മൈ ഡിയർ യക്ഷി – 1 20

കക്ഷി അവിടെ നിപ്പുണ്ട്… ഒടക്ക് ഉണ്ടാക്കി അത് മാറിയാൽ അവിടെ പോയി ഒരു നിൽപ്പ് പതിവാണ്… പിന്നാലെ ഞാനും ചെല്ലുമെന്ന് അവൾക്ക് നല്ലോണം അറിയാം…

ഞാനും പുറകെ ചെന്ന് വലതുകൈ അമ്മുവിൻ്റെ തോളത്ത് കൈ ഇട്ട് മറ്റേ കൈ കൈവരിയിൽ പിടിച്ച് നിന്നു …

എൻ്റെ സ്പർശനം അറിഞ്ഞതുകൊണ്ടോ എന്തോ, അമ്മു ആ നിമിഷം തന്നെ എൻ്റെ വലത് തോളിലേക്ക് തല ചായ്ച്ചു…എന്നിട്ട്

“മമ്…. ജിത്തേട്ടാ… ”

എന്നൊരു സ്നേഹം നിറഞ്ഞ വിളി…

സ്നേഹം കൂടുമ്പോൾ ജിത്തേട്ടാ എന്നും കൊഞ്ചുമ്പോൾ ഏട്ടാ എന്നും ആണ് എന്നെ വിളിക്കാറ്…

” എന്തോ…. എൻ്റെ അമ്മൂട്ടി…”

ഞാൻ അതേ ഈണത്തിൽ വിളി കേട്ടുകൊണ്ട് പറഞ്ഞു… ഒപ്പം തോളിലെ പിടുത്തം അൽപ്പം മുറുക്കി…

അമ്മു അവളുടെ കംഫർട്ട് സോണിൽ എന്ന പോലെ ഒന്നുകൂടി എൻ്റെ മേലേക്ക് ചാഞ്ഞു…

“ജിത്തേട്ടാ സോറി…”

ആള് കണ്ണ് നിറച്ചു പുറത്തേക്ക് നോക്കിക്കൊണ്ട് പറയാണ്…

ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി…

“ഞാൻ ഏട്ടൻ്റെ റൂമിലേക്ക് ചോദിക്കാതെ വന്നിട്ട് ഏട്ടനെ ശല്യം ചെയ്തൊണ്ട് അല്ലെ ഏട്ടൻ എന്നെ ചീത്ത പറഞ്ഞേ… ഞാനാ കുറുമ്പ് എടുത്തത്.. ഏട്ടൻ്റെ അമ്മുന് ഇച്ചിരി കുറുമ്പ് കൂടുതലാ ജിത്തേട്ടാ…. അപ്പൊ അങ്ങനെ ഓരോന്ന് കാണിക്കുമ്പോൾ ഏട്ടൻ എന്നെ ചീത്ത പറഞ്ഞാലും എനിക്ക് കുഴപ്പമില്ല… ഇത്രയും വലുതായിട്ട് എൻ്റെ ജിത്തേട്ടനോട് നിക്ക് കുറുമ്പ് കാണിക്കാതിരിക്കാൻ പറ്റനില്ല ജിത്തേട്ടാ… അമ്മുനോട് ക്ഷമിക്ക് ജിത്തേട്ടാ”

എൻ്റെ നോട്ടം മനസ്സിലായി എന്നോണം എൻ്റെ ചോദ്യത്തിന് അമ്മു വ്യക്തമായ മറുപടി തന്നു… ഒപ്പം ഇടതുകൈ ബാക്കിലൂടെ എൻ്റെ അരയിൽ ചുറ്റി എൻ്റെ ചൂട് പിടിച്ചു വലത് കൈ മുന്നിലൂടെ ഇട്ട് ചുറ്റി പിടിച്ചു നെഞ്ചിലേക്ക് നെറ്റി മുട്ടിച്ച് ചാഞ്ഞ് കണ്ണടച്ചു…

തല താഴ്ത്തി ഞാൻ അമ്മുൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടത് അവളുടെ കവിളിലൂടെ കണ്ണീർ ഒഴുകുന്നത് ആണ്… എനിക്ക് അത് കണ്ടിട്ട് സഹിച്ചില്ല…

