞാൻ പോയി ഉറങ്ങട്ടെ… ”

ഞാൻ തിരിച്ചടിച്ചു…

“എടാ ചെക്കാ…. നിനക്ക് നല്ലത് കിട്ടും എൻ്റെന്നു… പോയി അതിനെ കൊണ്ടാക്ക്… അവന് ഉറങ്ങണം പോലും… സമയം 8 ആയി… ”

അമ്മയുടെ അതിലും വല്യ മറുപടി….

“ആ ….. ശരി ശരി…”

ചെറിയ ഒരു ചിരിയോടെ ഞാൻ പറഞ്ഞു പ്രഭാത കർമങ്ങൾക്ക് ആയി പോയി…

എല്ലാം കഴിഞ്ഞ് ഒരു വൈറ്റ് ടി – ഷർട്ടും നീല ജീൻസും ഷൂസും ഇട്ട് റൂമിന് വെളിയിൽ വന്നു. ഡൈനിംഗ് ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് ഉണ്ട്…ഇടിയപ്പവും മുട്ടക്കറിയും കഴിച്ചു ഞാൻ എഴുന്നേറ്റു..

” ഡാ നിനക്ക് പറ്റിയ ഏതെലും കുട്ടിയെ കണ്ടാൽ കൊണ്ടോന്നെക്ക് ട്ടാ..”

അമ്മ സ്ഥിരം നമ്പർ അടിച്ച് എന്നെ ഇളക്കി.

“ഓ…ഓ… ഇളക്കല്ലേ… ഞാൻ പോട്ടെ ഇനിയും വൈകിയാൽ യക്ഷി ഇങ്ങോട്ട് വരും…”

അതും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി… ഇറങ്ങിയ വഴി നിത ആൻ്റി വാതിക്കൽ നിക്കുന്നു…

“ആഹ് .. ജിത്തു ഇറങ്ങിയോ… ഞാൻ അങ്ങോട്ട് വരാൻ നിക്കാർന്ന്…”

ആൻ്റി ചെറിയ ഒരു ചിരിയോടെയും ആശ്വാസത്തോടെയും പറഞ്ഞു.

“എവിടെ ആ കൊരങ്ങി… ഇന്ന് രണ്ടെണ്ണം കൊടുത്തിട്ട് കാര്യമൊള്ളൂ….”

ഞാൻ ജീൻസ് ചെറുതായി വലിച്ച് കേറ്റിക്കൊണ്ട് പറഞ്ഞു നടന്നു…

“എൻ്റെ പൊന്നു ജിത്തുട്ടാ… ചതിക്കല്ലേ…
നിന്നെ വിളിക്കാൻ തുള്ളിച്ചാടി ഇറങ്ങി പോയ പെണ്ണാണ്…. മോനെന്തോ പറഞ്ഞു എന്ന് പറഞ്ഞു അവിടെ കിടന്ന് മോങ്ങുന്നുണ്ട്… ഞാൻ ചോദിച്ചപ്പോ എൻ്റെ മെക്കട്ട് കേറി… അതുകൊണ്ട് മോനെ വിളിക്കാൻ വന്നതാ…”

അകത്തേക്ക് കേറുമ്പോൾ ആൻ്റി എന്നോടായി പറഞ്ഞ് ചിരിച്ചു… ആൻ്റിയുടെ കഥ പറച്ചിൽ കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാണ്… ചെറുപ്പത്തിൽ ഒരുപാട് കഥയൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്….

ഞാൻ അകത്തേക്ക് കയറി… നന്ദുട്ടൻ സ്കൂളിൽ പോയിന്നു തോന്നുന്നു…. അതിൻ്റെ ഒരു അംഗംവെട്ട് ഇവിടെ കാണുന്നുണ്ട്…

അമ്മുൻ്റെ റൂമിലേക്ക് പതിയെ തല ഇട്ട് നോക്കി… ഒരു കരിനീല കുർത്തിയും വെള്ള ലെഗ്ഗിൻസ് ഇട്ടു ബെഡിൽ കമിഴ്ന്നു കിടന്ന് പതിയെ ഏങ്ങലടിക്കുന്നുണ്ട്. വാതിൽക്കലേക്ക് നോക്കിയാണ് കിടക്കുന്നത്. കണ്ണൊക്കെ നിറഞ്ഞ് ചുമന്നെണ്ട്…

ഞാൻ വരുന്നത് കണ്ട ഉടനെ തല തിരിച്ചു കിടന്നു… ഒരു കള്ളചിരി ഉണ്ടായോ എന്ന് ചെറിയ സംശയം ഇല്ലാതില്ല.

