മൈ ഡിയർ യക്ഷി – 1 20

“യ്യോ… ദുഷ്ടാ.. ഞാൻ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല… ചുമ്മാ വെറുതെ ഓരോന്ന് പറയല്ലേ ജിത്തേട്ടാ…?

അവൾ ചെറിയ ഒരു പിണക്കം കാണിച്ചു ചിണുങ്ങി കൊണ്ട് എൻ്റെ അടുത്തിരുന്നു എൻ്റെ കൈത്തണ്ടയിൽ അവളുടെ ഇരു കൈകൊണ്ടും അള്ളിപ്പിടിച്ചുകൊണ്ട് പറഞ്ഞു…

“ഏയ് ഞാൻ ചുമ്മാ പറഞ്ഞതാണ് എൻ്റെ സുന്ദരി…. ഇനി മുഖം കറുപ്പിക്കണ്ട… വാ പോകാം… ”

അടുത്ത പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി ഞാൻ അത് അവിടെ പറഞ്ഞു നിർത്തി.

“ഹ് ..മം ….”

എന്ന് മൂളിക്കൊണ്ട് എൻ്റെ ഷോൾഡറിൽ പതിയെ മുത്തിക്കൊണ്ട് പറഞ്ഞു. ശേഷം അമ്മു എഴുന്നേറ്റ് എൻ്റെ കൈ പിടിച്ചു വലിച്ചു.

“അമ്മാ ഞങ്ങൾ ഇറങാണേ… കോയി… വാ ജിത്തേട്ടാ പോകാം….”

തൊള്ള കീറി ഒച്ചയിട്ടുകൊണ്ട് അവൾ എന്നെ പിടിച്ച് വലിച്ചു…

ഞാൻ മനസ്സിൽ ചോദിച്ചു ഇതെന്ത് ജീവി… എന്നിട്ട് അവളെ നോക്കി ചിരിച്ചു നിന്നു…

“കണ്ട പെണ്ണുങ്ങളെ ദിവാസ്വപ്നം കണ്ട് നടക്കാതെ വാ ഇങ്ങട്… ”

അവൾ എന്നെ ഒന്ന് ആക്കിക്കൊണ്ട് കൈ പിടിച്ചു വലിച്ചു…. പിന്നാലെ ആൻ്റി എത്തി…

“എടി പെണ്ണെ… ആ ചെക്കൻ്റെ കയ്യിൽ നിന്ന് ഒന്ന് വിട്… ഇപ്പോഴും അഞ്ചാം ക്ലാസ്സിൽ പോകുന്ന പോലെയാണ് ചേട്ടൻ്റെ കയ്യും പിടിച്ച് പോണേ…”

ആൻ്റി അവൾക്കിട്ട് ഒന്ന് കൊട്ടി.. അതിന് അവൾ എന്നെ ഇടം കണ്ണിട്ടു നോക്കി

“അതേ ഏട്ടാ … ഈ അമ്മക്കും നന്ദുട്ടനും അസൂയയ… ഏട്ടന് ഏറ്റവും ഇഷ്ടം എന്നെ ആയതുകൊണ്ട്… ”

അവൾ എൻ്റെ ചെവിയിൽ പറഞ്ഞു.. ശേഷം…

“ഈ അമ്മക്ക് എന്താ … ഇതേ എൻ്റെ ചേട്ടനാ… എൻ്റെ മാത്രം ജിത്തേട്ടൻ… നിങ്ങളൊക്കെ തല കുത്തി നിന്നാലും എൻ്റെ ചേട്ടൻ എൻ്റെ തന്നെ ആയിരിക്കും.. കൊയ… കൊയ…”

എൻ്റെ കയ്യിൽ ചുറ്റി പിടിച്ചുകൊണ്ട് ഇത്രയും പറഞ്ഞു കൊഞ്ചിക്കൊണ്ട് ആൻ്റിയോട് തർക്കിച്ചു…