അയ്യേ എന്ന് പറഞ്ഞുകൊണ്ട് ഞാൻ പെട്ടെന്ന് തന്നെ അവളെ അകറ്റി നിർത്തി എന്നെ നേരെ തിരിച്ച് നിർത്തികൊണ്ട് ഇരു കൈയും അവളുടെ ഷോൾഡറിന് താഴെ കൈ തണ്ടയിൽ അൽപ്പം മുറുക്കി പിടിച്ചു…

” അയ്യേ … ഏട്ടൻ്റെ അമ്മൂസ് എന്തിനാ ഏട്ടനോട് സോറി പറയുന്നേ… അതിൻ്റെ ആവശ്യം ഒന്നുല്ലാടാ…. അമ്മുൻ്റെ സ്വന്തം അല്ലേ ഏട്ടൻ… അമ്മുൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ…അപ്പൊ എൻ്റെ അമ്മുന് ഏട്ടനോട് കുറുമ്പ് കുത്താനും ചോദിക്കാതെ റൂമിൽ വരാനും അവകാശം ഉണ്ടുട്ടോ… അതോർത്ത് അമ്മുക്കുട്ടി കരയല്ലേ….”

ഇത്രയും അവളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ തന്നെ എൻ്റെ ഇരു കൈയും തട്ടി തെറിപ്പിച്ച് അമ്മു എന്നെ രണ്ട് കൈകൊണ്ടും വട്ടം വലിഞ്ഞ് മുറുക്കി എൻ്റെ നെഞ്ചിൽ മൂക്കും നെറ്റിയും ഇട്ട് ഉരച്ച് ഏങ്ങലടിച്ചുകൊണ്ട് ചെറുതായി കരഞ്ഞു…

ഇടത് കൈ കൊണ്ട് അമ്മുൻ്റെ അരയിൽ കുർത്തിയുടെ മീതെ ചുറ്റിപ്പിടിച്ച് വലതുകൈകൊണ്ട് പതിയെ അമ്മുൻ്റെ തലയിലും പുറത്ത് മുടിയുടെ മേലെയും മെല്ലെ തലോടി… തല മുടിയിൽ മെല്ലെ മുത്തി…

“അതേ… ഏട്ടൻ രാവിലെ ഒരു ചെറിയ സ്വപ്നം കണ്ട് ഉറങ്ങി കിടക്കായിരുന്നു…. അപ്പോഴാണ് എൻ്റെ അമ്മൂസ് ഏട്ടനെ വന്ന് വിളിക്കുന്നേ… ആ സ്വപ്‌നത്തിൽ ആണെങ്കിൽ അമ്മുൻ്റെ ഏട്ടത്തിയമ്മയായ് വരാനുള്ളത് പോലൊരു സുന്ദരി ചേച്ചി രാവിലെ കുളി കഴിഞ്ഞ് കാപ്പി തരാൻ ഏട്ടനെ വിളിക്കുന്ന കറക്റ്റ് സമയത്ത് ആണ് എൻ്റെ അമ്മൂസ് വന്ന് വിളിച്ചേ… അപ്പൊ അറിയാതെ പറ്റിയത് ആട്ടോ ഏട്ടന്…”

ഞാനൊരു കഥ പറഞ്ഞു കൊടുക്കുന്ന പോലെ മൃദുവായി പറഞ്ഞു… ആൾക്ക് മിണ്ടാട്ടം ഇല്ല.. ഒന്ന് കുറുകിക്കൊണ്ട് എന്നിലേക്ക് വീണ്ടും അടുത്തു… ഞാൻ അമ്മുനെ തലോടിക്കൊണ്ട് തുടർന്നു…

 

“അപ്പൊ ഏട്ടൻ്റെ കുറുമ്പി അത് കയ്യോടെ പിടിച്ചപ്പോ ഏട്ടന് ആകെ ചമ്മലായി… അതുകൊണ്ട് ഏട്ടൻ ആ ചമ്മല് മറയ്ക്കാൻ വേണ്ടിയാ എൻ്റെ ചക്കരയെ ഏട്ടൻ വഴക്ക് പറഞ്ഞെട്ടോ… അല്ലാതെ ഏട്ടന് ഒരു പ്രശ്നവും ഇല്ല… അമ്മുസിന് ഏട്ടൻ്റെ റൂമിൽ എപ്പൊ വേണേലും വരാം കേട്ടാ… ഏട്ടൻ തുണി മാറുന്ന സമയം ഒഴിച്ച്…”

Leave a Reply

Your email address will not be published. Required fields are marked *