ഞാൻ റൂമിലേക്ക് കയറി… ബെഡിനകരികിലായി നിന്നു.

“ഡി കൊരങ്ങി…”

എന്ന് വിളിച്ചുകൊണ്ട് അമ്മൂൻ്റെ കുണ്ടിക്ക് ഒരു തട്ട് കൊടുത്തു. മിണ്ടാട്ടം ഇല്ല… എന്നിട്ട്…

“മര്യാദക്ക് എഴുന്നേറ്റ് റെഡി ആയിക്കേ…. ഞാൻ കൊണ്ടാക്കിത്തരാ….”

എന്ന് പറഞ്ഞതും…

“എന്നെ ആരും കൊണ്ടാക്കണ്ട… ഞാൻ ബസിന് പൊക്കോളാം… എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടണ്ട… ഏട്ടൻ പോയ്ക്കിടന്ന് ഉറങ്ങിക്കോ… ഹും…”

അത്രയും പറഞ്ഞിട്ട് അനങ്ങാതെ കിടന്നു….

“ഇവളെക്കൊണ്ട്…ഞാൻ തോറ്റു”

ഞാൻ മെല്ലെ ബെഡിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു… ശേഷം മെല്ലെ അമ്മുൻ്റെ സൈഡിൽ തലക്ക് കൈ കൊടുത്ത് ചരിഞ്ഞു കിടന്നു….

“അമ്മൂസ്….”

അനക്കമില്ല.

“അമ്മൂസേ…. എന്തോ പറ്റി എൻ്റെ ചക്കരക്ക്…. ഹ് മ്… ഏട്ടൻ്റെ പൊന്നല്ലേ… എഴുന്നേറ്റെ… നോക്കട്ടെ ഏട്ടൻ…”

അത് പറഞ്ഞുകൊണ്ട് അവളുടെ തലയിൽ നിന്ന് താഴേക്ക് മുടിയിലൂടെ തലോടി…. ഇപ്പോ പെണ്ണിൻ്റെ എങ്ങല് നിന്നിട്ടുണ്ട് .. ചെറുതായി മൂക്ക് വലിച്ച് സൗണ്ട് ഉണ്ടാക്കുന്നുണ്ട്.

“ഹും..മ്.. വേണ്ട… എന്നോട് മിണ്ടണ്ട…”

എന്ന് പറഞ്ഞു ചിണുങ്ങി…

“അയ് അങ്ങനെ പറയല്ലേ പൊന്നെ… വന്നേ… വാ… നോക്കട്ടെ….”

തലയിൽ ഒരു ചെറിയ മുത്തം കൊടുത്തിട്ട് പറഞ്ഞു…

 

വാതിലിൻ്റെ അടുത്ത് ഒരു അനക്കം കേട്ടപ്പോൾ ഞാൻ തല ചെരിച്ചു നോക്കി… നിത ആൻ്റി ആണ്… എന്തായി എന്ന് ആംഗ്യ ഭാഷയിൽ ചോദിക്കുന്നുണ്ട്…

അതിന് ഞാൻ ചെറുതായി ചിരിച്ച് ഒന്നു കണ്ണിറുക്കി കൈ കൊണ്ട് ഇപ്പോ ശരിയാവും എന്ന് പറഞ്ഞു…

ശേഷം ആൻ്റി ചിരിച്ചിട്ട് താടിക്ക് കൈ കൊടുത്ത് നിന്ന്…

“ദേ നോക്കിയേ… പെട്ടെന്ന് റെഡി ആയി വന്നാൽ വൈകുന്നേരം നമുക്ക് കപ്പയും ബീഫും കഴിക്കാൻ പോകാം… അഞ്ച് വരെ എണ്ണും… വേഗം എഴുന്നേറ്റോ…”

Leave a Reply

Your email address will not be published. Required fields are marked *