“ആ… ഇപ്പോ ചേട്ടനെ കിട്ടിയൊണ്ട് ഇങ്ങനെ പറഞ്ഞു… ഇനി വല്ല കുരുത്തക്കേടും ഒപ്പിച്ച് ചേട്ടൻ്റെന്ന് വല്ലതും കിട്ടിയാൽ എൻ്റെ അടുത്ത് കിടന്ന് മോങ്ങാൻ വരരുത്…. എന്നോട് പോയി ചേട്ടനെ വിളിക്കാനും പറയരുത്…”

ആൻ്റി തിരിച്ചടിച്ചുകൊണ്ട് നിർത്തി… എൻ്റെ പൊന്നെ… കൊച്ചിൻ്റെ മുഖം അങ്ങ് വല്ലാതെയായി… അവൾ എൻ്റെ മുഖത്തേക്ക് നോക്കി… ഇനി അങ്ങനെ ഉണ്ടാവുമോ എന്ന് കണ്ണുകൊണ്ട് ചോദിച്ചു…

ഞാൻ ഇല്ല എന്ന് ചൂമൽ കൂച്ചി…

പിന്നെ വീണ്ടും ആൻ്റിയെ പുച്ഛിച്ചു.

“പോടി തടിച്ചീമമ്മി…. വ്യാ….”

വീണ്ടും പോര് വിളിച്ചു വാ തുറന്ന് നാക്ക് നീട്ടി പിടിച്ചു ഗോഷ്ടികൾ കാണിച്ചു…

രണ്ടാളും സെയിം വൈബ് ആണ്. ജയൻ അങ്കിൾ ഇടയ്ക്ക് പറയുന്നത് കേൾക്കാറുണ്ട് അമ്മയും മോളും ഒരേ ടൈപ്പ് കിളികൾ ആണെന്ന്…

ഞാൻ ചിരിച്ചുകൊണ്ട് നിങ്ങടെ പോലെ തന്നെ എന്ന് കൈകൊണ്ട് ആക്കി ആൻ്റിയോട് പറഞ്ഞു.

ആൻ്റി അതിനു ചെറുതായി കണ്ണു ഉരുട്ടി ചിരിച്ചു… എന്നിട്ട് ശരി ശരി എന്ന് പറഞ്ഞു തലയാട്ടിക്കൊണ്ട് കിച്ചനിലേക്ക് പോയി…

ഞങ്ങൾ പുറത്തേക്കും…

………………..

അമ്മു എൻ്റെ ആരാ എന്ന ചോദ്യം മനസ്സിൽ വീണ്ടും വീണ്ടും ഉയർന്നു വന്നു… അറിയില്ല… കണ്ടറിയണം…

പക്ഷേ അമ്മുവിന് നല്ല ബോധ്യം ഉണ്ട് അവളുടെ ജിത്തേട്ടൻ അവൾക്ക് ആരാ എന്ന്…
…………………

(തുടരും….)

 

ഇതൊരു അൽപ്പം സ്ലോ പേസ് ഉള്ള റൊമാൻ്റിക് കഥയാണ്… ചിലപ്പോൾ ബോർ അടിച്ചേക്കാം… ഇറോട്ടിക് ലവ് സ്റ്റോറികൾക്ക് ഇവിടെ പണ്ടത്തെ മാർക്കറ്റ് ഇല്ല എന്ന് അറിയാം… പക്ഷേ എഴുതുകയാണെങ്കിൽ ഒരു ഇറോട്ടിക് ലവ് സ്റ്റോറിയിൽ തന്നെ എഴുതി തുടങ്ങണം എന്ന് എൻ്റെ ആഗ്രഹം ആയിരുന്നു…

പുതുമുഖം ആണ്… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…

നിങ്ങളുടെ ഓരോ അഭിപ്രായങ്ങൾ അറിയിക്കുക. ലൈക്കുക…

അപ്പൊ ശരി. അടുത്ത ഭാഗത്തിൽ കാണാം…

എന്ന്

#GaneshGayithonde.

Leave a Reply

Your email address will not be published. Required fields are marked *